Sections

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആയി കോ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയി ബിസിജി വാക്‌സിന്‍ നല്‍കിയേക്കും

Friday, May 27, 2022
Reported By MANU KILIMANOOR

വിവിധ അണുബാധകള്‍ക്കെതിരെ മുമ്പ് നടന്ന പഠനങ്ങളില്‍ ബിസിജി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്


പ്രായമായവരില്‍ ബിസിജി വാക്‌സിന്‍ കോവിഡിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര തീരുമാനം. കോവിഡ് സംബന്ധിച്ച് ദേശീയ ദൗത്യസംഘം നിര്‍ദ്ദേശം അവലോകനം ചെയ്യും. വിവിധ അണുബാധകള്‍ക്കെതിരെ മുമ്പ് നടന്ന പഠനങ്ങളില്‍ ബിസിജി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന് ഇത് ഫലപ്രദമാണ് എന്ന് ഉറപ്പിച്ചു പറയാനാകില്ലെങ്കിലും ദോഷം ഉണ്ടാകില്ലെന്ന ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മോളിക്യൂലാറിലെ ബയോഫിസിസ്റ്റയ ഡോക്ടര്‍ അവദേശ സുറോലിയ പറഞ്ഞു. നിലവില്‍ കേന്ദ്രത്തിലെ ദേശീയ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെ ഭാഗമായി കുഷ്ഠം, ക്ഷയം രോഗങ്ങള്‍ക്കെതിരെ ആണ് ബിസിജി വാക്‌സിന്‍ ഉപയോഗിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.