- Trending Now:
കൊച്ചി: ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി എക്സ്ചേഞ്ചുകളിൽ നിന്നും ഡിലിസ്റ്റ് ചെയ്യുന്നതിന് മുംബൈയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകാരം നൽകി.
ജസ്റ്റിസ് വീരേന്ദ്ര സിംഗ് ജി. ബിഷ്ത്, സാങ്കേതിക അംഗം പ്രഭാത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാക്കാലുള്ള ഉത്തരവിൽ സ്കീമിന് അംഗീകാരം നൽകിയത്. ക്വാണ്ടം മ്യൂച്വൽ ഫണ്ടും ന്യൂനപക്ഷ ഓഹരി ഉടമ മനു ഋഷി ഗുപ്തയും സമർപ്പിച്ച എതിർപ്പുകൾ തളളിക്കളഞ്ഞു.
2023 ജൂണിൽ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ഡീലിസ്റ്റ് ചെയ്യാനും മാതൃ സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറാനുമുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി ഉടമകൾക്ക് അവരുടെ ഓരോ 100 ഓഹരികൾക്കും ഐസിഐസിഐ ബാങ്കിന്റെ 67 ഓഹരികളാണ് വാഗ്ദാനം ചെയ്യുന്നത്.
ഡീലിസ്റ്റിങ്ങിന് ശേഷം ഐസിഐസിഐയുടെ ഓഹരികൾ ലഭിക്കുന്നതിലൂടെ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി ഉടമകൾക്ക് കടുത്ത ചാഞ്ചാട്ടമുള്ള ബ്രോക്കിങ് ബിസിനസിനെ അപേക്ഷിച്ച് ബാങ്കിന്റെ ഓഹരികളിലൂടെ കൂടുതൽ നേട്ടമുണ്ടാകുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.