Sections

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫും ആർജിഎയും ചേർന്ന് ഐസിഐസിഐ പ്രു വിഷ് പുറത്തിറക്കി

Saturday, Dec 14, 2024
Reported By Admin
ICICI Prudential Life Launches ICICI Pru Wish for Critical Illnesses in Women

കൊച്ചി:  വനിതകൾക്ക് ഉണ്ടായേക്കാവുന്ന മാരക രോഗങ്ങളും ശസ്ത്രക്രിയകളും പ്രത്യേകമായി പരിഗണിച്ചുള്ള പദ്ധതിയായ ഐസിഐസിഐ പ്രു വിഷ് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പുറത്തിറക്കി. റീഇൻഷുറൻസ് ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി (ആർജിഎ) സഹകരിച്ചാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഈ പദ്ധതി വികസിപ്പിച്ചത്. 

സ്തന, സെർവിക്കൽ, ഗർഭാശയ അർബുദങ്ങൾ, ഹൃദയ രോഗങ്ങൾ തുടങ്ങിയ മാരക രോഗങ്ങൾ നിർണയിക്കപ്പെട്ടാൽ ഉടൻ തന്നെ മൊത്തമായ തുക നൽകുന്നതും തടസങ്ങളില്ലാത്ത ക്ലെയിം തീർപ്പാക്കലും ഇതിലുണ്ടാകും.  ചികിൽസയ്ക്കായുള്ള ആശുപത്രി തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ടാകും. പോളിസി കാലാവധി മുഴുവൻ പ്രീമിയം ഗാരണ്ടി ഉണ്ടായിരിക്കും. ഇതോടൊപ്പം പ്രീമിയം ഹോളിഡേയ്‌ക്കൊപ്പം ഇൻബിൽറ്റ് ഫ്‌ലെക്‌സിബിലിറ്റിയും ലഭ്യമാകും.

മാരക രോഗങ്ങൾ നിർണയിക്കപ്പെട്ടാൽ ആരോഗ്യ പരിരക്ഷാ തുകയുടെ നൂറു ശതമാനവും ഉടൻ നൽകുന്നതാവും പദ്ധതി. പതിവ് റീ ഇമ്പേഴ്‌സ്‌മെൻറിനു പകരം ഒറ്റത്തവണ നിശ്ചിത തുക നൽകുന്നതായിരിക്കും ഇവിടെ നടപ്പാക്കുക. പ്രസവ സംബന്ധമായ സങ്കീർണതകളും നവജാതശിശുവിൻറെ ജന്മനായുള്ള രോഗങ്ങളും പരിരക്ഷയുടെ പരിധിയിലാക്കാനും ഉപഭോക്താക്കൾക്കു കഴിയും. 

വനിതകളുടെ പ്രത്യേക രോഗങ്ങൾ കൈകാര്യം ചെയ്യാനായി ലൈഫ് ഇൻഷുറൻസ് മേഖലയിൽ നിന്നുള്ള ആദ്യ ആരോഗ്യ പദ്ധതി അവതരിപ്പിക്കാൻ സാധിച്ചതിൽ ആഹ്ലാദമുണ്ടെന്നും ഈ പദ്ധതി ചികിത്സാപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒറ്റത്തവണ പണം നൽകിക്കൊണ്ട് സാമ്പത്തികമായി തയ്യാറെടുക്കാൻ അവരെ പ്രാപ്തരാക്കുന്നവെന്നും  ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് പ്രൊഡക്ട് ആൻറ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ അമിത് പാൽട്ട പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.