Sections

ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫിൻറെ ഐപ്രൊട്ടക്ട് സ്മാർട്ടിൽ വനിതകൾക്ക് 15 ശതമാനം ഇളവും ശമ്പളക്കാരായ വനിതകൾക്ക് 15 ശതമാനം അധിക ഇളവും

Wednesday, Jun 19, 2024
Reported By Admin
ICICI Prudential Life offers

കൊച്ചി: ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫിൻറെ ഏറ്റവും കൂടുതൽ വിൽപനയുള്ള ടേം ഇൻഷുറൻസ് പദ്ധതിയായ ഐപ്രൊട്ടക്ട് സ്മാർട്ടിൽ അടക്കേണ്ട എല്ലാ പ്രീമിയങ്ങൾക്കും വനിതകൾക്ക് 15 ശതമാനം ജീവിതകാല ഇളവ് പ്രഖ്യാപിച്ചു. ഇതിനു പുറമേ ശമ്പളക്കാരായ വനിതകൾക്ക് ആദ്യ വർഷ പ്രീമിയത്തിൽ 15 ശതമാനം അധിക ഇളവും നൽകും. സ്തനാർബുദം ഉൾപ്പെടെയുള്ള 34 വിവിധ മാരക രോഗങ്ങൾക്കെതിരെയുള്ള ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ അടക്കം ഐപ്രൊട്ടക്ട് സ്മാർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആരോഗ്യ, ലൈഫ് ഇൻഷുറൻസുകളുടെ നേട്ടങ്ങൾ ഒരുമിച്ചു പ്രദാനം ചെയ്യും.

വനിതകൾ വിവിധ തലങ്ങളിലായി വഹിക്കുന്ന പങ്കിനെ അംഗീകരിക്കാനും ആഘോഷിക്കാനുമായാണു തങ്ങൾ 15 ശതമാനം ഇളവു നൽകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രൂഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ അമിത്ത് പാൽട്ട പറഞ്ഞു.

ഐ പ്രൊട്ടക്ട് സ്മാർട്ട് മരണം, മാരകമായ അസുഖം, വൈകല്യം എന്നിവ ഉൾപ്പെടെയുള്ള ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ താങ്ങാനാവുന്ന പ്രീമിയത്തിൽ സാമ്പത്തിക പരിരക്ഷ നൽകുന്നു. കൂടാതെ ഈ പോളിസി 99 വയസ്സ് വരെ ലൈഫ് കവർ വാഗ്ദാനം ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.