- Trending Now:
കൊച്ചി: ഗാരൻറീഡ് സേവിങ്സ് പദ്ധതി വിഭാഗത്തിൽ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് സാമ്പത്തിക വർഷം 2020 മുതൽ 2023വരെ 158 ശതമാനം വളർച്ച കൈവരിച്ചു. ഉറപ്പായ നേട്ടങ്ങൾ നൽകുന്ന പദ്ധതികളോടുള്ള പഭോക്തൃ താൽപര്യമാണ് ഈ വളർച്ച വ്യക്തമാക്കുന്നത്.
ഓഹരി വിപണിയിൽ അസ്ഥിരത വർധിച്ചതോടെയാണ് ഉപഭോക്താക്കൾക്ക് ഗാരൻറീഡ് പദ്ധതികളോട് താൽപര്യം ഏറിയത്. ഉറപ്പായ നേട്ടങ്ങൾ നൽകുന്ന പദ്ധതികൾ നിക്ഷേപം സുരക്ഷിതമാക്കുകയും സുസ്ഥിരമായ റിട്ടേണും നൽകുന്നു. ഈ വിഭാഗം പദ്ധതികൾ സാമ്പത്തിക സ്ഥിരതയോടൊപ്പം രണ്ടാമതൊരു വരുമാന മാർഗം സൃഷ്ടിക്കുന്നതിനുള്ള സാധ്യത കൂടി നൽകുന്നു.
ഉപഭോക്താക്കൾ ഒരു ബദൽ വരുമാന മാർഗം തേടുകയാണ്. തങ്ങളുടെ ചില ഉപഭോക്തൃ സൗഹൃദ പദ്ധതികളായ ഐസിഐസിഐ ഗാരൻറീഡ് ഇൻകം ഫോർ ടുമാറോ, ഐസിഐസിഐസിഐ പ്രൂ ഗോൾഡ്, ഐസിഐസിഐ പ്രൂ സുഖ് സമൃദി എന്നിവ ഉപഭോക്താക്കളുടെ ദീർഘ കാല സാമ്പത്തിക അഭിലാഷങ്ങൾ സാധ്യമാക്കുന്നവെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് വിനോദ് എച്ച് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.