- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് സമഗ്ര ലൈഫ് പരിരക്ഷ നൽകുന്നതും അപകട മരണത്തിനും അപകടത്തിലൂടെയുള്ള സ്ഥിരം വൈകല്യങ്ങൾക്കും എതിരെ പരിരക്ഷ നൽകുന്നതുമായ നവീന പദ്ധതിയായ ഐസിഐസിഐ പ്രു പ്രൊട്ടക്ട് എൻ ഗെയിൻ പുറത്തിറക്കി. ദീർഘകാല സമ്പത്തു സൃഷ്ടിക്കാനും സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും സഹായിക്കുന്ന വിപണി ബന്ധിത വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
വാർഷിക പ്രീമിയത്തിൻറെ 100 ശതമാനം വരെ പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. ഓഹരി, കടപത്ര വിഭാഗങ്ങളിലായുള്ള 18 വിഭാഗങ്ങളിൽ നിന്നു തെരഞ്ഞെടുപ്പു നടത്തി വരുമാനം വർധിപ്പിക്കാനുള്ള അവസരവും ഇത് ഉപഭോക്താക്കൾക്കു നൽകുന്നു. ദീർഘകാല സമ്പാദ്യവും പരിരക്ഷയും സംയോജിപ്പിച്ച് സമ്പൂർണ സാമ്പത്തിക പരിരക്ഷ ലഭ്യമാക്കി സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ഇതു സഹായിക്കും. പോളിസി കാലയളവിൽ കുടുംബത്തിനു സമ്പൂർണ സാമ്പത്തിക പരിരക്ഷയും കാലാവധിക്കു ശേഷം ഉപഭോക്താവിന് ഗണ്യമായ ഒറ്റത്തുകയും നൽകും.
ഇതിനു പുറമെ പോളിസി വാങ്ങുന്ന പ്രക്രിയയും കമ്പനി ലളിതമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഡിക്ലയർ ചെയ്യുന്ന വരുമാനത്തിൻറെ അടിസ്ഥാനത്തിൽ പോളിസികൾ നൽകാനാവും. പ്രത്യേകിച്ച് 45 വയസിനു താഴെയുള്ള ഉപഭോക്താക്കൾ വൈദ്യ പരിശോധന ആവശ്യമില്ല.
വാർഷിക പ്രീമിയത്തിൻറെ 100 മടങ്ങു വരെ ലൈഫ് പരിരക്ഷ നൽകുന്ന നവീന പദ്ധതിയായ ഐസിഐസിഐ പ്രു പ്രൊട്ടക്ട് എൻ ഗെയിൻ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുൺെണ്ടന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ അമിത് പാൽട പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.