- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ബെനഫിറ്റ് എൻഹാൻസറോടുകൂടിയ ഐസിഐസിഐ പ്രു ഗ്യാരൻറീഡ് പെൻഷൻ പ്ലാൻ ഫ്ളെക്സി പുറത്തിറക്കി. ഉപയോക്താക്കൾക്ക് പ്രീമിയം വാങ്ങിയ അന്നു മുതൽ എപ്പോൾ വേണമെങ്കിലും അടച്ച പ്രീമിയം 100 ശതമാനം തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന, ഇൻഷുറൻസ് മേഖലയിലെ ആദ്യത്തെ ആന്വിറ്റി പ്ലാനാണിത്.
വിരമിക്കൽ ആസൂത്രണത്തിന് തയ്യാറെടുക്കുന്ന ഉപയോക്താക്കൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും പരിഹരിക്കുന്ന സൗകര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പോളിസി ഉടമകൾക്ക് ജീവിച്ചിരിക്കുന്നിടത്തോളം കാലം വരുമാനം ലഭ്യമാകുന്ന സിംഗിൾ ലൈഫ് ഓപ്ഷനോ മരണശേഷം ജീവിത പങ്കാളിക്ക്, കുട്ടികൾക്ക്, മാതാപിതാക്കൾക്ക് അല്ലെങ്കിൽ സഹോദരങ്ങൾക്ക് വരുമാനം ലഭ്യമാകുന്ന ജോയിൻറ് ലൈഫ് ഓപ്ഷനോ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
ജോയിൻറ് ലൈഫ് ഓപ്ഷനിൽ പോളിസി ഉടമ മരണപ്പെട്ടാൽ പിന്നീടുള്ള എല്ലാ പ്രീമിയവും ഒഴിവാക്കപ്പെടുകയും രണ്ടാം അവകാശിക്ക് ആജീവനാന്ത സ്ഥിര വരുമാനം ലഭിക്കുകയും ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഈ പദ്ധതി വായ്പ സൗകര്യവും നൽകുന്നുണ്ട്.
വിരമിക്കലിന് തയ്യാറെടുക്കുന്നവർ അഭിമുഖീകരിക്കുന്ന സാമ്പത്തിക അനിശ്ചിതത്വം പരിഹരിക്കാൻ രൂപകല്പന ചെയ്തിരിക്കുന്ന ഒരു ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും അടച്ച പ്രീമിയം 100 ശതമാനം എപ്പോൾ വേണമെങ്കിലും തിരികെ ലഭിക്കുന്ന ഈ പോളിസി ഇൻഷുറൻസ് മേഖലയിൽ തന്നെ വലിയ മാറ്റം കൊണ്ടുവരുമെന്നും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് പാൽട്ട അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.