Sections

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിൻറെ അറ്റാദായത്തിൽ 18.3 ശതമാനം വർധനവ്

Friday, Jan 24, 2025
Reported By Admin
ICICI Prudential Life Insurance Achieves 18.3% Profit Growth in First Nine Months of FY 2024

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ഒൻപതു മാസങ്ങളിൽ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് 803 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 18.3 ശതമാനം വർധനവാണിത് കാണിക്കുന്നത്.

ഇക്കാലയളവിൽ പുതിയ ബിസിനസിൻറെ മൂല്യം 8.5 ശതമാനം വർധിച്ച് 1575 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ വിൽപന നടത്തിയ പോളിസികളുടെ കാര്യത്തിൽ 14.4 ശതമാനം വർധനവോടെ ഈ രംഗത്തെ സ്വകാര്യ മേഖലയിൽ ഏറ്റവും മികച്ച നേട്ടവും കൈവരിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൻറെ മൂന്നാം ത്രൈമാസത്തിൽ കൈകാര്യം ചെയ്യുന്ന പെൻഷൻ ഫണ്ടുകൾ 40,000 കോടി രൂപയിലുമെത്തി.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന തങ്ങളുടെ രീതി തുടർച്ചയായ അഞ്ചു ത്രൈമാസങ്ങളിൽ ഈ മേഖലയിലെ മൊത്തത്തിലുള്ള പ്രകടനത്തെ മറികടക്കാൻ സഹായിച്ചതായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനുപ് ബഗ്ചി പറഞ്ഞു. റീട്ടെയിൽ മേഖലയിൽ ലഭിച്ച പ്രീമിയത്തിൻറെ കാര്യത്തിൽ തങ്ങൾക്ക് 31.4 ശതമാനം വളർച്ചയുണ്ടാക്കാൻ കഴിഞ്ഞ ഒൻപതു മാസങ്ങളിൽ സാധിച്ചു. പുതിയ ബിസിനസ് മൂല്യം തങ്ങളുടെ ബിസിനസിൻറെ ലാഭക്ഷമത വർധിക്കുന്നതാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.