Sections

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന ആസ്തികൾ 3 ലക്ഷം കോടി രൂപ കടന്നു

Wednesday, Aug 14, 2024
Reported By Admin
ICICI Prudential Life Insurance Company’s Assets under Management cross ₹3 lakh crore

കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 3.14 ലക്ഷം കോടി രൂപയിലെത്തിയതായി 2024 ജൂലൈ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിലുള്ള ആകെ ഇൻഷുറൻസ് തുക 35 ലക്ഷം കോടി രൂപയും കടന്നു.

പരിരക്ഷ നൽകിയ വ്യക്തികളുടെ എണ്ണം 59 ശതമാനം വർധിച്ച് 9.84 കോടിയിലെത്തിയതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ക്ലെയിം പരിഹരിക്കുന്നതിൻറെ അനുപാതം 99.17 ശതമാനമാണെന്നാണ് 2024 സാമ്പത്തിക വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ക്ലെയിം തീർപ്പാക്കാനായി എടുക്കുന്നത് വെറും 1.27 ദിവസങ്ങൾ മാത്രമാണ്.

ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും സാമ്പത്തിക സുരക്ഷ കൈവരിക്കാനും കമ്പനി നൽകുന്ന സഹായത്തിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസമാണ് ഈ നേട്ടങ്ങളിലൂടെ ദൃശ്യമാകുന്നത്.

ശരിയായ ഉപഭോക്താക്കൾക്ക് കൃത്യമായ സമയത്ത് കൃത്യമായ പദ്ധതികൾ നൽകുന്ന തങ്ങളുടെ രീതിയാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളെ സഹായിച്ചതെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.