- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസും മുൻനിര ചെറുകിട ഫിനാൻസ് ബാങ്കായ ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്കും (ഉജ്ജീവൻ എസ്എഫ്ബി) ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കാനായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ പങ്കാളിത്തത്തിൻറെ ഭാഗമായി ഉജ്ജീവൻ എസ്എഫ്ബിയുടെ 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 700ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെ ഉപഭോക്താക്കൾക്ക് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിൻറെ ഉപഭോക്തൃ സൗഹൃദ സംരക്ഷണം, ദീർഘകാല സേവിംഗ്സ്, റിട്ടയർമെൻറ് പദ്ധതികൾ ലഭ്യമാക്കും.
പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പദ്ധതികൾ വരുമാനം ലഭ്യമാക്കും. ദീർഘകാല സേവിംഗ്സ് പദ്ധതികൾ ഒരു അനുബന്ധ വരുമാന സ്രോതസ്സ് സൃഷ്ടിക്കുന്നതിനോ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോ ഉപഭോക്താക്കളെ സഹായിക്കും. റിട്ടയർമെൻറ് പ്ലാനിംഗ് പദ്ധതികൾ ഉപഭോക്താക്കൾക്ക് വിരമിക്കലിനു ശേഷവും ആജീവനാന്ത വരുമാനം ഉറപ്പാക്കുന്നതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കും.
പ്യുവർ പ്രൊട്ടക്ഷൻ പ്ലാറ്റ്ഫോമിൽ ഐസിഐസിഐ പ്രു ഐ പ്രൊട്ടക്ട് സ്മാർട്ട്, ഐസിഐസിഐ പ്രു ഐ പ്രൊട്ടക്ട് റിട്ടേൺ ഓഫ് പ്രീമിയം എന്നിവ ലഭ്യമാകും, അതേസമയം ഉപഭോക്താക്കൾക്ക് ഐസിഐസിഐ പ്രു ഗിഫ്റ്റ് പ്രൊ, ഐസിഐസിഐ പ്രു ഗോൾഡ്, ഐസിഐസിഐ പ്രു സിഗ്നേച്ചർ എന്നിവ സൗകര്യപൂർവ്വം വാങ്ങാൻ കഴിയും. ദീർഘകാലത്തേക്ക് ഒരു സേവിംഗ്സ് ലഭ്യമാക്കുന്നതിനോടൊപ്പം ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെൻഷൻ പ്ലാൻ ഫ്ലെക്സി, ഉജ്ജീവൻ ഉപഭോക്താക്കളെ അവരുടെ റിട്ടയർമെൻറ് ജീവിതം ആസൂത്രണം ചെയ്യാൻ സഹായിക്കും.
ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഇട്ടിര ഡേവിസ് പറഞ്ഞു. വിശാലമായ നെറ്റ്വർക്ക്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിൻറെ സമഗ്രമായ സൊല്യൂഷനുകൾക്കൊപ്പം ഇൻഷുറൻസ് സേവനങ്ങൾക്കുള്ള ഡിമാൻഡ് വിടവ് നികത്താനും ഉപഭോക്താക്കൾക്കായി ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കുമായി സഹകരിക്കുന്നതിൽ സന്തുഷ്ടരാണ്, ഈ പങ്കാളിത്തം ബാങ്കിൻറെ ഉപഭോക്താക്കളുടെ ലൈഫ് ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനുപ് ബാഗ്ചി പറഞ്ഞു. തങ്ങളുടെ ഉപഭോക്തൃ-സൗഹൃദ പദ്ധതികൾ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻറെ ഓഫറുകൾ പൂർത്തീകരിക്കുകയും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
രാജ്യത്ത് ലൈഫ് ഇൻഷുറൻസ് സേവനം വർധിപ്പിക്കുന്നതിൽ ഉജ്ജീവ് സ്മോൾ ഫിനാൻസ് ബാങ്ക് പോലുള്ള ചെറുകിട ധനകാര്യ ബാങ്കുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലൈഫ് ഇൻഷുറൻസ് പദ്ധതികളുടെ ലഭ്യത വർധിപ്പിക്കുന്നതിലൂടെ ചെറുകിട ധനകാര്യ ബാങ്കുകൾക്ക് വ്യക്തികളെയും കുടുംബങ്ങളെയും സാമ്പത്തിക ഭദ്രതയോടെ ശാക്തീകരിക്കാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.