- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിൻറെ ദീർഘകാല സമ്പാദ്യ പദ്ധതി 'ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട്' അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഉറപ്പായതും ഉടനടി വരുമാനം നൽകി പണലഭ്യത ഉറപ്പാക്കുന്നതുമായ ഈ പദ്ധതി ഗ്യാരണ്ടീഡ് വരുമാനം ആരംഭിക്കേണ്ട സമയം, വരുമാനത്തിൻറെ കാലാവധി, മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന തുക എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നു. കൂടാതെ ലൈഫ് കവർ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
വരുമാന വർദ്ധന ഓപ്ഷനാണ് ഈ പദ്ധതിയുടെ മുഖ്യ സവിശേഷത. വരുമാനത്തിൻറെ തോത് വർഷത്തിൽ 5 ശതമാനം എന്ന സംയോജിത നിരക്കിൽ വർദ്ധിക്കുന്നത് പണപ്പെരുപ്പത്തെ ഫലപ്രദമായി നേരിടാൻ സഹായിക്കുന്നു.
ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട് അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി ഉപഭോക്താക്കൾക്ക് ഗ്യാരണ്ടീഡ് വരുമാനത്തിൻറെ ആനുകൂല്യം നൽകുന്നതിനൊപ്പം അവരുടെ ജീവിതലക്ഷ്യങ്ങൾക്കും നിക്ഷേപ ആസൂത്രണത്തിനും യോജിച്ച രീതിയിൽ ഭേദഗതി വരുത്താനുമുള്ള അവസരവും നൽകുന്നുവെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിൻറെ ചീഫ് പ്രൊഡക്റ്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് പാൽട്ട പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കണ്ടുവരുന്നതുപോലെ വിപണി അസ്ഥിരതയ്ക്കുള്ള സാധ്യതകൾ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ സമ്പത്ത് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഗ്യാരണ്ടീഡ് റിട്ടേൺ നൽകുന്ന പദ്ധതികൾ ഉപഭോക്താക്കൾ കൂടുതൽ മുൻഗണന നൽകുന്നു. ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട് ഉപഭോക്താക്കളെ സാമ്പത്തികമായി വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് സംരക്ഷിക്കാനും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുമെന്നും അമിത് പാൽട്ട കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളെ പണപ്പെരുപ്പ ഭീഷണി കാര്യക്ഷമമായി നേരിടാൻ സഹായിക്കുന്ന വരുമാന വർദ്ധന ഓപ്ഷൻ എന്നത് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളിൽ
ഒന്നാണ്. 2025 സാമ്പത്തിക വർഷത്തെ ആദ്യ 9 മാസം 99.3 ശതമാനം ക്ലെയിം സെറ്റിൽമെൻറ് നിരക്കാണ് കമ്പനി നേടിയത്. നിക്ഷേപ പരിശോധന ആവശ്യമില്ലാത്ത ക്ലെയിമുകൾ ശരാശരി 1.2 ദിവസത്തിനകം തീർപ്പാക്കുന്നു. ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് എന്ന നിലയിൽ ഉപഭോക്താക്കളുടെ അനുഭവത്തിനും മുൻഗണന നൽകുന്നുവെന്നും അമിത് പാൽട്ട കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.