- Trending Now:
കൊച്ചി: ഉപഭോക്താക്കൾക്ക് ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ലഭ്യമാക്കുന്നതിന് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസും സംയുക്തമായി ഐഷീൽഡ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചികിൽസാ ചെലവുകൾ നേരിടാൻ ഐഷീൽഡ് സഹായകമാകും. ഇതിനു പുറമെ പോളിസി ഉടമയുടെ അപ്രതീക്ഷിത വിയോഗമുണ്ടായാൽ മൊത്തമായി ഒരു തുകയും നൽകും.
ആശുപത്രിയിൽ കിടത്തിയുള്ള ചികിൽസ, ഡേ കെയർ ചികിൽസ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപും പിൻപുമുള്ള ചെലവുകൾ, വീട്ടിലുള്ള ചികിൽസ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഇതിൻറെ ആരോഗ്യ ഇൻഷുറൻസ് ഘടകം നൽകും. 85 വയസ്സ് വരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പരിരക്ഷകൾക്കായി പ്രത്യേക പദ്ധതികൾ വാങ്ങുന്നതിനു പകരം ഒരൊറ്റ പദ്ധതിയിലൂടെ ഇവ നേടാനാവും. ഉപഭോക്താക്കൾക്ക് ഒരൊറ്റ അപേക്ഷ പൂരിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമായി ഇത് എളുപ്പത്തിൽ വാങ്ങാനാകും. വിപുലമായ ഏജൻസി ശൃംഖലയ്ക്കു പുറമെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പു വഴിയും ഇത് ലഭ്യമാകും.
ഉപഭോക്താക്കൾക്കും കുടുംബത്തിനും സമ്പൂർണ പരിരക്ഷയും സാമ്പത്തിക ക്ഷേമവും ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐസിഐസിഐ ലൊംബാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് മന്ത്രി പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ തങ്ങളുടെ അനുഭവ സമ്പത്തും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിൻറെ വൈദഗ്ദ്ധ്യവും ഒത്തുചേർന്ന് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമഗ്രമായ ഈ പദ്ധതി ഉപഭോക്താക്കൾക്ക് ചികിൽസാ ചെലവുകൾ നേരിടേണ്ടി വരികയോ വരുമാനമുണ്ടാക്കുന്ന വ്യക്തിയുടെ വിയോഗമുണ്ടാകുകയോ ചെയ്താൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിടാതെ മുന്നോട്ടു പോകാൻ സഹായകമാകുമെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത്പാൽടപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.