Sections

ഇന്‍സ്റ്റന്റ് ഒഡി സേവനവുമായി ഐസിഐസിഐ; ആമസോണ്‍ വില്‍പ്പനക്കാര്‍ക്ക് ആശ്വാസം

Monday, Sep 27, 2021
Reported By admin
amazon

ഇന്‍സ്റ്റന്റ് ഓവര്‍ ഡ്രാഫ്റ്റ് സേവനം ആണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്

 

ഒഡി അഥവ ഓവര്‍ ഡ്രാഫ്റ്റ് സേവനം പലപ്പോഴും ചെറുകിട സംരംഭകര്‍ക്ക് വലിയ ഒരു ആശ്വാസം തന്നെയാണ്.ഇപ്പോഴിതാ ആമസോണ്‍ വില്‍പ്പനക്കാര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക് രംഗത്തെത്തിയിരിക്കുന്നു.

ആമസോണ്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിഗത വില്പനക്കാര്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇന്‍സ്റ്റന്റ് ഓവര്‍ ഡ്രാഫ്റ്റ് സേവനം ആണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. 25 ലക്ഷം രൂപ വരെയാണ് ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് ആയി അനുവദിക്കുക. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് ബാങ്കിന്റെ സേവനം.ഐസിഐസിഐ സേവനം ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്ക് പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിന് സഹായകരമാകും. 

ആമസോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്കില്‍ കറന്റ അക്കൗണ്ട് തുറക്കുന്നതിലൂടെ ഒഡി ലഭിക്കും. ഓണ്‍ലൈന്‍ ആയി അക്കൗണ്ട് തുറക്കാവുന്നതാണ്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വില്‍പ്പനക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ ആമസോണ്‍ സെല്ലര്‍ സെന്‍ട്രലിന്റെ അക്കൗണ്ടില്‍ ഐസിഐസിഐ ബാങ്ക് ഓഫര്‍ ഓപ്ഷന്‍ കണ്ടെത്താനാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്കിന്റെ ഇന്‍സ്റ്റ ഒടി പ്ലാറ്റ്ഫോമിലേക്ക് കയറാം. തുടര്‍ന്ന് വിശദംശങ്ങള്‍ നല്‍കിയാല്‍ ഒഡി ലഭിക്കും. ഐസിഐസിഐയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഈ സമാന ഓപ്ഷന്‍ ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാം.

നേരത്തെ ഫ്ളിപ്കാര്‍ട്ട് തങ്ങളുടെ ചെറുകിട കച്ചവടക്കാര്‍ക്ക് രണ്ട് മിനിട്ടുകൊണ്ട് വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.