- Trending Now:
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കൾക്ക് യുപിഐയിൽ തൽക്ഷണ വായ്പ ലഭ്യമാക്കാനായി ഫോൺപേയുമായി സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ ഐസിഐസിഐ ബാങ്കിൻറെ ദശലക്ഷക്കണക്കിനുള്ള പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കൾക്ക് ഫോൺപേ ആപ്പിലൂടെ തൽക്ഷണ ഹ്രസ്വകാല വായ്പ ലഭ്യമാകും. ഇത് യുപിഐ ഇടപാടുകൾക്ക് സുരക്ഷിതമായി ഉപയോഗിക്കുകയും ചെയ്യാം. യുപിഐയിലൂടെ രണ്ടു ലക്ഷം രൂപവരെയുള്ള വായ്പയാണ് ബാങ്ക് ലഭ്യമാക്കുന്നത്. 45 ദിവസത്തെ തിരിച്ചടവ് സമയം ലഭിക്കും.
ഇലക്ട്രോണിക്സ്, ട്രാവൽ, ഹോട്ടൽ ബുക്കിങ്, ബിൽ പേയ്മെൻറുകൾ തുടങ്ങിയവയ്ക്കായി ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഉൽസവ കാലത്ത് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
വായ്പ ലഭിക്കാനായി ഫോൺപേയിൽ ലോഗിൻ ചെയ്ത് ആപ്പിലെ ക്രെഡിറ്റ് ആക്റ്റിവേഷനിൽ ക്ലിക്ക് ചെയ്യുക. ഉൽപ്പന്ന ഫീച്ചറുകൾ, ചാർജുകൾ പരിശോധിച്ച് ആക്റ്റിവേറ്റ് ചെയ്യുക. അംഗീകൃത പരിശോധനകൾ പൂർത്തിയാക്കുക. വായ്പ അംഗീകരിക്കുന്നതോടെ ഉപഭോക്താവിന് യുപിഐയുമായി ലിങ്ക് ചെയ്യാം. യുപിഐ പിൻ സെറ്റ് ചെയ്ത് ഇടപാടുകൾക്കായി ഉപയോഗിക്കാം.
ഉത്സവ കാലത്ത് ഐസിഐസിഐ ബാങ്കിൻറെ പ്രീ-അംഗീകൃത ഉപഭോക്താക്കൾക്ക് ഉത്സവ ഷോപ്പിംഗ് ആവശ്യങ്ങൾക്കായി ഫോൺപേയിലൂടെ പണമടയ്ക്കുന്നതിന് വായ്പ തൽക്ഷണം സജീവമാക്കാം. തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ വായ്പ നൽകാൻ ലക്ഷ്യമിട്ടുള്ള ഈ സേവനം തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ ബാങ്കിംഗ് അനുഭവത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഐസിഐസിഐ ബാങ്ക് പേയ്മെൻറ് സൊല്യൂഷൻസ് പ്രൊഡക്ട് ഹെഡ് നിരജ് ട്രൽഷവാല പറഞ്ഞു.
യുപിഐയിലെ വായ്പ ഒരു നൂതന പദ്ധതിയാണ് ഇത് രാജ്യത്ത് വായ്പ ലഭ്യമാക്കുന്നതിലും ഉപയോഗിക്കുന്നതിലും വലിയ മാറ്റം സൃഷ്ടിക്കുകയും ചെയ്യും. ഫോൺപേയിൽ ഈ പദ്ധതിയുടെ വ്യാപ്തിയും ലഭ്യതയും വർദ്ധിപ്പിക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഐസിഐസിഐ ബാങ്കുമായുള്ള ഈ പങ്കാളിത്തം ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഫോൺപേയുടെ പേയ്മെൻറ് വിഭാഗം മേധാവി ദീപ് അഗർവാൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.