- Trending Now:
കൊച്ചി: ഐസിഐസിഐ ബാങ്ക് മെയ്ക് മൈ ട്രിപ്പുമായി ചേർന്ന് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. എംഎംടി ബ്ലാക്ക് ഗോൾഡ് അംഗത്വം അടക്കം ഹോട്ടലുകൾ, വിമാനങ്ങൾ, ഹോളിഡേ പാക്കേജ് തുടങ്ങിയവയിൽ ആകർഷകമായ ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കും.
0.99 ശതമാനമെന്ന ആകർഷകമായ ഫോറെക്സ് മാർക് അപ്പ് നിരക്കും കാർഡ് പ്രദാനം ചെയ്യുന്നുണ്ട്. യാത്രാ പ്രേമികൾക്കായി തയ്യാറാക്കിയ ഈ കാർഡിൽ ലഭിക്കുന്ന റിവാർഡുകൾ കാലാവധി അവസാനിക്കാത്തവയാണെന്നതാണ് മറ്റൊരു സവിശേഷത.
കാർഡ് ഉടമകൾക്ക് മെയ്ക് മൈ ട്രിപ്പ് ഇളവുകൾക്കു പുറമെ ഹോട്ടൽ ബുക്കിങുകളിൽ ആറു ശതമാനം മൈകാഷും വിമാനങ്ങളിലും ഹോളീഡേകളിലും കാബുകളിലും ബസുകളിലും മൂന്നു ശതമാനം മൈകാഷും മറ്റു റീട്ടെയിൽ ചെലവാക്കലുകളിൽ ഒരു ശതമാനം മൈകാഷും ലഭിക്കും. മൈകാഷ് ഉപയോഗിച്ച് ഒരു രൂപയുടെ ചെലവഴിക്കൽ നടത്താം. മാസ്റ്റർകാർഡ്, റുപെ എന്നിവയിൽ ഈ കാർഡു ലഭിക്കും. റുപെ കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുകയും ചെയ്യാം.
യാത്രാ പ്രേമികളായ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് ഇതു നൽകുന്നതെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.