- Trending Now:
കൊച്ചി: ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തൽക്ഷണ ക്യാഷ്ബാക്കും കുറഞ്ഞ നിരക്കിലുള്ള ഇഎംഎയെിലൂടെ ഏറ്റവും പുതിയ ഐഫോൺ 16 സ്വന്തമാക്കാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഐസിഐസിഐ ബാങ്ക്. ഈ ഓഫറിൻറെ ഭാഗമായി ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 16 വാങ്ങുമ്പോൾ 5,000 രൂപ വരെ ഉടൻ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി ഇഎംഎയെിലൂടെ ഐഫോൺ 16 വാങ്ങുമ്പോഴും ക്യാഷ്ബാക്ക് ലഭിക്കും. ആപ്പിൾ വാച്ചിന് 2.500 രൂപയും, എയർപോഡുകളിൽ 1,500 രൂപയും ക്യാഷ്ബാക്ക് നേടാനുള്ള അവസരവുമുണ്ട്. 2024 ഡിസംബർ 31 വരെ സാധുതയുള്ളതാണ് ഈ ഓഫറുകൾ.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആപ്പിളിൻറെ ?ഐഫോൺ ഫോർ ലൈഫ്' പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ പ്രത്യേകമായി ലഭിക്കും. തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾക്കായി 2,497 മുതൽ ആരംഭിക്കുന്ന 24 മാസത്തെ പലിശ രഹിത തവണകളായി പണമടയ്ക്കാൻ സാധിക്കും. കൂടാതെ അവരുടെ അടുത്ത ഐ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ നിലവിലുള്ള ഐഫോണിന് ഗ്യാരണ്ടീഡ് ബൈബാക്ക് ഓപ്ഷനും വാഗ്ദാനം ചെയുന്നു.ഐഫോൺ 16 പ്രോ മാക്സ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 മോഡലുകൾക്കായിരിക്കും ഈ ഓഫർ ബാധകമാവുക.
ഈ ഓഫർ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് അപ്പ്ട്രോണിക്സ്, ഇമാജിൻ, യൂണികോൺ, ക്രോമ, റിലയൻസ്, വിജയ് സെയിൽസ്, പൂർവിക, സംഗീത തുടങ്ങിയ തുടങ്ങിയ ആപ്പിളിൻറെ അംഗീകൃത റീസെല്ലർ സ്റ്റോറുകളും ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളും സന്ദർശിക്കാം.
പുതുതായി ഇറങ്ങിയ ആപ്പിൾ 16, ആപ്പിൾ 16 പ്ലസ് മോഡലുകൾ ഈ ഓഫറുകൾക്കായി ലഭ്യമായ ആപ്പിൾ ഉൽപ്പന്നങ്ങളുടെ പട്ടികയിലുണ്ട്. ക്യാമറ കൺട്രോൾ, അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റത്തിലേക്കുള്ള പ്രധാന അപ്ഗ്രേഡുകൾ, ഉപയോഗപ്രദമായ ഫീച്ചറുകൾ വേഗത്തിൽ ആക്സസ് ചെയ്യാനുള്ള ആക്ഷൻ ബട്ടൺ, വർധിപ്പിച്ച ബാറ്ററി ലൈഫ്, പുതിയ എ18 ചിപ്പ് ഉപയോഗിച്ചുള്ള പ്രവർത്തനം തുടങ്ങിയ സവിശേഷതകളോടെയാണ് ഈ രണ്ട് മോഡലുകളും വരുന്നത്. വലിയ സൈസുള്ള ഡിസ്പ്ലേ, ക്യാമറ കൺട്രോൾ, ഇന്നോവേറ്റീവ് പ്രോ ക്യാമറ ഫീച്ചേഴ്സ്, വർധിപ്പിച്ച ബാറ്ററി ലൈഫ്, പുതിയ എ18 ചിപ്പിൻറെ കരുത്ത് എന്നീ സവിശേഷതകളുള്ള ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് ഫോണുകളിലും ഓഫറുകൾ ബാധകമാണ്.
ഉത്സവ സീസണിൻറെ തുടക്കത്തിൽ, പുതുതായി പുറത്തിറക്കിയ ഐഫോൺ 16 സീരിസ് ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഓഫറിനെക്കുറിച്ച് സംസാരിച്ച ഐസിഐസിഐ ബാങ്ക് കാർഡ് ആൻഡ് പേയ്മെൻറ് സൊല്യൂഷൻസ് മേധാവി അനീഷ് മാധവൻ പറഞ്ഞു. ഇതുകൂടാതെ ഐഫോൺ ഫോർ ലൈഫ് പ്രോഗ്രാമിലൂടെയും ഉപഭോക്താക്കൾക്ക് പ്രയോജനം നേടാനാവും. ഈ ഓഫറുകൾ തങ്ങളുടെ ഉപഭോക്താക്കളുടെ ഉത്സവ ഷോപ്പിങിനെ സവിശേഷമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഡിജിറ്റലായി ഉപയോഗിച്ച് ഓഫറുകളിൽ നിന്ന് പ്രയോജനം നേടാൻ അവസരമുണ്ട്. എല്ലാ ഓഫറുകളിലും നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.