Sections

ഐസിഐസിഐ ബാങ്ക് റൂപെ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള യുപിഐ ഇടപാടുകൾ അവതരിപ്പിച്ചു

Friday, Dec 01, 2023
Reported By Admin
ICICI Bank

കൊച്ചി: ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള യുപിഐ ഇടപാടുകൾക്ക് തുടക്കം കുറിച്ചു. ഇടപാടുകാർക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്കു ചെയ്ത് കച്ചവടക്കാർക്കുള്ള പണം നൽകൽ, ഓൺലൈൻ ഷോപ്പിങ്, യൂട്ടിലിറ്റി ബിൽ അടക്കൽ, പിഒഎസ് ഇടപാടുകൾ തുടങ്ങിയവയെല്ലാം നടത്താനാവും. ഇതിനു പുറമെ തങ്ങളുടെ ചെലവഴിക്കലുകൾക്ക് റിവാർഡ് പോയിൻറുകൾ നേടാനുമാവും.

നാഷണൽ പെയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ബാങ്ക് സഹകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്സ് റുപേ ക്രെഡിറ്റ് കാർഡ് എന്നിവ യുപിഐയിലേക്ക് ലിങ്ക് ചെയ്യാം. ഐ മൊബൈൽ പേ ഉൾപ്പെടെയുള്ള ഏതെങ്കിലും യുപിഐ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് അവർക്ക് വ്യാപാരി ക്യു ആർ കോഡ് സ്കാൻ ചെയ്യാനും അവരുടെ റൂപേ ക്രെഡിറ്റ് കാർഡിൽ നിന്ന് പേയ്മെന്റ് നടത്താനും കഴിയും.

ഇടപാടുകാർക്ക് കൂടുതൽ ലിക്വിഡിറ്റി നൽകുന്നതും 50 ദിവസം വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതുമാണ് ഈ നീക്കമെന്ന് ഐസിഐസിഐ ബാങ്ക് കാർഡ്സ് വിഭാഗം മേധാവി ബിജിത്ത് ഭാസ്കർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.