- Trending Now:
കൊച്ചി: വിവിധ ബാങ്കിങ് സേവനങ്ങൾ തൽസമയം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സഹായിക്കുന്ന സ്മാർട്ട് ലോക്ക് സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. ഐമൊബൈൽ പേയിൽ ലഭ്യമായ ഈ സൗകര്യം ഫോണോ ഇമെയിലോ വഴി കസ്റ്റമർ കെയർ എക്സിക്യൂട്ടീവിൻറെ സഹായം തേടാതെ തന്നെ പ്രയോജനപ്പെടുത്താം. ഇൻറർനെറ്റ് ബാങ്കിങ്, യുപിഐ. ക്രെഡിറ്റ്ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഇതിലൂടെ ലോക്കോ അൺലോക്കോ ചെയ്യാം.
ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലും കാർഡുകളിലും വഞ്ചനാപരമായ ഇടപാട് ഉണ്ടായാൽ ഈ ഫീച്ചർ ഉപയോഗിക്കാം. ഒരു നിശ്ചിത കാലയളവിൽ ഒരു പ്രത്യേക ബാങ്കിംഗ് സേവനം ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തപ്പോൾ അവർക്ക് അത് സജീവമായി ചെയ്യാൻ കഴിയും.
തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽസ് ആൻറ് പാർട്ടണർഷിപസ് മേധാവി സിദ്ധാർത്ഥ മിശ്ര പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ സ്വന്തം കൈകളിലൂടെ പ്രദാനം ചെയ്യുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താവിൻറെ അക്കൗണ്ടിൻറെ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ബാങ്കിൻറെ മറ്റൊരു ശ്രമമാണ് 'സ്മാർട്ട് ലോക്ക്'. ബാങ്ക് ഏറ്റെടുക്കുന്ന വിവിധ 'സേഫ് ബാങ്കിംഗ്' സംരംഭങ്ങളുടെ ഭാഗമാണിത്. കൂടാതെ എസ് എം എസ് അല്ലെങ്കിൽ ഇമെയിലുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും സാങ്കേതികതകളും പങ്കിട്ടുകൊണ്ട് സുരക്ഷിത ബാങ്കിംഗിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നു.
'ഐമൊബൈൽ പേ'ഉപയോഗിക്കാൻ ഏത് ബാങ്കിലെയും ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് ആപ്പുമായി ലിങ്ക് ചെയ്യാനും യുപിഐ ഐഡി സൃഷ്ടിക്കാനും ഇടപാട് ആരംഭിക്കാനും കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.