- Trending Now:
കൊച്ചി: യൂണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാർജ് സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ മുൻകൂട്ടി നിശ്ചയിച്ച ആവൃത്തിയിൽ ഓട്ടോമാറ്റിക്കായി ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ലഭ്യമാക്കുന്നത്. ഇത് ഉപയോക്താക്കളുടെ ഫാസ്ടാഗ് അക്കൗണ്ടുകളിൽ മതിയായ പണമില്ലാത്ത സാഹചര്യം ഒഴിവാക്കി ടോൾ പ്ലാസകളിലെ ഫാസ്ടാഗ് പാതയിലൂടെ സുഗമമായി കടന്നുപോകാൻ സഹായിക്കും.
യുപിഎ വഴി എളുപ്പത്തിൽ നിർദ്ദേശങ്ങൾ സജ്ജീകരിക്കുവാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഒറ്റത്തവണ നിർദ്ദേശങ്ങൾ സജ്ജീകരിച്ചാൽ മതി. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് വാഹനത്തിൽ ഉറപ്പിച്ചിരിക്കുന്ന ഫാസ്ടാടോ ഫാസ്ടാജ് വാലറ്റോ പ്രതിദിനമോ, പ്രതിവാരമോ, പ്രതിമാസമോ, ത്രൈമാസമോ ആയി ഓട്ടോ റീചാർജ് ക്രമീകരിക്കാം.
യുപിഐ വഴി ഫാസ്ടാഗ് ഓട്ടോ റീചാർജ് സൗകര്യം ലഭ്യമാക്കുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. യുപിഎ ഉപയോഗിച്ചുള്ള ഓട്ടോ റീചാർജ് സൗകര്യം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുമെന്ന് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, പേയ്മെൻറ് സൊല്യൂഷൻസ് & മർച്ചൻറ് ഇക്കോസിസ്റ്റം മേധാവി സുദീപ്ത റോയ് പറഞ്ഞു.
ഐസിഐസിഐ ബാങ്കിൻറെ ഫാസ്ടാഗ് കസ്റ്റമർ പോർട്ടലിലൂടെ വളരെ എളുപ്പത്തിൽ ഫാസ്ടാഗ് ഓട്ടോ റീചാർജ് സജ്ജീകരിക്കുവാൻ സാധിക്കും. ഇൻറർനെറ്റ് ബാങ്കിംഗ്, ഐമൊബൈൽ പേ ആപ്പ്, ഇൻസ്റ്റബിസ് ആപ്പ്, പോക്കറ്റ്സ് ആപ്പ് തുടങ്ങിയ ബാങ്കിൻറെ ഡിജിറ്റൽ ചാനലുകളിലൂടെയോ ബാങ്ക് ശാഖകൾ സന്ദർശിച്ചോ ഈ സംവിധാനം സജ്ജീകരിക്കാം. മറ്റു ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ബാങ്കിൻറെ വെബ്സൈറ്റ് വഴിയോ ടോൾ പ്ലാസകളിലെ ഐസിഐസിഐ ബാങ്കിൻറെ സെയിൽസ് ഓഫീസ് വഴിയോ ഫാസ്ടാഗ് വാങ്ങാം. യുപിഐ, നെഫ്റ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫാസ്ടാഗിൽ ഓൺലൈനായി പണം റീലോഡ് ചെയ്യാൻകഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.