- Trending Now:
കൊച്ചി: ഉൽസവ കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്കിൻറെ ഉപഭോക്താക്കൾക്ക് 40,000 രൂപ വരെയുള്ള ആകർഷകമായ ആനുകൂല്യങ്ങൾ നേടാം. മുൻനിര ഇ-കോമേഴ്സ് പോർട്ടലുകളിലും ബ്രാൻഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. എൽജി, സാംസംഗ്, സോണി തുടങ്ങിയ ഇലക്ട്രോണിക് ബ്രാൻഡുകളിലും ക്രോമ, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും 40,000 രൂപ വരെ ഇളവു ലഭിക്കും. മാക്ബുക് എയർ, എച്ച്പി, ഡെൽ, എയ്സർ തുടങ്ങിയവയിൽ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോൺ 16 വാങ്ങുന്നവർക്ക് 5000 രൂപ തൽക്ഷണം ക്യാഷ്ബാക്ക് ലഭിക്കും. മിന്ത്ര ബിഗ് ഫാഷൻ ഫെസ്റ്റിവലിൽ പ്രത്യേക ഓഫറുകളും ലഭിക്കും.
ക്രെഡിറ്റ് കാർഡു വഴിയും ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളിലെ ഇഎംഐ വഴിയും ഐഫോൺ 16 വാങ്ങുന്നവർക്കാണ് 5000 രൂപ തൽക്ഷണ ക്യാഷ്ബാക്ക്. ?ഐഫാൺ ഫോർ ലൈഫ്? രജിസ്റ്റർ ചെയ്യുന്ന ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് തെരഞ്ഞെടുത്ത ഐഫോണുകൾ 2497 രൂപയിൽ തുടങ്ങുന്ന 24 മാസത്തെ പലിശ രഹിത തവണ വ്യവസ്ഥയിൽ ലഭിക്കും.
ഭവന വായ്പ, കാർ വായ്പ, ഇരുചക്ര വാഹന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയിൽ പ്രത്യേക ആനുകൂല്യങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
വൺപ്ലസ്, ഗൂഗിൾ പിക്സൽ, ഷവോമി, റിയൽമി, ഓപോ തുടങ്ങി നിരവധി മൊബൈൽ ഫോണുകളിൽ ആകർഷകമായ ഇളവുകളും ഇഎംഐ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ബോസ് സ്പീക്കറുകൾക്ക് 5000 രൂപ വരെ ഇളവ്, ജെബിഎൽ ഉൽപന്നങ്ങൾക്ക് 15 ശതമാനമോ 8000 രൂപ വരെയോ ഇളവ്, ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നിവിടങ്ങളിൽ ആകർഷകമായ ഇളവുകൾ തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റാ ക്ലിക്, മിന്ത്ര എന്നിവിടങ്ങളിലെ ഓൺലൈൻ ഷോപിങിന് 10 ശതമാനം വരെയാണ് ഇളവ്. ഡെൽ, എയ്സർ, മാക്ബുക് എയർ, എച്ച്പി തുടങ്ങിയ ലാപ്ടോപുകൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഷോപേഴ്സ് സ്റ്റോപ്, മിന്ത്ര, അജിയോ തുടങ്ങിയ ഫാഷൻ ബ്രാൻഡുകളിൽ 10 ശതമാനം ഇളവു ലഭിക്കും. മെയ്ക്മൈട്രിപ്, തോമസ് കുക്ക്, യാത്ര, ഈസ്മൈട്രിപ് തുടങ്ങിയവയിൽ ആകർഷക ഇളവുകൾ ലഭിക്കും.
ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ജിയോ മാർട്ട് തുടങ്ങിയവയിലൂടെ ഗ്രോസറിക്ക് ഇളവു ലഭിക്കും. സൊമാട്ടോ, സ്വിഗ്ഗി, ഈസിഡൈനർ തുടങ്ങിയവയിലൂടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും ഇളവു ലഭിക്കും. സ്റ്റാൻലി, വെയ്ക്ഫിറ്റ്, ഡ്യൂറോഫ്ളെക്സ്, ദി സ്ലീപ് കമ്പനി തുടങ്ങിയവയിൽ ഫർണീച്ചറുകൾക്ക് 10 ശതമാനം ഇളവാണു ലഭിക്കുക.
പ്രമുഖ ബ്രാൻഡുകളുമായി ചേർന്ന് ആകർഷകമായ ഇളവുകളാണ് തങ്ങൾ ഫെസ്റ്റിവൽ ബൊണാൻസയിലൂടെ ലഭ്യമാക്കുന്നതെന്ന് ഐസിഐസസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ പറഞ്ഞു. ഐസിഐസിഐ ബാങ്കിൻറെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, ഇൻറർനെറ്റ് ബാങ്കിങ്, കൺസ്യൂമർ ഫിനാൻസ്, കാർഡ് രഹിത ഇഎംഐ തുടങ്ങിയവയിലൂടെ ഈ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.