Sections

മത്സ്യസംസ്ക്കരണ മേഖലയിൽ സംരംഭകത്വത്തിന് സൗജന്യ പരിശീലനം

Sunday, Feb 23, 2025
Reported By Admin
Free Fish Processing Training for SC Communities by ICAR-CIFT in Kochi

സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (ഐസിഎആർ-സിഐഎഫ്ടി) ആഭിമുഖ്യത്തിൽ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ ഉൾപ്പെടുന്ന പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കായി മത്സ്യസംസ്ക്കരണ മേഖലയിൽ പുതിയ സംരംഭം തുടങ്ങുന്നതിനായി രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 11, 12 തീയതികളിൽ സിഐഎഫ്ടി ആസ്ഥാനമായ കൊച്ചിയിലാണ് പാരീലനം. തിരഞ്ഞെടുക്കുന്ന 25 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.പങ്കെടുക്കുന്നവരുടെ യാത്രാചിലവ്, ഭക്ഷണം, താമസം എന്നിവ ഐസിഎആർ-സിഐഎഫ്ടി വഹിക്കും. താൽപര്യമുള്ളവർ പേര്, വിലാസം, ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള താൽപര്യം എന്നിവ ഉൾപ്പെടുത്തി അതത് ജില്ലകളിലെ പട്ടികവർഗ്ഗ ഓഫീസർ മുഖാന്തിരം ഫെബ്രുവരി 25 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2412382.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.