Sections

ടെസ്ലയോട് മത്സരിക്കാനൊരുങ്ങി ഹ്യുണ്ടായ് മോട്ടോര്‍ 

Sunday, Jul 17, 2022
Reported By admin
Hyundai motor's first electric sedan

അടുത്ത വര്‍ഷം ആദ്യം മുതല്‍ യുഎസ് വില്‍പ്പന ആരംഭിക്കാനാണ് പദ്ധതി


ഹ്യുണ്ടായ് മോട്ടോര്‍ ആദ്യ ഇലക്ട്രിക് സെഡാന്‍ അയോണിക് 6 പുറത്തിറക്കി. ജനപ്രിയ വിഭാഗത്തില്‍ ടെസ്ലയ്ക്കെതിരെ നേര്‍ക്കുനേര്‍ മത്സരിക്കാനാണ് ഹ്യുണ്ടായിയുടെ സെഡാന്‍ എത്തുന്നത്. ദക്ഷിണ കൊറിയന്‍ വിപണിയില്‍ 55 മില്യണ്‍ വണ്‍ (41,949.51 ഡോളര്‍) മുതല്‍ 65 മില്യണ്‍ വണ്‍ വരെയാണ് വില. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ അയോണിക് 6 ലഭ്യമാകും - 53 kWh, 77.4 kWh അയോണിക് 6 ന് ഏകദേശം 610 കിലോമീറ്റര്‍ (380 മൈല്‍) ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കും. 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ടൈപ്പ് എ, ടൈപ്പ് സി പോര്‍ട്ടുകള്‍ എന്നിവയും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയും സജ്ജീകരിച്ചിരിക്കുന്നു.

ഈ വര്‍ഷം അവസാനം ദക്ഷിണ കൊറിയയിലെ പ്ലാന്റില്‍ നിര്‍മാണം തുടങ്ങും, അടുത്ത വര്‍ഷം ആദ്യം മുതല്‍ യുഎസ് വില്‍പ്പന ആരംഭിക്കാനാണ് പദ്ധതി. ഹ്യുണ്ടായ് മോട്ടോറും സഹോദര കമ്പനിയായ കിയയും പ്രീമിയം ബ്രാന്‍ഡ് ജെനസിസും 2030 ഓടെ 31-ലധികം ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഇവി ശ്രേണി നിലവിലെ ക്രോസ്ഓവറുകള്‍ക്കും എസ്യുവികള്‍ക്കും അപ്പുറം വികസിപ്പിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.