- Trending Now:
5 സീറ്റർ കാറിന്റെ സിഎൻജി പതിപ്പും ഹ്യുണ്ടായി വിപണിയിൽ ഇറക്കിയിട്ടുണ്ട്
മൈക്രോ എസ്യുവി സെഗ്മെന്റിൽ ക്രെറ്റയ്ക്ക് ശേഷം പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ മോഡലാണ് എക്സ്റ്റർ.എസ്യുവി തേടുന്നവരുടെ എല്ലാ ചെക്ക്‌ലിസ്റ്റുകളും ടിക്ക് ഇടുവിപ്പിക്കുന്ന എക്സ്റ്റർ ഇതിനോടകം തന്നെ വിപണിയിൽ വലിയ ഓളം തീർത്തിരിക്കുകയാണ്.
ക്രെറ്റയ്ക്ക് ശേഷം ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിൽ ഒന്നായി മാറിയിരിക്കുകയാണ് എക്സ്റ്റർ. ഏഴു വേരിയന്റുകളിലാണ് ഇതാണ് അവതരിപ്പിച്ചത്. ഇതിൽ EX, EX (0) എന്നി വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഒരു വർഷം വരെ നീട്ടിയിരിക്കുകയാണ്. അതായത് കാർ കൈയിൽ കിട്ടാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരും എന്ന് അർത്ഥം. മറ്റു വേരിയന്റുകളായ S, S (0), SX, SX (0), SX (0) എന്നിവയ്ക്ക് 5 മുതൽ 6 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്.
5.99 ലക്ഷം രൂപ മുതൽ 10.10 ലക്ഷം രൂപ വരെയാണ് മൈക്രോ എസ് യുവിയുടെ എക്‌സ്‌ഷോറൂം വില. ടാറ്റ പഞ്ച് അടക്കി ഭരിച്ചിരുന്ന മൈക്രോ എസ്യുവി സെഗ്മെന്റിലാണ് മത്സരിക്കാൻ ഹ്യുണ്ടായി എക്സ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. പ്രാഥമിക എതിരാളി ടാറ്റ പഞ്ച് ആണെങ്കിലും മാരുതി സുസുക്കി ഫ്രോങ്ക്സ്, മാരുതി സുസുക്കി ഇഗ്‌നിസ്, റെനോ കൈഗർ എന്നിവയ്ക്കെതിരെയും എക്സ്റ്റർ മത്സരിക്കുന്നുണ്ട്. പെട്രോൾ പവർട്രെയിനുകൾക്കൊപ്പം 5 സീറ്റർ കാറിന്റെ സിഎൻജി പതിപ്പും ഹ്യുണ്ടായി വിപണിയിൽ ഇറക്കിയിട്ടുണ്ട്.
എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡാണ്. ഒപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം , പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹൈ-സ്പീഡ് അലേർട്ട്, എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ എന്നിവയടക്കം മറ്റ് നിരവധി സവിശേഷതകളുമുണ്ട്.
എക്സ്റ്ററിന്റെ ഉയർന്ന വേരിയന്റുകളിൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ഓഫർ ചെയ്യുന്നു.
കിലോഗ്രാമിന് 27.1 കി.മീ മൈലേജ് നൽകുന്ന എക്സ്റ്റർ സിഎൻജി 9.32 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ സ്വന്തമാക്കാം. അതസമയം കാറിന്റെ പെട്രോൾ പതിപ്പുകൾ ലിറ്ററിന് ഏകദേശം 20 കി.മീ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.പെട്രോൾ വേരിയന്റുകൾക്ക് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് AMT ഗിയർബോക്‌സുകളാണ് ലഭിക്കുക.അതേസമയം എക്സ്റ്റർ സിഎൻജിക്ക് 5 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ഓഫർ ചെയ്യുന്നുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.