- Trending Now:
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി.ഈ സാമ്പത്തികവർഷം തന്നെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായും അദ്ദേഹം അറിയിച്ചു.
ഹ്രൈഡജൻ ഉപയോഗിച്ച് ട്രെയിൻ ഓടിക്കാൻ കഴിഞ്ഞാൽ സാങ്കേതികരംഗത്തെ വലിയ മാറ്റമായി അത് മാറും. ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്നതിനുള്ള കരാർ ലഭിച്ചിരിക്കുന്നത് നോർത്തേൺ റെയിൽവേയ്ക്കാണ്. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായും അനിൽ കുമാർ ലഹോട്ടി അറിയിച്ചു.
രാജ്യാന്തര തലത്തിൽ ഹ്രൈഡജൻ ട്രെയിൻ പുതിയ സാങ്കേതികവിദ്യയാണ്. അതുകൊണ്ട് രാജ്യത്ത് ആദ്യമായി ഇത് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് തുടരുന്നത്. ഇക്കാര്യത്തിൽ കാര്യക്ഷമമായ പ്രവർത്തനമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തികവർഷം തന്നെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഹ്രൈഡജൻ ട്രെയിൻ ടെക്നോളജി വികസിപ്പിക്കുന്ന ഘട്ടത്തിലാണ്. ഈ സാങ്കേതികവിദ്യ പഠിക്കുന്ന മുറയ്ക്ക് ഈ രംഗത്ത് റെയിൽവേയ്ക്ക് ഒരുപാട് മുന്നേറാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.