Sections

ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ്റ് ട്രെയിനിങ് പരിശീലനം

Monday, May 20, 2024
Reported By Admin
Human Resource Development Training Program

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ്റ് (KIED), 3 ദിവസത്തെ മാനവ വിഭവശേഷി വികസന പരിശീലനം സംഘടിപ്പിക്കുന്നു. മേയ് 28 മുതൽ 30 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.

എം എസ് എം ഇ മേഖലയിലെ സംരംഭകർ / എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കമ്മ്യൂണിക്കേഷൻ, ടൈം ആന്റ് സ്ട്രെസ് മാനേജ്മന്റ്, ഇമോഷണൽ ഇന്റലിജൻസ്, ലേബർ ലോ, സ്റ്റാഫ് എന്കെജ്മന്റ്, എന്ട്രി ആന്റ് എക്സിറ്റ് ഫോർമാലിറ്റീസ് പീപൽ മാനേജ്മന്റ്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ്ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി https://kied.info/training-calender/ ൽ മെയ് 24ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. . തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/0484 2550322/ 9188922800.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.