Sections

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ''ദി ഹ്യൂമൻ പൊട്ടൻഷ്യൽ കോൺക്ലേവ് - ഇഗ്നൈറ്റ് 2025'' ആതിഥേയത്വം വഹിക്കും

Wednesday, Jan 15, 2025
Reported By Admin
Union Bank of India Announces

ബെംഗളൂരു: ഇന്ത്യയിലുടനീളമുള്ള ബാങ്കുകളിൽ നിന്നുള്ള എച്ച്ആർ, പരിശീലന മേധാവികളുടെ ഒത്തുചേരലായ ''ഹ്യൂമൻ പൊട്ടൻഷ്യൽ കോൺക്ലേവ് - ഇഗ്നൈറ്റ് 2025'' ന്റെ ഉദ്ഘാടന പതിപ്പ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഈ രണ്ട് ദിവസത്തെ കോൺക്ലേവ് 2025 ജനുവരി 17, 18 തീയതികളിൽ ബെംഗളൂരുവിലെ യൂണിയൻ ബാങ്ക് ലേണിംഗ് അക്കാദമി & നോളജ് സെന്ററിൽ നടക്കും.

ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ പ്രമുഖ നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് മനുഷ്യവിഭവശേഷിയിലെ ഉയർന്നുവരുന്ന പ്രവണതകൾ, വെല്ലുവിളികൾ, അവസരങ്ങൾ എന്നിവ ചർച്ച ചെയ്യുക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം. മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, നെറ്റ്വർക്കിംഗ് സെഷനുകൾ എന്നിവ പരിപാടിയിൽ ഉണ്ടായിരിക്കും.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് (ഡിഎഫ്എസ്) സെക്രട്ടറി നാഗരാജു മദ്ദിരല കോൺക്ലേവിൽ മുഖ്യ പ്രഭാഷണം നടത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.