- Trending Now:
കേരളത്തിൽ കോഴിയിറച്ചിയ്ക്ക് തീവില. കഴിഞ്ഞയാഴ്ച വരെ ഒരു കിലോ ചിക്കന് 150 രൂപയായിരുന്നു. എന്നാൽ നിലവിൽ 160 മുതൽ 180 വരെയാണ് വില ഈടാക്കുന്നത്. കനത്ത ചൂട് മൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. വെയിൽ കൂടിയതോടെ കോഴികൾ കഴിയ്ക്കുന്ന തീറ്റയുടെ അളവ് കുറഞ്ഞു. ചൂട് കൂടുന്നതുമൂലം ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളും ചത്തൊടുങ്ങുന്നുണ്ട്.
കോഴിത്തീറ്റയുടെ വില ഉയർന്നതും ഇറച്ചി വില ഉയരാനുള്ള മറ്റൊരു കാരണമാണ്. 50 കിലോ കോഴിത്തീറ്റയ്ക്ക് 700 രൂപയോളം വില ഉയർന്നു. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കോഴി ഇറക്കുമതി ചെയ്യുന്നത്. കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നത് വില ഇനിയും ഉയരാൻ ഇടയാക്കുമെന്ന് കർഷകർ പറയുന്നു.
കൊവിഡ് മൂലം നിരവധി പൗൾട്രി ഫാമുകൾ പൂട്ടിയത് സംസ്ഥാനത്തെ കോഴി ഉൽപാദനത്തെ ബാധിച്ചു. ഇതിനുമുമ്പ് കേരളത്തിലേക്ക് ആവശ്യമായ കോഴിയിറച്ചിയുടെ പകുതി ശതമാനവും തദ്ദേശീയമായാണ് ഉൽപാദിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്കും വില ഉയരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.