- Trending Now:
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്നി-ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ സമ്മർ കാമ്പെയിൻ പ്രഖ്യാപിച്ചു എയർകണ്ടീഷണറുകൾ, റൂം കൂളറുകൾ, റഫ്രിജറേറ്ററുകൾ, ഫാനുകൾ എന്നിവയ്ക്ക് വൻ ഓഫറുകൾ നൽകുന്ന സമ്മർ സെയിൽ മെയ് മാസം വരെ തുടരും. ക്രോമ സ്റ്റോറുകളിലും croma.com ലും സമ്മർ സെയിൽ ഓഫറുകൾ ലഭ്യമാണ്. ആകർഷകമായ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, അപ്ഗ്രേഡ് സൗകര്യങ്ങൾ, ലളിതമായ 24 മാസം വരെയുള്ള ഇഎംഐ പദ്ധതികൾ എന്നിവയും സമ്മർ സെയിലിൻറെ ഭാഗമായി ലഭിക്കും.
സമ്മർ കാമ്പെയിൻറെ ഭാഗമായി ഇൻവർട്ടർ സ്പ്ലിറ്റ് എസികൾ 24,990 രൂപ മുതൽ ലഭിക്കും. എസികളിൽ 6500 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനൂകൂല്യങ്ങളും ലഭിക്കും. 1.5 ടൺ സ്പ്ലിറ്റ് എസി 1500 രൂപ മുതലുള്ള പ്രതിമാസ തവണയിൽ ലഭ്യമാണ്. 4500 രൂപ മുതലുള്ള റൂം കൂളറുകളും ലഭ്യമാണ്. റഫ്രിജറേറ്ററുകൾക്ക് 24 മാസം വരെയുള്ള ഈസി ഇഎംഐയും ലഭിക്കും.
ക്രോമയുടെ സ്വന്തം ലേബലിലുള്ള കൂളിങ് ഉപകരണങ്ങൾക്ക് മെഗാ ഡീലുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ക്രോമ ഇൻവർട്ടർ എസിയോടൊപ്പം ക്രോമ ബിഎൽഡിസി ഫാൻ സൗജന്യമായി ലഭിക്കും. ക്രോമ സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം ക്രോമ കോഫി മെയ്ക്കറും ക്രോമ കൂളർ വാങ്ങുമ്പോൾ 750 വാട്ട് ക്രോമ മിക്സർ ഗ്രൈൻഡറും സൗജന്യമായി ലഭിക്കും. കൂടാതെ 5000 രൂപയ്ക്ക് മുകളിലുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 18 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ലഭിക്കും.
പുതിയ എസി വാങ്ങുമ്പോൾ ആയിരം രൂപയുടെ യൂണിവേഴ്സൽ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഇതിനു പുറമെ പഴയ എസി എക്സ്ചേഞ്ച് ചെയ്യുമ്പോൾ ടണ്ണേജ് അനുസരിച്ച് ബോണസും ലഭിക്കും. ഒരു ടണ്ണിന് ആയിരം രൂപയും 1.5 ടണ്ണിന് 1500 രൂപയും രണ്ടു ടണ്ണിന് രണ്ടായിരം രൂപയും ആണ് ലഭിക്കുക.
കൂടാതെ പാരിസ്ഥിതിക ഉത്തരവാദിത്തത്തിൻറെ ഭാഗമായി എല്ലാ ക്രോമാ സ്റ്റോറിലും ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇലക്ട്രോണിക് വെയ്സ്റ്റ് നിക്ഷേപിക്കാനുള്ള പ്രത്യേകമായ ഇ-വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷിതവും പരിസ്ഥിത സൗഹാർദ്ദപരവുമായി ഇ-വെയ്റ്റ് നിർമാർജ്ജനം ചെയ്യുന്നതിനായി വിശ്വസനീയമായ റീസൈക്ലിങ് പങ്കാളിയെ ക്രോമ ചുമതലപ്പെടുത്തും. ഇ വെയ്സ്റ്റ് നിക്ഷേപിക്കുന്ന ഓരോ ഉപഭോക്താവിനും വേണ്ടി ഓരോ ചെടികൾ നട്ടുകൊണ്ട് കൂടുതൽ സുസ്ഥിരമായ സാഹചര്യം സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയും ക്രോമ പുലർത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.