Sections

ഇന്ത്യയിലെ കയറ്റുമതി രംഗത്ത് വന്‍ വളര്‍ച്ച

Thursday, Jun 16, 2022
Reported By admin
export

2021- 22 സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു


രാജ്യത്തെ കയറ്റുമതി രംഗത്ത് വന്‍ വളര്‍ച്ച. ഇന്ത്യയിലെ ചരക്ക് കയറ്റുമതി മെയ് മാസത്തില്‍  20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി. അതേസമയം റെക്കോര്‍ഡ് വര്‍ധനവോടെ വ്യാപാര കമ്മി  24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 63.22 ബില്യണ്‍ ഡോളറായി. 62.83 ശതമാനം ഇറക്കുമതി വര്‍ധിച്ചതായാണ് കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 

രാസവസ്തുക്കളുടെ കയറ്റുമതി 17.35 ശതമാനം ഉയര്‍ന്ന് 2.5 ബില്യണ്‍ ഡോളറിലെത്തി. കൂടാതെ കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഫാര്‍മയുടെ കയറ്റുമതി 10.28 ശതമാനവും എല്ലാ തുണിത്തരങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി 27.85 ശതമാനവും വര്‍ധിച്ചു. 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു.  

2023 സാമ്പത്തിക വര്‍ഷം എത്തിയപ്പോള്‍ സഞ്ചിത കയറ്റുമതി ഏകദേശം 25 ശതമാനം ഉയര്‍ന്ന് 78.72 ബില്യണ്‍ ഡോളറായി. ആദ്യത്തെ രണ്ട മാസങ്ങളിലാണ് ഈ വളര്‍ച്ച ഉണ്ടായത്. ഈ മാസങ്ങളിലെ ഇറക്കുമതി 45.42 ശതമാനം വര്‍ധിച്ച് 123.41 ബില്യണ്‍ ഡോളറായി. വ്യാപാര കമ്മി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 21.82 ബില്യണ്‍ ഡോളറില്‍ നിന്ന് 44.69 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.

അതേസമയം പെട്രോളിയം, ക്രൂഡ് ഓയ്ല്‍ ഇറക്കുമതി മെയ് മാസത്തില്‍ 102.72 ശതമാനം ഉയര്‍ന്ന് 19.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതിയാകട്ടെ രണ്ട് ബില്യണ്‍ ഡോളറില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. സ്വര്‍ണ ഇറക്കുമതി 2021 മെയ് മാസത്തിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍  6 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു. 677 മില്യണ്‍ ഡോളറായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ ഇറക്കുമതി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.