Sections

100 കോടിയുടെ പുതിയ വീട്ടിലേക്ക് മാറാനൊരുങ്ങി ഋത്വിക് റോഷൻ

Wednesday, Nov 30, 2022
Reported By admin
business

38,000 സ്ക്വയർ ഫീറ്റിൽ വ്യാപിച്ചു കിടക്കുന്ന അപാർട്മെന്റിൽ നിന്നും കടലിലേക്ക് അഭിമുഖകമായി തുറക്കുന്ന മനോഹരമായ കെട്ടിടമാണ് ഋത്വിക് കാമുകിക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്

 

ഋത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും തമ്മിലുള്ള പ്രണയം ഇന്ന് ബോളിവുഡിൽ പരസ്യമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.പൊതു ഇടങ്ങളിലും യാത്രകളിലും ഇരുവരും ഒന്നിച്ച് ഉണ്ടാകാറുമുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പ്രണയജീവിതത്തിന്റെ പുതിയൊരു ഘടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഋത്വിക്കും സബയും.

ഒന്നിച്ച് പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണത്രേ സബയും ഋത്വിക്കും. ഇതിനായുള്ള ഒരുക്കങ്ങളും താരങ്ങൾ തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മുംബൈയിലെ മന്നത്ത് എന്ന എന്ന ബിൽഡിങ്ങിലാണ് സബയുടേയും ഋത്വിക്കിന്റേയും പുതിയ വീട്.കാമുകിയ്ക്കൊപ്പമുള്ള പുതിയ ജീവിതം ആരംഭിക്കുന്നതിനായി 100 കോടിയാണത്രേ ഋത്വിക് ചെലവഴിച്ചത്. രണ്ട് അപാർട്മെന്റുകൾക്ക് വേണ്ടിയാണ് ഇത്രയും കനത്ത തുക താരം ചെലവിട്ടത്. മൂന്ന് നിലകളിലായാണ് ഈ രണ്ട് അപാർട്മെന്റുകൾ.

38,000 സ്ക്വയർ ഫീറ്റിൽ വ്യാപിച്ചു കിടക്കുന്ന അപാർട്മെന്റിൽ നിന്നും കടലിലേക്ക് അഭിമുഖകമായി തുറക്കുന്ന മനോഹരമായ കെട്ടിടമാണ് ഋത്വിക് കാമുകിക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതിൽ ഡ്യൂപ്ലക്സ് ഫ്ളാറ്റിന് 67.50 കോടിയാണത്രേ വില. കെട്ടിടത്തിന്റെ 15, 16 നിലകളിലായാണ് ഈ ഫ്ലാറ്റുള്ളത്. മറ്റൊരു അപാർട്മെൻ‌റിന് വേണ്ടി 30 കോടിയും താരം മുടക്കി.കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകൾ ഇരുവരും നവീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഉടൻ തന്നെ പുതിയ വീട്ടിലേക്ക് ഇരുവരും താമസം മാറും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.