Sections

ഒരാളുടെ സ്വഭാവത്തെക്കുറിച്ചറിയണോ? കണ്ണിന്റെ ചലനം ശ്രദ്ധിക്കാം

Tuesday, Apr 30, 2024
Reported By Soumya
Motivation

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് എല്ലാവർക്കും അറിയാം. ഒരാളുടെ മുഖത്തുനോക്കിയാൽ അയാള് എന്താണ് ചിന്തിക്കുന്നതെന്നും, അയാളുടെ സ്വഭാവം എന്താണെന്ന് സാധാരണ നിലയിൽ മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ മനസ്സിലാക്കാൻ കഴിയുന്നത് കണ്ണിന്റെ ചലനം കൊണ്ടാണ്.

  • ഒരു വ്യക്തി നമ്മുടെ കണ്ണിൽ നോക്കി സംസാരിക്കുന്നില്ല എങ്കിൽ അതിന്റെ അർത്ഥം ആ വ്യക്തിക്ക് നമ്മളിൽ നിന്ന് എന്തോ മറയ്ക്കാൻ ഉണ്ട് എന്നതാണ്. അല്ലെങ്കിൽ സ്ഥിരതയില്ലാത്ത ആർക്കാർ, മനസ്സിൽ കള്ളമുള്ള ആൾക്കാർ എന്നിവർ കണ്ണിൽ നോക്കി സംസാരിക്കാറില്ല.
  • ചില ആൾക്കാർ സംസാരിക്കുന്ന സമയത്ത് കണ്ണിലെ കൃഷ്ണമണി താഴോട്ടൊ, മുകളിലോട്ടോ ചലിപ്പിച്ചുകൊണ്ട് സംസാരിക്കും അല്ലെങ്കിൽ തല ഉയർത്തിയോ തല താഴ്ത്തിയോ ചലിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന ആൾക്കാരുണ്ട് ഇവർ നമ്മളോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തവർ ആയിരിക്കും.
  • ചില ആൾക്കാർ നമ്മൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ കൃഷ്ണമണി വികസിക്കുന്ന ആൾക്കാരുണ്ട് ഇത്തരക്കാർ നമ്മളോട് സംസാരിക്കാൻ വളരെ താല്പര്യമുള്ളവർ ആയിരിക്കും, അല്ലെങ്കിൽ നമ്മൾ പറയുന്ന കാര്യത്തെ അംഗീകരിക്കുന്നവർ ആയിരിക്കും.
  • നമ്മൾ സംസാരിക്കുമ്പോൾ എതിരെ ഇരിക്കുന്ന ആളുടെ കണ്ണ് ചുരുങ്ങുകയാണെങ്കിൽ അവർക്ക് നമ്മൾ പറയുന്നത് വിശ്വാസമാകാത്തത് കൊണ്ടാണ്. അല്ലെങ്കിൽ എന്തെങ്കിലും സ്ട്രെസ്, തലവേദന മുതലായവ അനുഭവിക്കുന്ന ആളാണെങ്കിലും അവരുടെ കൃഷ്ണമണി ചുരുങ്ങാറുണ്ട്.
  • നമ്മുടെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളിന്റെ കണ്ണ് 20 പ്രാവശ്യത്തിൽ കൂടുതൽ ചിമ്മുകയാണെങ്കിൽ അയാൾ പറയുന്നതിന്റെ ഭൂരിഭാഗവും കള്ളം ആയിരിക്കും. സാധാരണ ഒരു വ്യക്തി ഒരു മിനിറ്റിൽ 15 - 20 പ്രാവിശ്യം കണ്ണ് ചിമ്മാറുണ്ട്. ഇതിൽ കൂടുതൽ പ്രാവശ്യം കണ്ണ് ചിമ്മുകയാണെങ്കിൽ ആ വ്യക്തി പറഞ്ഞത് കള്ളമാണെന്ന് നമുക്ക് ഉറപ്പിക്കാം.
  • ഇതുപോലെ നമ്മൾ സംസാരിക്കുമ്പോൾ കണ്ണ് വലത് ഭാഗത്തോട്ട് പോയി പിന്നെ താഴോട്ട് നോക്കി സംസാരിക്കുകയാണെങ്കിൽ അയാൾ നമ്മളെ സംശയത്തോടെ വീക്ഷിക്കുന്ന ആളാണ് എന്നതാണ് സൂചിപ്പിക്കുന്നത്.
  • കൃഷ്ണമണി വലത്തോട്ട് പോയിട്ട് മുകളിലോട്ട് നോക്കി സംസാരിക്കുകയാണെങ്കിൽ അല്ലെങ്കിൽ നേരെ നോക്കി സംസാരിക്കുകയാണെങ്കിൽ ആ വ്യക്തി കള്ളം പറയുന്ന ആളാണെന്ന് നമുക്ക് ഉറപ്പിക്കാം.
  • സംസാരിക്കുന്ന സമയത്ത് കണ്ണിലെ കൃഷ്ണമണി ഇടത്തോട്ട് പോകുന്ന ആളാണെങ്കിൽ അയാൾ ചിന്തിച്ച് അല്ലെങ്കിൽ ഓർമ്മയിൽ നിന്ന് എടുത്തു സംസാരിക്കുന്ന ആളാണെന്ന് നമുക്ക് മനസ്സിലാക്കാം.
  • നമ്മളോട് ആത്മാർത്ഥതയുള്ള, അംഗീകരിക്കുന്ന, വിശ്വസിക്കുന്ന, സത്യസന്ധരായ ആൾ മാത്രമേ നമ്മുടെ കണ്ണിൽ നോക്കി സംസാരിക്കുകയുള്ളൂ. അതുപോലെ തന്നെ പുരികം നോക്കിയും ആൾക്കാർ സംസാരിക്കുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
  • ചിലർ പുരികം ഉയർത്തി സംസാരിക്കാറുണ്ട്, ഇത്തരക്കാർ ടെൻഷൻ ഉള്ളവരോ, ഭയമുള്ള ആൾക്കാരോ, ആശ്ചര്യംഉള്ള ആൾക്കാരോ നമ്മൾ പറയുന്നത് കേൾക്കാൻ താല്പര്യം ഉള്ള ആൾക്കാരോ അല്ലെങ്കിൽ തുറന്നു സംസാരിക്കാൻ താല്പര്യം ഉള്ളവരോ ആയിരിക്കും.
  • ചിലർ നമ്മൾ സംസാരിക്കുമ്പോൾ മൊബൈലിൽ നോക്കിയോ, വാച്ചിൽ നോക്കിയോ, ചുറ്റുപാടുകൾ ശ്രദ്ധിച്ചോ സംസാരിക്കാറുണ്ട് നമ്മളോട് താല്പര്യം ഇല്ലാതെ സംസാരിക്കുന്നവരാണ് ഇത്തരത്തിലുള്ള ചേഷ്ടകൾ കാണിക്കുന്നത്.
  •  
  • പുരികം താഴ്ത്തി സംസാരിക്കുകയാണെങ്കിൽ നമ്മളെ സംശയമുള്ള ആൾക്കാർ ആയിരിക്കും അവർ.

മേൽപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സാഹചര്യം അനുസരിച്ച് ഒരു 80 ശതമാനം ശരിയായിരിക്കാം. ഇതിനെ വിരുദ്ധമായിട്ടും ചിലർ ചെയ്യാറുണ്ട് എന്നുള്ള കാര്യം കൂടി ഓർമ്മിക്കേണ്ടതാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.