Sections

നിങ്ങളുടെ ആശയങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാം

Thursday, Nov 23, 2023
Reported By Soumya
Motivation

പല ആശയങ്ങളും പറയാറുണ്ടെങ്കിലും ജീവിതത്തിൽ ഇത് പ്രാവർത്തികമാക്കുന്ന സ്വഭാവം പലർക്കും ഇല്ല. ഇങ്ങനെ ജീവിതത്തിൽ ആശയങ്ങൾ പ്രാവർത്തികമാക്കാത്തതിന് നിരവധി കാരണങ്ങളുണ്ട്. പാലിക്കാൻ പറ്റാത്ത ആശയങ്ങൾ അബദ്ധങ്ങൾ മാത്രമാണ്. ഈ ലോകത്ത് മൂന്ന് തരത്തിലുള്ള ആളുകളെ കാണാൻ സാധിക്കും.

  1. വിജയിച്ചവർ
  2. ശരാശരിക്കാർ
  3. പരാജയപ്പെട്ടവർ

വിജയിച്ചവരൊക്കെ തങ്ങളുടെ ആശയങ്ങളെ പ്രാവർത്തികമാക്കിയവരാണ്.

ശരാശരിക്കാർ ആശയങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും.

എന്നാൽ പരാജയപ്പെടുന്ന ആളുകൾ തന്റെ ജീവിത സാഹചര്യങ്ങൾ തനിക്ക് അനുകൂലമാകും എന്ന് ചിന്തിച്ചിരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ ഒരു കാര്യവും പ്രവർത്തിക്കാൻ വേണ്ടി തയ്യാറാകുന്നില്ല. ഇങ്ങനെയുള്ള ആളുകൾക്ക് ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ സാധിക്കില്ല.

നിങ്ങൾക്കുണ്ടാകുന്ന ആശയങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • കാര്യങ്ങൾ ചെയ്യുന്ന ഒരാളായി മാറുക, കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ഒരാളായി മാറരുത്.
  • നിങ്ങൾ കരുതുന്നതുപോലെ സാഹചര്യങ്ങൾ അനുകൂലമായതിനുശേഷം പ്രവർത്തിക്കാം എന്ന് പറയുന്ന ഒരാളായി മാറരുത്.
  • തടസ്സ വാദങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും അത് ഉണ്ടാകുന്ന സമയങ്ങളിലും പ്രവർത്തിക്കാൻ വേണ്ടി തയ്യാറാവുക.
  • നിങ്ങളുടെ ആശയങ്ങൾ നല്ലതാണോ മോശമാണോ എന്ന് സ്വയം വിലയിരുത്തിയതിനു ശേഷം പ്രവർത്തിക്കുക.
  • ആശയങ്ങൾ പ്രാവർത്തികമാകുമ്പോൾ മറ്റുള്ളവർ എന്ത് പറയും അവർ പരിഹസിക്കുമോ ഇങ്ങനെ നിരവധി ഭയം ഒരു മനുഷ്യനു ഉണ്ടാകാറുണ്ട്.
  • നിങ്ങളുടെ ആശയത്തിൽ ആത്മവിശ്വാസം നേടുകയും, അത് പ്രവർത്തനത്തിൽ വരികയും ചെയ്യുന്ന സമയത്ത് ഭയം സ്വാഭാവികമായും മാറും.
  • മറ്റുള്ളവർ പരിഹസിക്കും എന്നുള്ള ഭയം അനാവശ്യമായ ഒന്നാണ്. പലരും മറ്റുള്ളവരുടെ കാര്യം അന്വേഷിക്കുന്നവർ അല്ല.സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ് അധികമാളുകളും. പ്രവർത്തികൾ ഒന്നും ചെയ്യാനില്ലാത്തവരായിരിക്കും മറ്റുള്ളവരെ പരിഹസിക്കുന്നത്. ഇവർ ജീവിതത്തിൽ പരാജയപ്പെട്ടവരും ആയിരിക്കും. അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ആവശ്യമില്ല എന്ന് മനസ്സിൽ ഉറപ്പിക്കുക.
  • ആരംഭിക്കാനുള്ള ഏറ്റവും എളുപ്പമാർഗം അത് ആരംഭിക്കുക എന്നത് തന്നെയാണ്. അതിനുവേണ്ടി സമയം കളയേണ്ട കാര്യമില്ല.
  • നിങ്ങൾക്ക് ഉണ്ടാകുന്ന ആശയങ്ങൾ സ്റ്റെപ് ബൈ സ്റ്റെപ് ആയി എഴുതി വയ്ക്കുകയും, ഇന്ന് ചെയ്യേണ്ടവ മാത്രം ഇന്ന് ചെയ്യുകയും നാളെ സംഭവിക്കുന്നതിനെകുറിച്ച് അധികം ചിന്തിക്കേണ്ട കാര്യവുമില്ല.
  • സമയത്തിന് വേണ്ടി കാത്തുനിൽക്കരുത്. നിങ്ങൾക്ക് അനുകൂലമായ ഒരു സമയം ഉണ്ടാകുമെന്നും അപ്പോൾ പ്രവർത്തിക്കാമെന്ന് കരുതി മാറി നിൽക്കരുത്. അങ്ങനെ ഒരു സമയമില്ല. നിങ്ങളുടെ പ്രവർത്തിയുടെ റിസൾട്ടാണ് നല്ലതും മോശവും തീരുമാനിക്കുന്നത്. പ്രവർത്തികൾ നന്നാക്കാൻ വേണ്ടി മാത്രം ശ്രദ്ധിക്കുക.
  • നിങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്ന ഒരാൾ ആയിരിക്കുക.
  • നിങ്ങളുടെ ആശയങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പടയാളിയായി സ്വയം മാറുക. അങ്ങനെ ഒരു ഉയർന്ന ചിന്താഗതി നിങ്ങളിൽ ഉണ്ടാക്കുക. നിങ്ങൾ ഒരു സന്നദ്ധ പ്രവർത്തകനായി മാറുക നിങ്ങൾക്ക് അത് ചെയ്യാൻ സാധിക്കും എന്ന് നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തുക.

ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ ഏതൊരു പ്രവർത്തിയും ഏറ്റെടുത്ത് ചെയ്യുവാനുള്ള ആത്മവിശ്വാസമുള്ള ഒരാളായി മാറാം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.