Sections

ജീവിത വിജയത്തിനായി ഏതൊക്കെ രീതിയിൽ പോസിറ്റീവായി ചിന്തിക്കാം

Monday, Nov 13, 2023
Reported By Soumya
Positive Thinking

എന്താണ് നാം ചിന്തിക്കുന്നത് അതുപോലെ ആയിത്തീരും എന്നാണ് പറയാറുള്ളത്. ചിന്തകൾക്ക് ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. എങ്ങനെയാണ് നിങ്ങൾ ചിന്തിക്കേണ്ടത് എന്ന ചിന്ത ഉണ്ടാകുന്നത് നിങ്ങളിൽ നിന്ന് തന്നെയാണ്. നല്ലതാണ് ചീത്തയാണോ ചിന്തിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് സ്വയം ആണ്. ഭൂരിപക്ഷം ആളുകളും നെഗറ്റീവ് ചിന്തകളിലൂടെയാണ് പോകുന്നത്. ജീവിതത്തിൽ ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ എങ്ങനെ പോസിറ്റീവായി ചിന്തിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. അതിനു വേണ്ടിയിട്ടുള്ള കുറെ ഉദാഹരണങ്ങളാണ് ഇവിടെ കൊടുക്കുന്നത്.

  • ബിസിനസ് രംഗത്ത് നിൽക്കുന്നവർ കൂടുതൽ വസ്തുക്കൾ വിറ്റ് വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് ചിന്തിക്കേണ്ടത്. ഒരിക്കലും ചിലവ് കുറച്ച് കൂടുതൽ വരുമാനം ഉണ്ടാക്കാം എന്ന് ചിന്തിക്കരുത്.
  • സംഭാഷണങ്ങൾ നടത്തുമ്പോൾ സുഹൃത്തുക്കളുടെ നല്ല ഗുണങ്ങൾ, സമ്പത്ത് വ്യവസ്ഥ, കമ്പനി എന്നിവയുടെ പോസിറ്റീവ് വശങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടത്. ഒരിക്കലും സുഹൃത്തുക്കളുടെയോ നേരത്തെ പറഞ്ഞ ആൾക്കാരുടെയോ നെഗറ്റീവ് വശങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുക.
  • വികാസത്തിൽ വിശ്വസിക്കുകയും ചിന്തിക്കുകയും ചെയ്യണം. പിരിച്ചുവിടാൻ അല്ലെങ്കിൽ നിലവിലുള്ള സ്ഥിതിയിൽ നെഗറ്റീവ് ആയി ചിന്തിക്കാതിരിക്കുക. ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ വളരെ പ്രതീക്ഷയോടെ കാണുക ഭാവിയെ പരിമിതമായി കാണാതിരിക്കുകയും ചെയ്യണം. ജോലിയെക്കുറിച്ച് കൂടുതൽ വഴികളും കാര്യങ്ങളും ചിന്തിക്കുന്ന മറ്റുള്ളവരെ സഹായിക്കുന്ന തരത്തിൽ ചിന്തിക്കണം. ഒരിക്കലും ജോലി ഒഴിവാക്കാൻ വേണ്ടിയുള്ള ചിന്ത പാടില്ല.
  • മത്സരം ഉണ്ടാകേണ്ടത് മികച്ച ആളുകളുമായി മാത്രമാണ്. ഒരിക്കലും ശരാശരിക്കാരുമായിട്ടോ നമുക്ക് താഴെയുള്ള ആൾക്കാരുമായിട്ടോ മത്സരിക്കുവാൻ പാടില്ല.
  • അതുപോലെ തന്നെ സാമ്പത്തിക ബഡ്ജറ്റിന്റെ കാര്യത്തിൽ വരുമാനം വർദ്ധിപ്പിക്കുവാനും ആവശ്യമായ കാര്യങ്ങൾ കൂടുതൽ വാങ്ങുന്നതിന് വേണ്ടിയുള്ള വഴികളാണ് ചിന്തിക്കേണ്ടത്. ഇത് അനാവശ്യ കാര്യങ്ങൾ ആകരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമായ കാര്യങ്ങൾ വെട്ടിക്കുറച്ചു പണം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വഴി ചിന്തിക്കരുത് എന്നാണ് ചിന്തകന്മാർ പറയുന്നത്.
  • ലക്ഷ്യങ്ങൾ എപ്പോഴും ഉയർന്നതായിരിക്കണം ചെറിയ ലക്ഷ്യങ്ങൾക്ക് പുറകെ നടക്കരുത്. അതുപോലെ ലക്ഷ്യങ്ങൾ നീണ്ട കാലയളവിലേക്ക് സെറ്റ് ചെയ്യുന്നതായിരിക്കും.
  • സുരക്ഷാ കാര്യങ്ങൾ വിജയത്തിന്റെ സൗഭാഗ്യമായി കൂട്ടാളിയായി സുരക്ഷയെ പരിഗണിക്കുക. അതുപോലെ ഒരിക്കലും സുരക്ഷാപ്രശ്നങ്ങളിൽ മാത്രം മുഴുകി ഇരിക്കരുത്.
  • സുഹൃത്ത് ബന്ധങ്ങൾ വലിയ പുരോഗമന ചിന്താഗതിയുള്ള അല്ലെങ്കിൽ മികച്ച നിലയിൽ ജീവിക്കുന്ന ആൾക്കാരുമായി കൂട്ടുകെട്ടുകൾ ഉണ്ടാക്കുകയും. ഒരിക്കലും നെഗറ്റീവ് ആൾക്കാരുമായോ, സങ്കുചിത ചിന്താഗതിയുള്ള ആൾക്കാരുമാ കൂട്ടുകൂടരുത്.
  • തെറ്റു പറ്റുന്ന സമയത്ത് അപ്രധാന കാര്യങ്ങളിൽ ചെറിയ പിശകുകളെ പരിഗണിക്കാൻ പാടില്ല. ചെറിയ പിശകുകളെ വലിയ പ്രശ്നങ്ങളായി കാണുന്നതാണ് സെൽഫലവ് കുറയുക പോലെ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണം.
  • സ്വയം ചെറുതാകാൻ വേണ്ടി ശ്രമിക്കരുത്. സ്വയം അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിക്കാൻ പാടില്ല. നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ നല്ല നിലവാരമുള്ളവ ഉപയോഗിക്കുക. അതുപോലെതന്നെ വളരെ സന്തോഷപ്രദമായതും വിജയകരവുമായ വാക്കുകൾ ആനന്ദം തരുന്ന വാക്കുകൾ ഈ തരത്തിലുള്ള വാക്കുകൾ കഴിയുന്നത്ര ഉപയോഗിക്കുക.
  • പരാതി ദുഃഖം അസുഖം എന്നിങ്ങനെ ഇങ്ങനെയുള്ള വാക്കുകൾ പറയാൻ പാടില്ല.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.