Sections

ഉപബോധ മനസിനെ എങ്ങനെ വരുതിയിലാക്കാം

Sunday, Aug 20, 2023
Reported By Soumya
Motivation

നിങ്ങളുടെ മനസ്സിന്റെ ശക്തി തിരിച്ചറിയുക. ലോകത്ത് ഇന്ന് മനുഷ്യനുള്ള ഏറ്റവും ശക്തമായ ഒരു വസ്തു എന്താണ് എന്ന് ചോദിച്ചാൽ മനസ്സാണ് എന്നാണ് ആധുനികശാസ്ത്രം പറയുന്നത്. നിങ്ങൾ വിജയിക്കുന്നതിനും പരാജയപ്പെടുന്നതിനും മനസ്സിന്റെ പങ്ക് വളരെ വലുതാണ്. ഇതിനെക്കുറിച്ച് ആധുനിക ശാസ്ത്രത്തിൽ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. മൈൻഡ് പവർ ട്രെയിനർ ആയ ജോസഫ് മെർഫി എഴുതിയ ദി പവർ ഓഫ് സബ്കോൺഷ്യസ് മൈൻഡ് അതുപോലെ തന്നെ ജെയിംസ് അലൻ രചിച്ച ആസ് എ മാൻ സ്ട്രങ്ങത് എന്ന പുസ്തകവും മനുഷ്യമനസ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ എത്തിക്കാൻ ഇടയാക്കി. രോഗങ്ങൾ ഉണ്ടാകുന്നതും, വിജയ പരാജയം സംഭവിക്കുന്നതും എല്ലാം മനസ്സിന്റെ പ്രത്യേകതയാണെന്ന് ഈ പുസ്തകം പറയുന്നു. ഒരു മനുഷ്യ ശരീരത്തിൽ മനസ്സ് എവിടെയാണ് ഇരിക്കുന്നത് എന്നത് ഒരു പ്രഹേളിതയാണ്. എന്നാൽ ഹൃദയത്തിലോ തലച്ചോറിലോ ആണെന്നൊക്കെ പറയാറുണ്ടെങ്കിലും. വ്യക്തമായിട്ട് ഇതെവിടെയാണ് എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത.

മനസ്സ് രണ്ട് ഭാഗങ്ങളായിട്ടാണ് പറയപ്പെടുന്നത്.

1) കോൺഷ്യസ് മൈൻഡ് (ബോധമനസ്സ് )

2) സബ് കോൺഷ്യസ് മൈൻഡ് (ഉപബോധ മനസ്സ്)

ഒരാൾക്ക് 10% ബോധമനസ്സും 90% ഉപബോധമനസ്സുമാണ് ഉണ്ടാകാറ്. നിങ്ങൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കാണുന്നതും അനുഭവിക്കുന്നതുമാണ് ബോധമനസ്സ്. ഉപബോധ മനസ്സ് എന്ന് പറയുന്നത് എപ്പോഴും ഉണർന്നിരിക്കുന്നതാണ്. നിങ്ങൾ ഉറങ്ങുമ്പോഴും പ്രവർത്തി ചെയ്യുമ്പോഴും രോഗമുണ്ടാകുമ്പോഴും, ആഹാരം കഴിക്കുമ്പോഴും, ഏതുസമയത്തും ഉപബോധ മനസ്സ് ഉണർന്നിരിക്കുന്നു. അതുമാത്രമല്ല എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഉപബോധമനസ്സാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എപ്പോഴും സെൻസർ ആയിട്ടാണ് ബോധമനസ്സ് പ്രവർത്തിക്കുന്നതെങ്കിലും ഉപബോധമനസ്സിനെ സെൻസറിങ് എന്നത് ഇല്ല.

എല്ലാ അത്ഭുതങ്ങളും സൃഷ്ടിക്കുന്നതിനുള്ള കഴിവ് ഉപബോധ മനസ്സിന് ഉണ്ടെന്നു പറയപ്പെടുന്നു. ഉപബോധമനസ് നിയന്ത്രിക്കാൻ ആകുമെങ്കിൽ നിങ്ങൾക്ക് അപാരമായ ശക്തി ഉണ്ടാക്കുവാൻ സാധിക്കും. ഉപബോധമനസിനെ വളരെ കാര്യക്ഷമമായി നിയന്ത്രിക്കാം എങ്കിൽ, നിങ്ങൾക്ക് ഏതു മാറ്റവും കൊണ്ടുവരാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇങ്ങനെ ചെയ്തുകൊണ്ടാണ് പുരാതനകാലങ്ങളിൽ ഋഷിമാരും യോഗിമാരും പ്രശസ്തരായ വ്യക്തികളും ഒക്കെ പല അത്ഭുതങ്ങളും കാണിച്ചു എന്ന് പറയപ്പെടുന്നു. ഇങ്ങനെ ഉപബോധ മനസ്സിനെ എങ്ങനെ വരുതിയിലാക്കാം എന്നതിനെക്കുറിച്ച് ചില കാര്യങ്ങളാണ് ഇന്ന് പറയുന്നത്.

  • ഉപബോധ മനസ്സിനെ ശക്തിപ്പെടുത്താൻ ബോധമനസ്സിൽ നല്ല പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കൊടുക്കുക. ബോധമനസ്സിൽ എന്താണോ നമ്മൾ കൊടുക്കുന്നത് അത് കേട്ട് ഉപബോധമനസ്സും അങ്ങനെയായി തീരും. ഉദാഹരണമായി നിങ്ങൾ തെറ്റായ കാര്യങ്ങളും പ്രവർത്തികളും ആണ് സ്ഥിരമായി കാണുന്നതും കേൾക്കുന്നതും എങ്കിൽ നിങ്ങളും തെറ്റായ കാര്യങ്ങളിലേക്ക്പോകാം. അതുകൊണ്ട് എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചിന്തിക്കുകയും കാണുകയും പ്രവർത്തിക്കുകയും ചെയ്യുക.
  • മെഡിറ്റേഷന് ഉപബോധമനസിനെ നിയന്ത്രിക്കാനുള്ള അപാരമായ കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഒരു വ്യക്തി കുറഞ്ഞത് അരമണിക്കൂർ എങ്കിലും മെഡിറ്റേഷൻ ചെയ്യുകയാണെങ്കിൽ അയാൾക്ക് ഉപബോധ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
  • നല്ല ചിന്തകൾ, ചുറ്റുപാട്, കാഴ്ചകൾ എന്നിവ കൊണ്ട് ബോധമനസ്സിലൂടെ ഉപബോധ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കും.
  • ഭയം മാറ്റുക. ഭയമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ബോധമനസ്സിന് എപ്പോഴും ഭയം എന്ന ചിന്ത കൊടുത്തു കൊണ്ടിരുന്നാൽ നിങ്ങളും ഭയമുള്ള ഒരാളായി മാറും. ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായി അറിവില്ലാത്തതു കൊണ്ടാണ് ഭയം നിങ്ങൾക്കുണ്ടാകുന്നത്. അതുകൊണ്ട് ഭയം മാറ്റുകയും പ്രവർത്തിക്കാൻ വേണ്ടി തയ്യാറാവുകയും ചെയ്യണം.
  • മനസ്സിലെ മാലിന്യങ്ങൾ പരിപൂർണ്ണമായി മാറ്റുക. ആശങ്ക, പ്രതികാരം, കോപം, അഹങ്കാരം, അപകർഷതാബോധം, നിരാശ, അസൂയ, ഗർവ്വ് എന്നിവ മനസ്സിൽ നിന്നും മാറ്റിക്കഴിഞ്ഞാൽ ഉപബോധ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കും.
  • ഉപബോധമനസിനെ നിയന്ത്രിക്കാൻ ഏറ്റവും പറ്റിയ സമയം രാവിലെ എണീക്കുന്ന ഒരു മണിക്കൂറും രാത്രി കിടക്കുന്നതിനു മുൻപുള്ള ഒരു മണിക്കൂറുമാണ്.

ഈ സമയത്തുള്ള നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ ഒരു ദിവസത്തെ മൊത്തം കൊണ്ടുപോകുന്നത്. രാവിലെ നിങ്ങൾ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുക. അതുപോലെ തന്നെ രാത്രിയിലും നല്ല പുസ്തകങ്ങൾ വായിക്കുക മെഡിറ്റേഷൻ ചെയ്യുക ഇത്തരം നല്ല പ്രവർത്തികൾ ചെയ്തുകൊണ്ട് ഉറങ്ങാൻ കിടന്നാൽ ഉപബോധ മനസ്സിന് വളരെ നല്ല രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ഈ രണ്ട് ടൈം ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ്. ഈ സമയങ്ങളിൽ മോശമായ കാര്യങ്ങൾ കാണാതിരിക്കുക പ്രത്യേകിച്ച് ടിവിയിൽ മാധ്യമങ്ങളിലുള്ള നെഗറ്റീവ് വാർത്തകൾ കാണുക, പത്രത്തിലുള്ള നെഗറ്റീവ് വാർത്തകൾ വായിക്കുക, സോഷ്യൽ മീഡിയയിൽ നിന്നുള്ള നെഗറ്റീവ് കാര്യങ്ങൾ കാണുകയോ വായിക്കുകയോ ചെയ്യുക എന്നിവ ഈ സമയങ്ങളിൽ ഒരിക്കലും ചെയ്യാൻ പാടില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.