Sections

ഹാർഡ് വർക്കാണോ സ്മാർട്ട് വർക്കാണോ മികച്ചത്? ഹാർഡ് വർക്കിൽ നിന്നും എങ്ങനെ സ്മാർട്ട് വർക്കിലേക്ക് മാറാം

Thursday, Jul 13, 2023
Reported By Admin
Business Guide

ഇന്ന്‌ വളരെ വ്യാപകമായി ചർച്ച ചെയ്യുന്ന കാര്യമാണ് സ്മാർട്ട് വർക്കാണോ ഹാർഡ് വർക്കാണോ നല്ലതെന്ന്. ഇതിനെക്കുറിച്ച് നിരവധി വിരുദ്ധ അഭിപ്രായങ്ങൾ നിലവിലുണ്ട്. ശരിക്കും നമ്മുടെ വികാസത്തിന് സ്മാർട്ട് വർക്കും ഹാർഡ് വർക്കും വളരെ അത്യാവശ്യമാണ്. ഇന്നത്തെ ലോകം സ്മാർട്ട് യുഗമാണ്. എന്തിനും ഏതിനും സ്മാർട്ടായി ചിന്തിക്കുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്. സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി, സ്മാർട്ട് വാച്ച് എന്നിങ്ങനെ പോകുന്നു. അതുകൊണ്ട് ചിലർ അഭിപ്രായപ്പെടുന്നത് ഇന്നത്തെ കാലത്ത് സ്മാർട്ട് വർക്കാണ് അത്യാവശ്യമെന്ന്. ജീവിതവിജയത്തിന് സ്മാർട്ട് വർക്ക് മാത്രം മതിയാകുമോ? എന്നാൽ ഹാർഡ് ആയിട്ട് സ്മാർട്ട് വർക്ക് ചെയ്യുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിൽ അവശ്യം. ഹാർഡ് വർക്കിനെ പെട്ടെന്ന് സ്മാർട്ട് വർക്കിലേക്ക് മാറ്റാൻ കഴിയില്ല അതിനുവേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതു വർക്കിന്റെയും പ്രാരംഭഘട്ടത്തിൽ ഹാർഡ് വർക്ക് വളരെ അത്യാവശ്യമാണ്. ഒരു ബിസിനസ് ആരംഭിക്കുകയാണെങ്കിൽ അതിനെ കുറിച്ചുള്ള പഠനം, സാമ്പത്തിക കാര്യങ്ങൾ അങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ വളരെ ഹാർഡ് വർക്ക് ചെയ്ത് ആലോചിച്ച് ചെയ്യേണ്ടതാണ്. നമ്മൾ സ്ഥിരമായി ചെയ്യുന്ന ഈ ഹാർഡ് വർക്കുകൾ സ്മാർട്ട് വർക്കിലേക്ക് മാറിക്കഴിഞ്ഞാൽ അത് വളരെ ഉപകാരപ്രദം ആയിരിക്കും. ഉദാഹരണമായി ഒരു വിദ്യാർത്ഥി മുൻ കാലങ്ങളിൽ പുസ്തകം നോക്കി നോട്ട് തയ്യാറാക്കിയാണ് പഠിക്കേണ്ടിയിരുന്നത്. പക്ഷേ ഇന്നോ, നോട്ട് നോക്കി പഠിക്കുന്നതിനോടൊപ്പം തന്നെ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയോ യൂട്യൂബ് വഴിയോ അല്ലെങ്കിൽ പാഠഭാഗങ്ങൾ റെക്കോർഡ് ചെയ്തോ അവർക്ക് വീണ്ടും വീണ്ടും കേട്ട് പഠിക്കാൻ കഴിയും. യൂട്യൂബ് വഴി ഈ വിഷയത്തിനെ കുറിച്ച് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിക്കും. നമുക്ക് ഇന്നത്തെ കാലഘട്ടത്തിൽ ജീവിതത്തിൽ സ്മാർട്ട് ആയി ചെയ്യാൻ പറ്റിയ നിരവധി കാര്യങ്ങൾ ഉണ്ട്. എങ്ങനെ ഹാർഡ് വർക്കിനെ സ്മാർട്ട് വർക്കിലേക്ക് മാറ്റാം എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്.

അപ്ഡേഷൻ നടത്തുവാൻ സ്വയം തയ്യാറാക്കണം

ലോകം വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. പഴയ ലോകവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് നമുക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ ചിന്തിക്കാൻ പോലും പറ്റാത്തതാണ്. ആദ്യകാലങ്ങളിൽ കംപ്യുട്ടറിൽ വിൻഡോസ് 1 ആണ് ഉപയോഗിച്ചത്. ഇന്ന് ഇപ്പോൾ വിൻഡോസ് 11 ആയി മാറി. വിൻഡോസ് 1 ഇൽ നിന്നും വിൻഡോസ് 11 എത്തുമ്പോൾ നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഈ മാറ്റങ്ങൾ നമ്മൾ സ്വയം അപ്ഡേറ്റ് ചെയ്യാൻ തയ്യാറാകണം. വിൻഡോസ് 1 മാത്രമാണ് നല്ലത്, അത് മാത്രമാണ് ശരിയെന്ന് വിചാരിച്ച് കഴിഞ്ഞാൽ നമുക്ക് മുന്നോട്ടു പോകാൻ സാധ്യമല്ല. ഇങ്ങനെ നോക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, സമൂഹത്തിന്റെ കാര്യത്തിൽ, പഠനത്തിന്റെ കാര്യത്തിൽ, പരസ്പരം ബന്ധത്തിന്റെ കാര്യത്തിലുമൊക്കെ ഈ അപ്ഡേഷൻ വളരെ അത്യാവശ്യമാണ്. 20 വർഷം മുമ്പ് ചെയ്തുകൊണ്ടിരുന്ന ബിസിനസിന്റെ ഐഡിയ അല്ല ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ ആവശ്യമുള്ളത്. സോഷ്യൽ മീഡിയയുടെ സപ്പോർട്ടോടു കൂടി മാത്രമേ ഇന്ന് ബിസിനസ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ട്രഡീഷണൽ ആയിട്ടുള്ള ബിസിനസ് ആണ് നല്ലതെന്നും, അത് മാത്രമേ ഞാൻ ചെയ്യുള്ളൂ എന്നും കരുതി സോഷ്യൽ മീഡിയയെ ശ്രദ്ധിക്കാതെ നിൽക്കുന്ന നിരവധി ആൾക്കാർ ഉണ്ട്. അങ്ങനെ നിൽക്കുന്ന ഒരാൾക്ക് ഒരു കാരണവശാലും മുന്നോട്ടുപോകാൻ സാധിക്കാതെ വരുകയും ബിസിനസ് പരാജയപ്പെട്ടു പോകാനുള്ള സാധ്യത വളരെ കൂടുതലുമാണ് . ആധുനിക കാലഘട്ടത്തിൽ പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാൻ വേണ്ടി നമ്മൾ തയ്യാറായിക്കൊണ്ടിരിക്കണം. പഴയതാണ് ശരി എന്ന് പറഞ്ഞ് നമ്മൾ ബലം പിടിച്ചു നിൽക്കാൻ പാടില്ല. ഓരോ ദിവസത്തിലും ഇന്നലത്തെക്കാളും ഇന്ന് മാറ്റങ്ങൾ കൊണ്ടുവരണം. ഇന്നലത്തെപ്പോലെ എന്നും ജീവിക്കണം എന്ന് വിചാരിക്കുകയാണെങ്കിൽ നമുക്ക് ഒരിക്കലും മുന്നോട്ടു പോകാൻ സാധിക്കുകയില്ല.

ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ച് നമുക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം

ഇന്ന് വളരെ ഉപകാരപ്രദമായ കാര്യമാണ് സോഷ്യൽ മീഡിയ പോലുള്ള ആധുനിക ടെക്നോളജി. ഈ ആധുനിക ടെക്നോളജിയിലുള്ള സൗകര്യങ്ങളെ കുറിച്ച് നമുക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം. നേരത്തെ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളിലും പുരോഗമനമായ കാര്യങ്ങൾ കൊണ്ടുവരുന്നതാണ് സോഷ്യൽ മീഡിയ. പക്ഷേ ഇതിൽ നിരവധി ചതിക്കുഴികളുമുണ്ട്. കത്തികൊണ്ട് ആപ്പിൾ മുറിക്കാനും ഒരാളെ കൊത്തിക്കൊല്ലാനും പറ്റും. അതുപോലെ സോഷ്യൽ മീഡിയ കൊണ്ട് നമുക്ക് ഗുണകരമായി ഉപയോഗിക്കാനും ദോഷകരമായി ഉപയോഗിക്കാനും പറ്റും. നമ്മൾ ഗുണകരമായ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അതിനുതകുന്ന കാര്യങ്ങൾ ചെയ്യുകയും വേണം അതിനുള്ള സാമാന്യ അറിവ് നമുക്കുണ്ടാകണം.

ഫ്രീ ടൈമുകൾ സമർത്ഥമായി ഉപയോഗിക്കുക

നമുക്ക് കിട്ടുന്ന ഫ്രീ ടൈം നമ്മൾ വെറുതെ കളയാൻ പാടില്ല. ഫ്രീ ടൈമിൽ നമ്മൾ എന്ത് ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ പുരോഗമനം. ഏതൊരു വ്യക്തിക്കും അഞ്ചോ ആറോ മണിക്കൂർ ഫ്രീ ടൈം കിട്ടും. ഇത് നമ്മൾ നുണ പറഞ്ഞോ, മറ്റുള്ളവരെ വിമർശിച്ചോ, അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ വെറുതെ സമയം കളഞ്ഞോ, ടിവി കണ്ടോ, സിനിമ കണ്ടോ, മറ്റുള്ളവരെ ദുഃഖം കേട്ടോ സമയം കഴിച്ചുകൂട്ടുന്നവർ ആണെങ്കിൽ നമുക്ക് ഒരിക്കലും സ്മാർട്ട് വർക്കർ ആകാൻ സാധിക്കുകയില്ല. നമുക്ക് ഒഴിവ് കിട്ടുന്ന സമയം പ്രൊഡക്ടിവിറ്റിയുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. പ്രൊഡക്റ്റീവ് ആയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുകയോ ചെയ്യണം.

നമ്മുടെ ലക്ഷ്യത്തിനുവേണ്ടി സ്കിൽ ഡെവലപ്പ് ചെയ്യുക

എന്താണ് നമ്മുടെ കഴിവ് അല്ലെങ്കിൽ നമ്മുടെ പ്രവർത്തി അതിനു വേണ്ടിയിട്ടുള്ള സ്കില്ലുകളെ കുറിച്ച് വീണ്ടും വീണ്ടും പഠിക്കുകയും. അത് നമ്മുടെ വരുതിയിലാക്കി കഴിഞ്ഞാൽ നമ്മൾ തീർച്ചയായും സ്മാർട്ട് വർക്കിലേക്ക് എത്തപ്പെടുക തന്നെ ചെയ്യും. ഉദാഹരണമായി ബിസിനസുകാർക്കും അധ്യാപകർക്കും കമ്പ്യൂട്ടർ നല്ല പരിജ്ഞാനം ഉണ്ടെങ്കിൽ അവരുടെ ജോലിക്ക് ഉപകാരപ്പെടുന്ന രീതിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പറ്റും. അതിനുവേണ്ടി പുതിയ പുതിയ കോഴ്സുകൾ പഠിക്കുക. നമ്മളെ സഹായിക്കാൻ കഴിയുന്ന നിലവാരമുള്ള പുസ്തകങ്ങൾ വായിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മുടെ സ്കിൽ വർദ്ധിപ്പിക്കാൻ സാധിക്കണം.

നിരന്തരം പ്രാക്ടീസ് ചെയ്യുക

ഒരു കാര്യം നിരന്തരം ചെയ്യുമ്പോൾ ആ ജോലിയിൽ നമ്മൾ സമർത്ഥരായിട്ട് മാറും. നമ്മുടെ പ്രവർത്തന മേഖലയിൽ നമുക്ക് അറിവുണ്ടായിട്ടു മാത്രം കാര്യമില്ല, അത് നിരന്തരം പ്രാക്ടീസ് ചെയ്ത്, അതിൽ നമ്മൾ മാസ്റ്റർ ആയി തീർന്നാൽ, നമ്മുടെ ജോലി വളരെയധികം എളുപ്പമാകും. ബ്രൂസിലി സ്ഥിരം പറയാറുണ്ട് ആയിരം അടവ് പഠിച്ച ആളിനെ ഞാൻ പേടിക്കയില്ല പക്ഷേ ഒരടവ് ആയിരം പ്രാവശ്യം പ്രാക്ടീസ് ചെയ്ത ആളിനെയാണ് ഞാൻ പേടിക്കുക. ഒരു കാര്യം നിരന്തരം പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നാൽ ആ കഴിവിൽ നമ്മൾ ഏറ്റവും ബെറ്റർ ആയിട്ട് മാറും. അതുകൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്യാൻ വേണ്ടി നമ്മൾ തയ്യാറാകണം. നിരന്തരമായി പ്രാക്ടീസ് ചെയ്യുന്നതിലൂടെ നമ്മുടെ വർക്ക് വളരെ വേഗത്തിൽ തന്നെ മുന്നോട്ടു കൊണ്ടു പോകാൻ നമുക്ക് സാധിക്കും.

മറ്റുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുക

പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുമ്പോൾ നമുക്കത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ഉദാഹരണമായിട്ട് ഒരു 50 കിലോ 60 കിലോ ഒറ്റയ്ക്ക് തൂക്കാൻ പറ്റും. പക്ഷേ ആയിരം കിലോ തൂക്കണമെങ്കിൽ മറ്റുള്ളവരുടെ സഹായം വേണം. നമുക്ക് നല്ല രീതിയിൽ ജീവിതത്തിൽ മുന്നോട്ടു പോകണമെങ്കിൽ മറ്റുള്ളവരുടെ സഹായം ആവശ്യമായിവരും. അതിന് ഉതകുന്ന നിലവാരമുള്ള ആൾക്കാരുമായി ബന്ധം സ്ഥാപിക്കണം. അങ്ങനെയാണെങ്കിൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് അവരുടെ സപ്പോർട്ട് നമുക്ക് കിട്ടും. നമ്മൾ അഞ്ച് ബുദ്ധിമാന്മാരുടെ ഇടയിൽ കൂടുതൽ സമയം സഹവസിച്ചാൽ നമ്മളും ബുദ്ധിമാനായി മാറും, 5 സത്യസന്ധരോടുകൂടി നമ്മൾ നിരന്തരം സഹവസിച്ചാൽ നമ്മളും സത്യസന്ധരായി മാറും. 5 കള്ളന്മാരോടൊപ്പം നമ്മൾ നിരന്തരം സഹവസിച്ചാൽ നമ്മൾ കള്ളനായി മാറും എന്ന് പറയാറുണ്ട്. അതുകൊണ്ട് നമ്മൾ നിരന്തരം കഴിവുള്ള ആൾക്കാരുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണം.

മേൽപ്പറഞ്ഞ ഇത്തരം കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ഹാർഡ് വർക്കിനെ സ്മാർട്ട് വർക്കിലോട്ട് മാറ്റാൻ സഹായകമാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.