Sections

നിങ്ങളുടെ ശ്രദ്ധ ബിസിനസിൽ കേന്ദ്രീകരിക്കുന്നതിലൂടെ ബിനിസിൽ എങ്ങനെ വിജയം നേടാം

Sunday, Nov 26, 2023
Reported By Soumya
Success in Business

ഒരു ബിസിനസുകാരൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. ശ്രദ്ധ മികച്ച ഒരു വികാരമാണ്. ഒരാൾ പല കാര്യങ്ങളും ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒന്നിലും നേട്ടം ലഭിക്കാൻ സാധ്യതയില്ല. എന്നാലും പലർക്കും പല കാര്യങ്ങളിലും ശ്രദ്ധ ചിതറി പോകാറുണ്ട്. ഇത് ബിസിനസിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാകും. ബിസിനസ്സിൽ പരിപൂർണ്ണമായി ശ്രദ്ധ കൊടുത്തില്ലെങ്കിൽ അത് മുന്നോട്ടു പോകില്ല. ബിസിനസ്സിൽ എങ്ങനെ ശ്രദ്ധ കൊണ്ടുവരാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നിങ്ങൾ എവിടേക്കാണ് കൂടുതൽ ശ്രദ്ധിക്കുന്നത് നിങ്ങളുടെ എനർജി അല്ലെങ്കിൽ ശക്തി അവിടെ കൂടുതലായി എത്തും. നിങ്ങൾ ബിസിനസ്സിൽ മാത്രമാണ് കൂടുതലായി ശ്രദ്ധിക്കുന്നതെങ്കിൽ നിങ്ങളുടെ ബിസിനസ് വളരെ നല്ല രീതിയിൽ മുന്നോട്ടു പോകും. പൊളിറ്റിക്സ്, ഗോസിപ്പുകൾ അതുപോലെ മറ്റു പല കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ പോവുകയാണെങ്കിൽ നിങ്ങളുടെ ബിസിനസിന് നാശമായിരിക്കും ഉണ്ടാവുക. നിങ്ങളുടെ പ്രധാനപ്പെട്ട കടമ ബിസിനസ് ചെയ്യുക എന്നതാണ്.
  • ബിസിനസ് ചെയ്യുന്ന സമയത്ത് നിങ്ങളോട് ഒപ്പം നിൽക്കുന്ന നിരവധി സ്റ്റാഫുകളുടെയും, നിരവധി ആളുകളുടെ ഉപജീവനമാർഗ്ഗം നിങ്ങളിലൂടെയാണ്. അവരെ പ്രചോദിപ്പിക്കുന്ന, നിങ്ങളുടെ ബിസിനസിനെ പ്രചോദിപ്പിക്കുന്ന കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
  • നെഗറ്റീവായ കാര്യങ്ങൾക്ക് ശ്രദ്ധ ഒരിക്കലും കൊടുക്കരുത്. ഈ ലോകത്ത് ഒരുപാട് നെഗറ്റീവ് കാര്യങ്ങളാണ് വാർത്തകളിലൂടെ വരുന്നത്. മരണം, കൊലപാതകം,പിടിച്ചുപറി, ബലാൽസംഗം, വംശീയ വിദ്വേഷം എന്നിങ്ങനെ നിരവധി കാര്യങ്ങൾ നടക്കുന്നുണ്ട്. സാമൂഹ്യജീവിയെന്ന നിലയിൽ ഇതിൽ പലതും ശ്രദ്ധിക്കേണ്ടതാണെങ്കിലും പരിപൂർണ്ണ ശ്രദ്ധ ഇതിന് വേണ്ടി മാറ്റിവെച്ചു കഴിഞ്ഞാൽ നിങ്ങളുടെ ബിസിനസ് വിജയിപ്പിക്കാൻ സാധിക്കില്ല. നെഗറ്റീവ് കാര്യങ്ങളാണ് നിങ്ങൾ കൂടുതലും അന്വേഷിക്കുന്നതെങ്കിൽ നിങ്ങളുടെ ഉപബോധമനസ്സ് നിങ്ങളെ ഒരു നെഗറ്റീവ് ചിന്താഗതിയുള്ള ആളായി മാറ്റും.
  • പോസിറ്റീവായ വിഷ്വലൈസേഷൻ നടത്തുക. ശ്രദ്ധ കൂട്ടുവാൻ ഏറ്റവും മികച്ച വഴിയാണ് മെഡിറ്റേഷൻ പോലുള്ളവ. മെഡിറ്റേഷൻ പരിശീലിച്ച് കൊണ്ട് നിങ്ങളുടെ ശ്രദ്ധ ബിസിനസിലേക്ക് മാത്രം കൊണ്ടുവരാൻ വേണ്ടി ശ്രദ്ധിക്കുക. നിങ്ങളുടെ ബിസിനസ് വിജയിക്കുന്നതായും നിങ്ങൾ ആഗ്രഹിക്കുന്ന പൊസിഷനിൽ നിങ്ങൾ എത്തിയെന്നും ചിന്തിക്കുക. നിങ്ങളുടെ ബിസിനസ് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ആശയങ്ങൾ എഴുതി വയ്ക്കുകയും അത് ദിവസം വായിക്കുന്നതിലൂടെയും നിങ്ങളുടെ ബിസിനസിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. വിശ്വലൈസേഷൻ നടത്തുമ്പോൾ അത് സംഭവിക്കുന്നതായി ഫീൽ ചെയ്തു കൊണ്ടുവരണം ചെയ്യാൻ.
  • ചിന്തിച്ചു മാത്രം സംസാരിക്കുക. ഒരാൾ അഭിപ്രായം പറഞ്ഞ ഉടനെ ചാടി കയറി ഇമോഷണലായി സംസാരിക്കാൻ പാടില്ല. ഒരാൾ എന്തെങ്കിലും പറഞ്ഞാൽ താനതിന് മറുപടി പറയാൻ യോഗ്യനായ ആളാണോ, അയാൾ ഈ മറുപടിക്ക് അർഹനാണോ എന്ന് ചിന്തിച്ചതിനുശേഷം മാത്രമേ മറുപടി പറയാൻ പാടുള്ളൂ. ഇല്ലെങ്കിൽ അനാവശ്യ ചർച്ചകളിൽ ചെന്ന് പെട്ട് നിങ്ങളുടെ സമയവും ഊർജ്ജവും പാഴാകും. നിങ്ങളെ വികാരഭരിതരാക്കാൻ വേണ്ടി അനാവശ്യ കാര്യങ്ങൾ വന്ന് നിങ്ങളോട് സംസാരിക്കുന്നവർ ഉണ്ടാകും.അതിൽ നിങ്ങൾ പറയുന്ന മറുപടികൾ മറ്റുള്ളവരിൽ എത്തിച്ച് നിങ്ങൾക്ക് വേറൊരു പ്രതിച്ഛായ സമൂഹത്തിൽ ഉണ്ടാക്കാൻ ഇടയാക്കും. അനാവശ്യ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
  • ഈഗോ ഒഴിവാക്കുക. ശ്രദ്ധയ്ക്ക് ഈഗോയ്ക്ക് തമ്മിൽ വളരെയധികം ബന്ധമുണ്ട്. നിങ്ങളുടെ ഈഗോ ശ്രദ്ധയില്ലാതാക്കും. ഒരാൾ നിങ്ങളെ ബഹുമാനിച്ചില്ല, ഇല്ലെങ്കിൽ സ്റ്റാഫ് നിങ്ങളെ ബഹുമാനിച്ചില്ല, നിങ്ങൾ വിചാരിച്ച റിസൾട്ട് പലതിനും കിട്ടിയില്ല ഇതിനൊക്കെ ഈഗോ കാണാൻ ശ്രമിച്ചു കഴിഞ്ഞാൽ ഇതിനൊരു പരിഹാരം നിങ്ങൾക്ക് ഒരിക്കലും കിട്ടുകയില്ല. നിങ്ങൾ അനാവശ്യ ചിന്തകളിലേക്ക് പോവുകയും നെഗറ്റീവ് ആയ ഒരു വ്യക്തിയായി മാറുകയും ചെയ്യും. അതുകൊണ്ട് അനാവശ്യ ഈഗോ ഒഴിവാക്കിക്കൊണ്ട് പോസിറ്റീവ് മനോഭാവത്തിലേക്ക് വരിക.

ഇത്രയും സ്റ്റെപ്പുകൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ശ്രദ്ധ ഒരു പരിധി വരെ നിയന്ത്രിക്കാൻ നിങ്ങൾക്കു സാധിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.