Sections

ടാർഗറ്റ് തേടി മുന്നേറുക: സെയിൽസ് മേഖലയിലെ ഉത്സാഹവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന വഴികൾ

Friday, Apr 18, 2025
Reported By Soumya
Daily Sales Targets: How to Stay Motivated and Achieve Consistent Success

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ടാർജറ്റ്. ടാർജറ്റ് എല്ലാ ദിവസവും നേടണം. ഇന്ന് നിങ്ങൾ ടാർഗറ്റ് അച്ചീവ് ചെയ്തില്ല പക്ഷേ ഇന്നലെ നിങ്ങൾ ചെയ്തു എങ്കിലും അതിന്റെ പേരിൽ ആരും ഇന്ന് അഭിനന്ദിക്കില്ല. ഓരോ ദിവസവും ടാർഗറ്റ് അച്ചിവ് ചെയ്യുകയും ഓരോ ദിവസവും ഓരോ ദിവസമായി കണക്കാക്കി പ്രവർത്തിക്കേണ്ട രീതിയുമാണ് സെയിൽസിലുള്ളത്. ഇന്നലെ നിങ്ങൾ എന്തായിരുന്നു എന്നല്ല ഇപ്പോൾ നിങ്ങൾ എന്താണ് എന്നതായിരിക്കും നിങ്ങളുടെ ബോസ്സ് നോക്കുക. അതുകൊണ്ട് തന്നെ ഓരോ ദിവസം കഴിയുമ്പോഴും പല ആൾക്കാർക്കും മടുപ്പും പ്രഷർ താങ്ങാൻ ആവാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിൽ നിങ്ങൾക്കെങ്ങനെ സ്വയം ഉത്സാഹം വർധിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ആവേശത്തോടെ ചിന്തിക്കാനുള്ള കഴിവ് ഉണ്ടാക്കുക. നിങ്ങൾക്ക് ശുഭാപ്തി വിശ്വാസവും പുരോഗമനപരമായ ചിന്തയും ഉണ്ടാകണം. എനിക്കിത് കഴിയില്ല, എല്ലാ ദിവസവും പ്രശ്നമാണ്, പ്രഷർ ആണ് എന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ അത് അങ്ങനെയായി മാറും. അതിനുപകരം എനിക്കിത് സാധിക്കും എല്ലാ ദിവസവും ടാർജറ്റ് അച്ചീവ് ചെയ്യണമെന്നും, ദിവസവും ഞാൻ ജോലിയിൽ വളർന്നുകൊണ്ടിരിക്കണമെന്ന മനോഭാവം ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ പടി.
  • ഇന്നലത്തെകാളും പുരോഗമനപരമായി ജീവിക്കാൻ ഇന്ന് കഴിയണം. ഇന്നലത്തെപ്പോലെ ജീവിച്ചാൽ പോര നാളെ അതിനേക്കാളും കൂടുതലായി പുരോഗമനങ്ങളും, മാറ്റങ്ങളും കൊണ്ടുവരണം. കൂടുതൽ പോസിറ്റീവായ മാറ്റങ്ങളുള്ള വ്യക്തിയായി മാറണം.
  • നിങ്ങളുടെ പ്രൊഫഷനെ ഇഷ്ടപ്പെടുക. എനിക്കിത് ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസം വളർത്തിയെടുക്കുക. നിങ്ങൾ ഓരോ ദിവസവും ജോലിക്ക് പോകുമ്പോൾ നിങ്ങൾ സ്വയം ഒരു മാതൃകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിയായി മാറുക.
  • നിങ്ങളുടെ ഓഫീസിൽ മാസത്തിലൊരിക്കൽ ഇല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മീറ്റിംഗ് നടക്കുമ്പോൾ നിങ്ങളുടെ ബോസ് നിങ്ങളെ പ്രചോദിപ്പിക്കാറുണ്ട്. പക്ഷേ ഇത് ഒരു ദിവസം കഴിയുമ്പോൾ നിങ്ങൾക്ക് കുറഞ്ഞു പോകാറുണ്ട്. ദിവസവും ഇൻസ്പിരേഷൻ കിട്ടുന്നതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ട കാര്യം,നിങ്ങളോട് തന്നെ സ്വയം സംസാരിക്കുക എന്നതാണ്. ഒരു ഒഴിഞ്ഞ സ്ഥലത്തിരുന്ന് കൊണ്ട് നിങ്ങൾ സ്വയം സംസാരിക്കുക.ഞാൻഏറ്റവും മികച്ചവൻ ആകും, ഞാൻ ഏറ്റവും നല്ല സെയിൽസ്മാൻ ആണ്, ഞാൻ സെയിൽസ് നല്ല രീതിയിൽ ചെയ്യാൻ കഴിയുന്ന ഒരാളാണ്, വരുന്നവരൊക്കെ യഥാർത്ഥ കസ്റ്റമേഴ്സ് ആണ് അവർക്ക് ഞാൻ പ്രോഡക്റ്റുകൾ വിൽക്കാൻ പോവുകയാണ് എന്ന് തരത്തിലുള്ള കാര്യങ്ങൾ സ്വയം സംസാരിക്കുന്നത് നിങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇടയാക്കും.
  • ഏതൊരു ഡീൽ ചെയ്യുന്നതിന് മുൻപ് ഞാൻ ഒരു മികച്ച സെയിൽസ്മാൻ ആണെന്നും അതിന്റെ ഫലം എനിക്ക് ലഭിക്കാൻ പോവുകയാണെന്ന് നിശബ്ദമായി സ്വയം ഓർമ്മിപ്പിക്കുക. ഇതിന് തീർച്ചയായും ഫലം ലഭിക്കുക തന്നെ ചെയ്യും.
  • ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വേണ്ടി അഫർമേഷൻസ് ആയിട്ടോ പ്രേരണ പ്രസംഗമായിട്ടോ നിങ്ങൾക്ക് ചിന്തിക്കാം.

എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ഉത്സാഹം വർദ്ധിക്കുന്നതായി കാണാൻ സാധിക്കും. ടാർജറ്റ് എന്ന വെല്ലുവിളികളെ പൂർത്തീകരിച്ച് കഴിഞ്ഞാൽ അത് അവസരങ്ങളായി മാറും. നിങ്ങളുടെ പരാജയങ്ങളിൽ ശ്രദ്ധിക്കാതെ ഇനി നേടാൻ പോകുന്ന അവസരങ്ങളിൽ ശ്രദ്ധിക്കുക.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.