സന്തോഷം എവിടേയും വാങ്ങിക്കാൻ കിട്ടില്ല. അത് നമ്മളായിത്തന്നെ ഉണ്ടാക്കേണ്ടതാണ്. സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നതായിരിക്കും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. എന്നാൽ നമ്മുടെ സ്വഭാവം കൊണ്ടു തന്നെ പലപ്പോഴും നമുക്ക് സന്തോഷം നഷ്ടപ്പെടാറുണ്ട്.സന്തോഷത്തിന്റെ താക്കോൽ മറ്റാരുടെയും കയ്യിൽ കൊടുക്കാതിരിക്കുക, മറ്റൊരു വസ്തുവിലോ ആളുകളിലോ സന്തോഷം തേടാതിരിക്കുക, സ്വയം സന്തോഷിക്കാൻ പഠിക്കുക, പരിശീലിക്കുക അതാണ് സ്വയം സന്തോഷത്തോടെ ഇരിക്കാനുള്ള എളുപ്പവഴികൾ.
സന്തോഷമായിട്ടിരിക്കാൻ ഇതാ ചില വഴികൾ.
- മറ്റുള്ളവരെ കുറ്റം പറയുന്ന പരിപാടി നിർത്തിയാൽ തന്നെ നമ്മുടെ സന്തോഷവും സമാധാനവും തിരികെ വരും. മാത്രമല്ല അവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക എന്ന ശീലവും നിർത്തുക.
- എന്ത് കാര്യമായാലും അതിനെ ക്ഷമയോട് കൂടി സ്വീകരിക്കുക. കൂടാതെ എടുത്തു ചാട്ടം അവസാനിപ്പിക്കുകയും പറയുന്ന കാര്യത്തെ അതിന്റേതായ ഗൗരവത്തിൽ എടുക്കുകയും ചെയ്യുക.
- പ്രശ്നങ്ങളെ മാക്സിമം ഒഴിവാക്കി വിടുക. തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ പോയി തലയിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കുക.
- നമ്മുടെ പ്രിയപ്പെട്ടവർക്കായി കുറച്ചു സമയം മാറ്റി വെയ്ക്കുക. അവരുടെ പ്രശ്നങ്ങളെ അതിന്റേതായ ഗൗരവത്തിൽ എടുത്ത് അതിനെ പരിഹരിക്കാൻ ശ്രമിക്കുക.
- ഞാൻ വലിയ സംഭവമാണ് എനിയ്ക്ക് എല്ലാം അറിയാം എന്ന ഭാവം കളയുക. അല്ലാത്ത പക്ഷം അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് നമുക്കൊരിക്കലും മോചനം ലഭിക്കില്ല.
- ചെയ്യാനുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തു തീർക്കുക. ഒരിക്കലും നിങ്ങളക്കായി സമയം കാത്തു നിൽക്കില്ലെന്ന വസ്തുത മനസ്സിലാക്കുക.
- മനസ്സിന് സന്തോഷം നൽകാൻ വ്യായാമവും നല്ലതാണ്. മനസ്സും ശരീരവും ഉൻമേഷത്തോടെ ഇരിക്കുകയും ചെയ്യും.
- സന്തോഷത്തോടെ നമ്മളെ കൊണ്ടു പോകാനുള്ള കഴിവ് പാട്ടിനുണ്ട് എന്നതാണ് സത്യം. എപ്പോഴും പാട്ടു കേൾക്കാൻ ശ്രമിക്കുക മോശം ചിന്തകളെ മനസ്സിൽ നിന്നും കളയുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

അസൂയയും വിമർശനവും ഒഴിവാക്കി ജീവിതം നേർവഴിക്ക് നയിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.