Sections

വ്യാജ വാർത്തകളിൽ നിന്നും പരദൂഷണങ്ങളിൽ നിന്നും എങ്ങനെ വിട്ടു നിൽക്കാം?

Monday, Oct 02, 2023
Reported By Soumya
Fake News

ഇന്ന് വ്യാപകമായി കാണാവുന്ന ഒരു കാര്യമാണ് പരദൂഷണങ്ങൾ, വ്യാജ വാർത്തകൾ എന്നിവ. ഈ രണ്ടു കാര്യവും ആധുനിക കാലഘട്ടത്തിൽ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് വ്യാജ വാർത്തയാണോ യഥാർത്ഥ വാർത്തയാണോ എന്ന് അറിയാൻ കഴിയാത്ത അവസ്ഥ എല്ലാവർക്കും ഉണ്ട്. നമുക്ക് എങ്ങനെ വ്യാജ വാർത്തകൾ പരദൂഷണങ്ങളിൽ നിന്നും മാറി നിൽക്കാം എന്നതാണ് ഇന്ന് നോക്കുന്നത്. സാധാരണക്കാർ മനുഷ്യരെക്കുറിച്ച് സംസാരിക്കുകയും, ഇടത്തരക്കാർ വസ്തുക്കളെക്കുറിച്ച് പറയുകയും, മഹാന്മാർ ആശയങ്ങളെപ്പറ്റിയും ആണ് പറയാറുള്ളതെന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കുക. ഒരു വ്യക്തിയെക്കുറിച്ച് പരദൂഷണങ്ങളും വ്യാജ വാർത്തകളും ഉണ്ടാക്കുന്നവർ ബിലോ ആവറേജിൽ നിൽക്കുന്നവരാണ്. ന്യായമല്ലാത്ത പരദൂഷണം മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുകയും. ചിലപ്പോൾ നിങ്ങൾ സ്വന്തം വലയിൽ തന്നെ വീഴുന്ന അവസ്ഥയിൽ എത്തും. പലപ്പോഴും പരദൂഷണങ്ങൾ കൊണ്ട് വിവാഹ ജീവിതം നശിക്കുകയും വ്യക്തിജീവിതം താറുമാറാവുകയും അവർക്ക് മാനസികമായ വ്യഥയും ഇത് രോഗങ്ങളിൽ കൊണ്ട് എത്തിക്കുകയും ചെയ്യും. പരദൂഷണങ്ങൾ കേൾക്കുന്ന സമയത്ത് സ്വയം ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • ഇത് സത്യസന്ധമായ കാര്യമാണോ.
  • ഇത് മറ്റുള്ളവർക്ക് ഉപകാരപ്രദമാണോ.
  • ഞാനിത് പറയേണ്ട ആവശ്യമുണ്ടോ.
  • ഞാൻ വെറുതെ കിംവതന്തികൾ പരത്തുന്നതല്ലേ.
  • മറ്റുള്ളവരെക്കുറിച്ച് അശുഭകരമായ കാര്യങ്ങളാണോ പറയുന്നത്.
  • കിംവതന്തികൾ പറയുന്നത് ഇഷ്ടപ്പെടുകയും അതിനു വേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഒരാളാണോ താനെന്ന് ചിന്തിക്കുക.
  • ആരോടും പറയരുതെന്ന് പറഞ്ഞാണോ നിങ്ങൾ സംഭാഷണം തുടങ്ങുന്നത്.
  • എനിക്ക് രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാൻ ആവുമോ.

എന്നിങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ വളരെ വിദഗ്ധമായി ആലോചിക്കണം. ഒരു സംഭാഷണം ആരംഭിക്കുന്നതിനു മുമ്പ് ഈ കാര്യങ്ങളൊക്കെ ഓർത്തതിനു ശേഷം മാത്രമേ പറയാവൂ. വ്യാജ വാർത്തകൾ പറയുന്നതും പ്രചരിപ്പിക്കുന്നതും അനാവശ്യമായ സംസാരങ്ങൾ വരുമ്പോഴാണെന്ന് മനസ്സിലാക്കുക.ഇത് ചിലപ്പോൾ ബൂമറാങ് പോലെ നിങ്ങൾക്ക് തന്നെ തിരിച്ചു വന്നേക്കാം. ഇങ്ങനെ പരദൂഷണം പറയുന്നതുകൊണ്ട് മറ്റുള്ളവർക്ക് നിങ്ങളോടുള്ള മതിപ്പ് കുറയാനാണ് സാധ്യത. അതുകൊണ്ടുതന്നെ പരദൂഷണം വ്യാജ വാർത്തകൾ എന്നിവ ഒഴിവാക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.