Sections

മാസം 1 ലക്ഷത്തിലേറെ വരുമാനം ഉറപ്പ്; ഡിറ്റിഡിസി ഫ്രാഞ്ചൈസി തുടങ്ങിയാലോ ?

Sunday, Dec 05, 2021
Reported By admin
DTDC

ഉപഭോക്താവിന്റെ വീട്ടുവാതില്‍ക്കല്‍ പാഴ്‌സലുകള്‍ എത്തിക്കുന്ന കൊറിയര്‍ സേവനങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്റാണ്

 

വരുമാനം നേടാന്‍ ഫ്രാഞ്ചൈസി ബിസിനസിലേക്ക് കടക്കുന്നവര്‍ ഇന്ന് കുറവല്ല.എന്നാല്‍ മികച്ച ലാഭം നേടാന്‍ കുറഞ്ഞ നിരക്കില്‍ വിശ്വസിച്ച് ആരംഭിക്കാന്‍ കഴിയുന്ന ഫ്രാഞ്ചൈസികളെ കുറിച്ച് വ്യക്തമായി പഠിച്ച ശേഷം മാത്രമാകണം ബിസിനസിലേക്ക് ഇറങ്ങാന്‍.കുറഞ്ഞ മുതല്‍ മുടക്കില്‍ പ്രതിമാസം 50000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഫ്രാഞ്ചൈസി നിക്ഷേപങ്ങളുണ്ട്.

ഉപഭോക്താവിന്റെ വീട്ടുവാതില്‍ക്കല്‍ പാഴ്‌സലുകള്‍ എത്തിക്കുന്ന കൊറിയര്‍ സേവനങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്റാണ്.ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് ഡിറ്റിഡിസി.1990ല്‍ ആണ് ഡിറ്റിഡിസി ഇന്ത്യ ആരംഭിക്കുന്നത് ഫ്രാഞ്ചൈസി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്ത് വളര്‍ന്ന ബിസിനസ് തന്നെയാണ് തുടക്കം മുതല്‍ ഡിറ്റിഡിസിയുടേത്.15 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ച നിരക്ക് ഡിറ്റിഡിസിയ്ക്കുണ്ട്.

കൊറിയര്‍ സേവന സംരംഭമായ ഡിറ്റിഡിസിയുടെ ഒരു ഫ്രാഞ്ചൈസി എടുക്കുന്നതിന് കുറഞ്ഞത് 50000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ മുതല്‍മുടക്കി ആരംഭിക്കാവുന്നതാണ്.10x10 അളവിലുള്ള ഒരു ചെറിയ മുറി മാത്രമാണ് ഡിറ്റിഡിസിയുടെ ഒരു ഫ്രാഞ്ചൈസി തുടങ്ങാന്‍ ആവശ്യം.

പ്രദേശങ്ങളെ അടിസ്ഥാനമാക്കി ഡിറ്റിഡിസി വ്യത്യസ്തങ്ങളായ ഫ്രാഞ്ചൈസികള്‍ അവതരിപ്പിക്കുന്നുണ്ട്.

നോര്‍മല്‍
സബ്‌സിഡൈസ്
റൂറല്‍/സാറ്റ്‌ലൈറ്റ്

ഫ്രാഞ്ചൈസിക്ക് വേണ്ടി അപേക്ഷിക്കുന്ന ആളുടെ പശ്ചാത്തലത്തെ കുറിച്ച് ഡിറ്റിഡിസി അന്വേഷണം നടത്തിയ ശേഷമാകും  മറ്റ് നടപടികളിലേക്ക് കടക്കുന്നത്. ലഭ്യമായ മേഖലകളും വിപണി സാധ്യതകളും കൂടി പരിശോധിച്ച് കൊണ്ടാണ് ഡിറ്റിഡിസൈ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുക്കുന്നത്.

ഓണ്‍ലൈന്‍ വഴി ഡിറ്റിഡിസിയുടെ ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.നോര്‍മല്‍ ഫ്രാഞ്ചൈസികള്‍ക്ക് 150000 രൂപയും സബ്‌സിഡൈസ്ഡ ഫ്രാഞ്ചൈസികള്‍ക്ക് 100000 രൂപയും റൂറല്‍ ഫ്രാഞ്ചൈസികള്‍ക്ക് 50000 രൂപയും ആണ് നിക്ഷേപം ആവശ്യമായി വരുന്നത്.

ഫ്രാഞ്ചൈസി തുടങ്ങാനായി റോഡിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളിലെ ഗ്രൗണ്ട് ഫ്‌ളോര്‍ ആണ് സൗകര്യപ്രദം.ഡിറ്റിഡിയുടെ ഫ്രാഞ്ചൈസി ഫീസ് തികച്ചു സൗജന്യമാണ്.സെക്യുരിറ്റി ഡെപ്പോസിറ്റ് മാത്രമാണ് ഡിറ്റിഡിസി ഈടാക്കുന്നത്.

ഫ്രാഞ്ചൈസി ആരംഭിച്ച ശേഷം ടേണ്‍ ഓവറിന്റെ 10 ശതമാനം ഡിറ്റിഡിസിക്ക് റോയല്‍റ്റി ഫീ ആയി നല്‍കേണ്ടതുണ്ട്.ഒരു ഫ്രാഞ്ചൈസി യൂണിറ്റ് നോര്‍മല്‍ ആണെങ്കില്‍ 4 ജീവനക്കാരെങ്കിലും ആവശ്യമുണ്ട്.കൃത്യമായ രീതിയില്‍ നടത്തിയാല്‍ പ്രതിമാസം നോര്‍മല്‍ ഫ്രാഞ്ചൈസികളില്‍ നിന്ന് 150000 രൂപയും സബ്‌സിഡൈസ്ഡ് ഫ്രാഞ്ചൈസികളില്‍ നിന്ന് 75000 രൂപയും റൂറല്‍ ഫ്രാഞ്ചൈസികളില്‍ നിന്ന് 40000 രൂപയും വരുമാനം ലഭിക്കും.

കൃത്യസമയത്ത് പാഴ്‌സലുകളുടെ ഡെലിവറി,ബ്രാന്‍ഡിംഗ്,ജീവനക്കാരെ കൈകാര്യം ചെയ്യുക ഇതൊക്കെയാണ് ഡിറ്റിഡിസി ഫ്രാഞ്ചൈസികളുടെ പ്രധാന ചുമതലകള്‍.

സംരംഭ മോഹമുള്ള കൃത്യമായ നിലപാടുകളെടുക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഡിറ്റിഡിസി ഫ്രാഞ്ചൈസിയാകാന്‍ കഴിയുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.dtdc.in/fr_schemes.asp
അല്ലെങ്കില്‍ ഡിറ്റിഡിസി  ഹൗസ്,നമ്പര്‍. 3,വിക്ടോറിയ റോഡ്,ബംഗ്ലൂര്‍ 560047,കര്‍ണ്ണാടക.ഫോണ്‍ 080-25365032,2536503 ഈ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.