- Trending Now:
സാധാരണക്കാരനെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന വിലവര്‍ദ്ധന ഏതായിരിക്കും.പെട്രോള്‍-ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടേത് അല്ലെ?.അന്താരാഷ്ട്ര എണ്ണ വിലയിലേക്ക് പോലും കണ്ണും നട്ടാണ് നമ്മുടെ ഇരിപ്പ്; സ്വര്‍ണ്ണത്തിനു പോലും ഇടയ്‌ക്കൊരു ഇറക്കം ഉണ്ടാകുമെങ്കിലും പെട്രോളിന് കുറച്ചുകാലമായി കയറ്റം മാത്രമാണ്.അടുത്തകാലത്തെങ്ങും കുറയുന്ന ലക്ഷണവും ഇല്ല.കൂടാതെ അന്തരാഷ്ട്ര വിപണിയില്‍ റഷ്യ-യുക്രൈന്‍ പ്രശ്‌നത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതും ഇന്ത്യയിലെ ഇന്ധനവിലയെ ബാധിച്ചേക്കുമെന്ന ആശങ്ക കൂടി ഉയര്‍ന്നു വരികയാണ്.നിങ്ങളുടെ കൂട്ടത്തില്‍ തന്നെ പലരും പെട്രോള്‍ പമ്പ് തുടങ്ങിയാല്‍ കോടികളുടെ ലാഭമുണ്ടാക്കാലോ എന്ന് ഇപ്പോള്‍ തന്നെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകും.ഇന്ന് ഈ ലേഖനത്തിലൂടെ പങ്കുവെയ്ക്കുന്നതും അതെ സംശയത്തിനുള്ള ഉത്തരം തന്നെയാണ്.
ഇന്ത്യയില്‍ നഷ്ടം സംഭവിക്കാന്‍ ഒട്ടും സാധ്യതയില്ലാത്ത മേഖലയാണ് ഇന്ധന വില്‍പ്പന.ഇന്ത്യയില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കണമെങ്കില്‍ ലൈസന്‍സ് ക്ലിയറന്‍സ് വേണം. സര്‍ക്കാര്‍ പമ്പുകള്‍ അനുവദിക്കുന്ന നടപടികള്‍ സുതാര്യമാക്കാന്‍ നിശ്ചിത മാനദണ്ഡങ്ങളൊക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് അനുവദിക്കാന്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ആദ്യഘട്ടത്തില്‍ ആരെങ്കിലും യോഗ്യത നേടിയാല്‍ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാം.
കുറഞ്ഞത് 50 ലക്ഷം മുതല്‍ 60 ലക്ഷം വരെയാണ് പെട്രോള്‍ പമ്പ് തുറക്കാന്‍ വേണ്ട മൂലധനം. ഒരു സാധാരണ ചെറിയ പമ്പ് തുറക്കാന്‍ 25 ലക്ഷം വേണം. ഗ്രാമപ്രദേശങ്ങളില്‍ ആണെങ്കില്‍ 12 ലക്ഷം രൂപയാണ് വേണ്ടി വരിക.
പമ്പിന് വേണ്ടിയുള്ള സ്ഥലം പരിശോധിക്കുക: പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ സ്ഥലം തെരഞ്ഞെടുക്കുന്നതാണ് പ്രധാനപ്പെട്ട നടപടി. തുറക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഏരിയയില്‍ ഭൂമി സ്വന്തമായോ പാട്ടത്തിനോ എടുക്കുക. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുക. പെട്രോള്‍ പമ്പ് തുറക്കും മുമ്പ് ഓയില്‍ കമ്പനികള്‍ സ്ഥലം പരിശോധിക്കാന്‍ വരും. അപ്പോള്‍ ഈ സ്ഥലം അനുയോജ്യമാണോ അല്ലയോ എന്നവര്‍ തീരുമാനിക്കും.
ആര്‍ക്കൊക്കെയാണ് പെട്രോള്‍ പമ്പ് ഉടമയാകാന്‍ യോഗ്യതയുള്ളതെന്ന് നോക്കാം.
1. അപേക്ഷകന്‍ ഇന്ത്യക്കാരനായിരിക്കണം. എന്‍.ആര്‍.ഐ ആണെങ്കില്‍ ചുരുങ്ങിയത് 180 ദിവസമെങ്കില്‍ ഇന്ത്യയില്‍ താമസിച്ചിരിക്കണം.
2. 21നും 55നും ഇടയില്‍ പ്രായമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പ്രായനിബന്ധന ഇല്ല.
3. വയസ് തെളിയിക്കുന്ന രേഖകളും പത്താംക്ലാസിലെ മാര്‍ക്ക് ഷീറ്റും അപേക്ഷകന്‍ സമര്‍പ്പിക്കണം.
4. അപേക്ഷകന്‍ ഗ്രാമവാസിയോ എസ് സി/എസ്ടി/ഒബിസി കാറ്റഗറിയിലുള്ളവരോ ആണെങ്കില്‍ പത്താം ക്ലാസ് പാസായിരിക്കണം. പൊതുകാറ്റഗറിക്കാര്‍ക്ക് പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത.
5. നഗരപ്രദേശങ്ങളിലാണ് പമ്പ് തുറക്കാന്‍ ആലോചിക്കുന്നതെങ്കില്‍ അപേക്ഷകന്‍ ബിരുദധാരിയായിരിക്കണം.
6. അപേക്ഷകന്‍ സ്വാതന്ത്ര്യസമര സേനാനിയാണെങ്കില്‍ യോഗ്യതയില്‍ നിബന്ധനകളില്ല.
ആദ്യഘട്ടത്തില്‍ അപേക്ഷകന്‍ വിജയിച്ചാല്‍ രണ്ടാം ഘട്ടം നിക്ഷേപവുമായി ബന്ധപ്പെട്ടതാണ്.
മുകളില്‍ പറഞ്ഞതുപോലെ വലിയൊരു തുക നിക്ഷേപം നടത്താനുള്ള സാമ്പത്തിക സ്ഥിതി അപേക്ഷകനുണ്ടായിരിക്കണം.ബോണ്ടുകള്‍,മ്യൂച്വല്‍ഫണ്ടുകള്‍,രജിസ്‌ട്രേഡ് ബാങ്കുകളിലുള്ള നിക്ഷേപങ്ങളോ പോസ്റ്റല്‍ സ്‌കീമുകളോ,നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്,ലിസ്റ്റഡ് കമ്പനികളിലുള്ള ഡീമാറ്റ് അക്കൗണ്ട്(60% മൂല്യമുള്ള മ്യൂച്വല്‍ ഫണ്ടുകള്‍,ഓഹരികള്‍,ബോണ്ടുകള്‍ എന്നിവ മാത്രമേ യോഗ്യതയായി പരിഗണിക്കുകയുള്ളു) എന്നീ രൂപത്തിലാണ് സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത്.
കമ്പനി ഓണ്‍ഡ് ഡീലര്‍ ഓപ്പറേറ്റഡ് (സിഒഡിഒ)യും ഡീലര്‍ ഓണ്‍ഡ് ഡീലര്‍ ഓപ്പറേറ്റഡ്(ഡിഒഡിഒ)യുമാണിത്.
കമ്പനിയുടെ ഓണര്‍ഷിപ്പുള്ള ഡീലര്‍ഷിപ്പിന് സ്വന്തം സ്ഥലം മതി. നിക്ഷേപവും ചെലവുമൊക്കെ കമ്പനി നോക്കിക്കൊള്ളും. ഇതില്‍ അധികം തുക നിങ്ങള്‍ മുടക്കേണ്ടി വരില്ല. എന്നാല്‍ ഡീലറുടെ മാത്രം ഉടമസ്ഥതയുള്ള ഡീലര്‍ഷിപ്പിന് മുഴുവന്‍ നിക്ഷേപവും ചെലവും ഭൂമിയും നിങ്ങളുടേത് മാത്രമായിരിക്കും.
പെട്രോള്‍ പമ്പ് തുറക്കാന്‍ 60 ലക്ഷം മുതല്‍ ഒരു കോടി രൂപാവരെ മുതല്‍മുടക്ക് വേണ്ടിവരും.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവരാണ് രാജ്യത്തെ പ്രമുഖ ഡീസല്‍- പെട്രോള്‍ ഡീലര്‍മാര്‍. ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും പെട്രോള്‍ പമ്പുകളുടെ വിതരണവുമൊക്കെ ഇവരാണ് നടത്തുന്നത്.
ആയിരം രൂപയാണ് സാധാരണ അപേക്ഷാഫീസ്. എന്നാല്‍ ഗ്രാമങ്ങളില്‍ റീട്ടെയിലര്‍ഷിപ്പിന് നൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്‍ 50 ശതമാനം ഇളവുണ്ട്. ഡിമാന്റ് ഡ്രാഫ്റ്റായാണ് അപേക്ഷാഫീസ് അടക്കേണ്ടത്. അപേക്ഷാഫീസ് തിരിച്ചുലഭിക്കില്ല. ഒരു പ്രദേശത്തേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. സാധാരണ റീട്ടെയില്‍ ഔട്ട്ലെറ്റിന് അപേക്ഷകന്‍ 15 ലക്ഷം രൂപയാണ് സ്ഥിരം ഫീസായി നല്‍കേണ്ടത്. എന്നാല്‍ ഗ്രാമപ്രദേശത്ത് ഇത് അഞ്ച് ലക്ഷം രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.