- Trending Now:
ഇന്ത്യയില്‍ ബിസിനസ് ചെയ്യാനുള്ള എല്ലാവിധ അനുകൂല ഘടകങ്ങളും ഉണ്ട്.തെരഞ്ഞെടുക്കുന്ന ബിസിനസ് ഐഡിയയെ ആശ്രയിച്ചിരിക്കും ബിസിനസിന്റെ ഭാവി.എന്നിരുന്നാലും കേരളത്തിലടക്കം വലിയ പ്രയാസങ്ങളില്ലാതെ നടന്നു പോകുന്ന ഒരു ബിസിനസ് ആണ് പലചരക്ക് കട.എങ്ങനെയാണ് നമുക്ക് ഒരു പലചരക്ക് കട സംരംഭം ആരംഭിക്കുന്നതെന്ന് നോക്കാം ഈ ലേഖനത്തിലൂടെ..
പ്രാദേശികമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു സ്‌റ്റോര്‍ ബിസിനസ് ആണ് പലചരക്ക് കട.അത് വീടുകളില്‍ ആവശ്യമായ എല്ലാത്തരം പലചരക്ക് സാധനങ്ങളും വില്‍പ്പന നടത്തുന്ന ഇടം കൂടിയാണ്.
കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്കായി ഫാം ബിസിനസ് സ്കൂള്‍... Read More
ആദ്യമായി കൃത്യമായ പഠനം നടത്തി വിപണി പഠിക്കുക.അതിനായി ഈ കാര്യങ്ങള്‍ മനസില്‍ വെച്ച് വിവരശേഖരണം നടത്താവുന്നതാണ്.പ്രധാനമായും നിങ്ങളുടെ ഉപഭോക്തൃ മുന്‍ ഗണനകള്‍ അറിയുക
അവരുടെ വാങ്ങല്‍ ശേഷി തിരിച്ചറിയുക,അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അറിഞ്ഞിരിക്കുക,പ്രദേശത്തുള്ള മത്സരാര്‍ത്ഥികളെയും അവരുടെ വിജയ തന്ത്രങ്ങളും പരിശോധിക്കു.
വിപണിയില്‍ ഒരിക്കലും ഡിമാന്റ് കുറയാത്ത ഈ സംരംഭം ആരംഭിച്ച് വിജയം കൈവരിക്കാം... Read More
ഇനി പ്രധാനപ്പെട്ട കാര്യം ഉചിതമായ സ്ഥലം കണ്ടെത്തുക എന്നതാണ്.ഒരു പ്രത്യേക പ്രദേശത്തെ ആളുകളുടെ ആവശ്യകത നിങ്ങള്‍ മനസിലാക്കി കൊണ്ട് തന്നെയാകണം പലചരക്ക് കടയ്ക്ക് വേണ്ടിയുള്ള സ്ഥലം തെരഞ്ഞെടുക്കേണ്ടത്.ദൈനംദിന വിഭവങ്ങള്‍ വാങ്ങുന്നതിനായി ആളുകള്‍ കൂടുതല്‍ ദൂരത്തേക്ക് പോകാന്‍ താല്‍പര്യപ്പെടില്ല,നിങ്ങള്‍ തെരഞ്ഞെടുക്കുന്ന മാര്‍ക്കറ്റ് പ്ലെയ്‌സ് ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതാണെന്ന് ഉറപ്പാക്കുക.
ഏതുതരം സംരംഭവും വിജയത്തിലെത്തണമെങ്കില്‍...ഇവയൊക്കെ നിങ്ങള്‍ അറിഞ്ഞിരിക്കണം... Read More
നിങ്ങള്‍ പലചരക്ക് കടയ്ക്ക് ഉചിതമായ സ്ഥാനം തീരുമാനിച്ചുകഴിഞ്ഞാല്‍ ആ സ്ഥലത്തെ ജീവിതച്ചെലവ് കണക്കാക്കണം. അതോടെ, ഒരു കട വാടകയ് ക്കെടുക്കാന്‍ ആവശ്യമായ ഫണ്ടിംഗിനായി നിങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കണം.രൂപകല്‍പ്പനയുടെയും ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ചെലവ്, യൂട്ടിലിറ്റി ബില്ലുകള്‍, ഇന്‍വെന്ററി വാങ്ങല്‍ എന്നിവയും നിങ്ങള്‍ പരിഗണിക്കണം.
ഏത് പ്രദേശത്തും വിജയകരമായി നടത്താന്‍ കഴിയുന്ന സംരംഭങ്ങള്‍... Read More
ഏതെങ്കിലും പ്രമുഖ പലചരക്ക് കടയുടെ ഒരു ഫ്രാഞ്ചൈസിയാകാനുള്ള മറ്റൊരു ഓപ്ഷനും നിങ്ങള്‍ക്ക് പരിഗണിക്കാം.ഫ്രാഞ്ചൈസി ആയി തുടങ്ങിയാല്‍ നിങ്ങള്‍ക്ക് സാധനങ്ങള്‍ അടക്കം എല്ലാ സംവിധാനങ്ങളും റെഡിമെയ്ഡ് ലഭിക്കും, മാത്രമല്ല നിങ്ങള്‍ ഫ്രാഞ്ചൈസറിന് ഒരു റോയല്‍റ്റി മാത്രമേ നല്‍കേണ്ടതുള്ളൂ. പക്ഷെ കരുതലോടെ ഭാവി കൂടി ആലോചിച്ച ശേഷമാകണം ഫ്രാഞ്ചൈസിയിലേക്ക് പോകണോ എന്നകാര്യം തീരുമാനിക്കേണ്ടത്.
ഇനി വളരെ പ്രധാനമായ ഘട്ടമാണ്.ഇന്‍ഫ്രാസ്ട്രക്ചര്‍ തയ്യാറാണെന്ന് കരുതുക. ഇപ്പോള്‍, വില്‍ക്കാനുള്ള ഇനങ്ങള്‍ നിങ്ങള്‍ സംഭരിക്കേണ്ടതുണ്ട്. ഒരുപക്ഷേ, നിങ്ങള്‍ നിരവധി ഇനങ്ങള്‍ വാങ്ങുകയും ഉപഭോക്താക്കളെ വേഗത്തില്‍ കണ്ടെത്താതിരിക്കുകയും ചെയ്താല്‍, കച്ചവടം ലാഭം നേടുമോ എന്ന് നിങ്ങള്‍ക്ക് ആശങ്ക തോന്നാം.അതുപോലെ വാങ്ങിക്കൂട്ടിയവയില്‍ നശിക്കുന്ന ഇനങ്ങള്‍ പാഴായിപ്പോകുന്നു.ഇതൊഴിവാക്കാന്‍ നിങ്ങള്‍ വളരെ കുറച്ച് സ്റ്റോക്ക് മാത്രം സൂക്ഷിച്ചാല്‍ പാഴായി പോകില്ലെങ്കിലും അവിടെ മറ്റൊരു പ്രശ്‌നം ഉണ്ട്.ഉപഭോക്താക്കളുടെ തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ആളുകള്‍ക്ക് ആവശ്യമുള്ളത് കണ്ടെത്താനാവില്ല, തുടര്‍ന്ന് അവര്‍ നിങ്ങളുടെ കട വീണ്ടും സന്ദര്‍ശിക്കാന്‍ താല്‍പ്പര്യപ്പെട്ടേക്കില്ല. അതിനാല്‍, സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതും ആളുകളുടെ തിരക്ക് വര്‍ദ്ധിക്കുന്നതും സന്തുലിതമാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം.ആദ്യ ദിനങ്ങളിലെ ഓഫറുകള്‍,മത്സരങ്ങള്‍ എന്നിയിലൂടെ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കാം.പഴകിപ്പോകുന്ന സാധനങ്ങളുടെ സ്റ്റോക്ക് കുറച്ചെടുത്ത ശേഷം ഡിമാന്റ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്‌റ്റോക്ക് ഇറക്കാനുള്ള സംവിധാനം കൂടി തയ്യാറാക്കണം.
സ്റ്റാര്‍ട്ടപ്പ് സംരംഭം: വായ്പയ്ക്ക് അപേക്ഷിക്കാം... Read More
ഒരു ചെറിയ ഠൗണില്‍ പോലും നാലോ അഞ്ചോ പലചരക്ക് കടകള്‍ കാണാം.അതുകൊണ്ട് തന്നെ മത്സരം കടുക്കും.നിങ്ങളുടെ സംരംഭത്തിലേക്ക് കൂടുതല്‍ ആളുകളെത്താനും ലാഭം വര്‍ദ്ധിപ്പിക്കാനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സാധനങ്ങള്‍ കടയില്‍ ഭംഗിയായി ആളുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ ക്രമീകരിക്കുക.ഒപ്പം സ്റ്റോര്‍ വൃത്തിയായി സൂക്ഷിക്കുക.
നിങ്ങളുടെ പ്രദേശത്ത് താമസിക്കുന്ന ഉപഭോക്താക്കളെ അടിസ്ഥാനമാക്കി നിങ്ങളുടെ കട പ്രവര്‍ത്തിപ്പിക്കണം. യുവാക്കളോ ജോലിയുള്ളവരോ കൂടുതലായുള്ള മേഖലകളില്‍ മിക്ക ആളുകളും പകല്‍ ജോലിയിലാണെങ്കില്‍, തടസ്സരഹിതമായ ഷോപ്പിംഗ് നടത്താന്‍ അനുവദിക്കുന്നതിന് നിങ്ങള്‍ വൈകുന്നേരം വരെയും ഞായറാഴ്ചകളിലും കട തുറന്നിടുന്നത് നല്ലതാണ്.
നിങ്ങള്‍ ഒരു സംരംഭകന് ആണോ; പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ???
... Read More
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും നിങ്ങളുടെ സ്ഥിര സന്ദര്‍ശകരാക്കുന്നതിനും കിഴിവുകളും സമ്മാന കൂപ്പണുകളും നല്‍കുക.
ഉപഭോക്താക്കളുടെ നമ്പര്‍ ശേഖരിച്ച് വാട്‌സ് ആപ് ഗ്രൂപ്പിലൂടെ പുതിയ വസ്തുക്കളും ഓഫറുകളും സേവനങ്ങളും പങ്കുവെയ്ക്കാം ഇതിലൂടെ ശക്തമായ ബന്ധം ഉപഭോക്താക്കളുമായി ഉണ്ടാകും.
ഫുഡ് ലൈസന്‍സ്,എന്റിറ്റി രജിസ്‌ട്രേഷന്‍,ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ് രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പലചരക്ക് കട തുടങ്ങുമ്പോള്‍ ആവശ്യമായി വന്നേക്കും.പലചരക്ക് കട വളരെ ബുദ്ധിമുട്ടില്ലാതെ ആരംഭിക്കാനും അതുപോലെ മികച്ച രീതിയില്‍ വരുമാനം നേടാനും സഹായിക്കുന്ന ഒരു ബിസിനസ് സംരംഭം തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.