Sections

പാവങ്ങളുടെ പശു വീട്ടിലുണ്ടെങ്കില്‍ പണത്തിന് ബുദ്ധിമുട്ടില്ല;സഹായിക്കാന്‍ സര്‍ക്കാരും സബ്‌സിഡിയും

Monday, May 09, 2022
Reported By admin
goat farm

നാടന്‍ മലബാറി ഇനങ്ങളെ പാലിനും, മാംസത്തിനുമായി വളര്‍ത്താം. പ്രതിദിനം ശരാശരി അര ലിറ്റര്‍ പാല്‍ തരുന്ന മലബാറി ആടുകള്‍ പ്രസവത്തിന്റെ എണ്ണത്തിലും കുട്ടികളുടെ എണ്ണത്തിലും മുന്‍പിലാണ്.

 

പാവപ്പെട്ടവന്റെ പശു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുകള്‍ സാധാരണക്കാരന് പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് എന്നും ആശ്രയമാണ്.മുതല്‍ മുടക്കാന്‍ പരിമിതമായ വിഭവങ്ങളുള്ള സമൂഹത്തിലെ ഇടത്തരക്കാര്‍ക്കും, പാവങ്ങള്‍ക്കും എപ്പോഴും വീട്ടിലുള്ള വരുമാന സ്രോതസ്സ് തന്നെയാണ്് ആടുകള്‍. ഗ്രാമീണ ഭവനങ്ങളില്‍ സാമ്പത്തിക പോഷണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആട് വളര്‍ത്തലിനോളം പോന്ന മറ്റൊരു കാര്‍ഷികവൃത്തിയില്ല. കൊറോണയും പക്ഷിപ്പനിയും ഒന്നിച്ചു വന്നപ്പോള്‍ മട്ടന്റെ വില ചെന്നൈ നഗരത്തില്‍ ആയിരം രൂപയിലെത്തിയിരുന്നു. ഔഷധ നിര്‍മ്മാണത്തിനായി ആയുര്‍വേദ മേഖലയില്‍ ആട്ടിന്‍ പാലിനും മൂത്രത്തിനും വലിയ ഡിമാന്റ് ഉണ്ട്.


മാംസത്തിനും പാലിനും ആടിനെ വളര്‍ത്താം.പാലിലെ കൊഴുപ്പിന്റെ കണികകള്‍ ചെറുതായതിനാല്‍ എളുപ്പം ദഹിക്കുമെന്നതിനാല്‍  കുട്ടികള്‍ക്കും രോഗികള്‍ക്കും ഉത്തമമാണ്.. വിപണിയില്‍ വിലയേറെയുളള ആവശ്യകതയുള്ള കൊഴുപ്പ് കുറഞ്ഞ ആട്ടിറച്ചി  എല്ലാതരം ആടുകള്‍ക്കും സ്വീകാര്യമാണ്. ഉണങ്ങി മണികളായി ലഭിക്കുന്ന ആട്ടിന്‍ കാഷ്ഠം അനായാസേന ശേഖരിച്ച് സൂക്ഷിക്കാം. അപകടങ്ങളൊന്നും വരുത്തില്ലായെന്ന ഉറപ്പുള്ളതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആടുകളെ കൈകാര്യം ചെയ്യാം. ഇവയെ കുളിപ്പിക്കേണ്ട ആവശ്യവുമില്ല. ആടുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രഗങ്ങളും കുറവാണ്. സ്ഥല പരിമിതിയും, തൊഴിലാളി ദൗര്‍ലഭ്യവും, പരിസര മലിനീകരണവും  മൃഗസംരക്ഷണത്തിന് പ്രതിബന്ധമാകുമ്പോള്‍ 'ഓരോ വീട്ടിലും ഓരാട് 'എന്ന ആശയം വീട്ടില്‍ത്തന്നെ ശുദ്ധമായ പാലും, മാംസവും ഉത്പാദിപ്പിക്കാന്‍ വഴിയൊരുക്കുന്നു. 

നാടന്‍ മലബാറി ഇനങ്ങളെ പാലിനും, മാംസത്തിനുമായി വളര്‍ത്താം. പ്രതിദിനം ശരാശരി അര ലിറ്റര്‍ പാല്‍ തരുന്ന മലബാറി ആടുകള്‍ പ്രസവത്തിന്റെ എണ്ണത്തിലും കുട്ടികളുടെ എണ്ണത്തിലും മുന്‍പിലാണ്. ജമ്നാപാരി, ബീറ്റല്‍ തുടങ്ങിയ അന്യ സംസ്ഥാന ആടുകളുമായി സങ്കര പ്രജനനം നടത്തി പാലുല്പാദനം കൂടിയ  ഒന്നാം തലമുറയെ വളര്‍ത്തുന്നവരുമുണ്ട്.  നല്ലൊരു തള്ളയാടിനെ കണ്ടെത്തിയാല്‍ ആടിനൊരു കൂടൊരുക്കാം. ദിവസം മുഴുവന്‍ കൂടിനകത്തു നിര്‍ത്താനുള്ള സൗകര്യമേയുള്ളൂവെങ്കില്‍ 4-6 ചതുരശ്ര മീറ്റര്‍ വരുന്ന കൂടു നിര്‍മ്മിക്കാം.  പുറത്തേക്ക് അഴിച്ചു കെട്ടാനും മേയാന്‍ വിടാനും സൗകര്യമുണ്ടെങ്കില്‍  ഇതിന്റെ പകുതി സ്ഥലം മതി. തറനിരപ്പില്‍ നിന്ന് അരയടിയോളം ഉയരത്തില്‍ മരപ്പലകകള്‍ ഉപയോഗിച്ച് കൂട് നിര്‍മ്മിക്കാം. കൂടുകളില്‍ ആവശ്യത്തിന് വായുവും വെളിച്ചവും വേണം.

ശരീര തൂക്കത്തിനനുസരിച്ച് 3-5 കി.ഗ്രാം പച്ചപ്പുല്ലോ, വൃക്ഷ ഇലകളോ ആടിന് ഒരു ദിവസം ആവശ്യമായി വരും. ഇത് വര്‍ഷം മുഴുവന്‍ ലഭിക്കാനുണ്ടെന്ന് ഉറപ്പാക്കണം. പുല്ലിന്റെയും ഇലകളുടെയും ഗുണം നന്നായാല്‍ ജീവിച്ചു പോകാന്‍ അതു മതി. കറവയുള്ളവയ്ക്ക് പാലുത്പാദന മനസരിച്ച് ഒരു ദിവസം 200-500 ഗ്രാം സാന്ദ്രീകൃത തീറ്റ നല്‍കണം.. ഇതില്‍ വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങള്‍, തവിട്, പിണ്ണാക്ക്, മിനറല്‍ മികസ്ചര്‍ എന്നിവ ഉള്‍പ്പെടുത്താം. ആടുകള്‍ക്കുള്ള പ്രത്യേക തീറ്റ വിപണിയില്‍ ലഭ്യമാണ്. തീറ്റയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കണം. ഏതു പുതിയ തീറ്റയും ശീലിപ്പിച്ചതിനു ശേഷം മാത്രം നല്‍കുക.ഒരു വയസ് പ്രായമാകുന്നതടെ പെണ്ണാടുകളെ ഇണ ചോര്‍ക്കാം. കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യം മൃഗാശുപത്രികളില്‍ ലഭ്യമാണ്.വളരെ കുറച്ച് പണത്തില്‍ കൂടുതല്‍ ലാഭം നേടാവുന്ന ഒരു മാര്‍ഗ്ഗം തന്നെയാണ് ആടു വളര്‍ത്തല്‍.

നഗരങ്ങളിലും ഇന്ന് ആടുകളെ വ്യവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന നിരവധി പേരുണ്ട്.പല ബാങ്കുകളും ഈ മേഖലയില്‍ കാര്‍ഷിക വായ്പകളും സബ്‌സിഡികളും നല്‍കുന്നുണ്ട്.ആ്ട് വളര്‍ത്തല്‍ വന്‍കിട അടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ 25 ലക്ഷം രൂപ വരെ വായ്പ സൗകര്യം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഇതില്‍ 90 ശതമാനം ഫണ്ടും സബ്‌സിഡി ആനൂകൂല്യമുള്ളതാണ്.

 ഇന്ത്യയില്‍ ഹരിയാനയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആട് വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.ഹരിയാന സര്‍ക്കാര്‍ ക്ഷീരമേഖലയ്ക്ക് ഉണര്‍വേകാന്‍ ആരംഭിച്ച പദ്ധതിയാണ് ഇത്.കന്നുകാലികളിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ഈ പദ്ധതി.നാലോ പത്തോ അതുമല്ലെങ്കില്‍ 20 ചെമ്മരിയാടുകള്‍ അഥവാ ആടുകള്‍ ഉള്ള ഏതൊരു കര്‍ഷകനും അപേക്ഷിക്കാം. സംസ്ഥാന ധനസഹായത്തോടെയുള്ള ആട് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏതെങ്കിലും സിഎച്ച്‌സി സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ അവര്‍ക്ക് ഒരു ലളിതമായ വെബ്‌സൈറ്റിലൂടെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് ശേഷം മൃഗസംരക്ഷണ വകുപ്പിന് അപേക്ഷ നല്‍കും. ആട് വളര്‍ത്തല്‍ ബിസിനസിന് വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം.


ആടുകളെ വാങ്ങുന്നതിന് വായ്പ ലഭ്യമാണ്. അതുപോലെ ആടുകള്‍ക്ക് തീറ്റ വാങ്ങുന്നതിനും, തൊഴുത്തോ ഷെഡുകളോ നിര്‍മിക്കുന്നതിനും വായ്പ നല്‍കുന്നു. ഇതില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന കടങ്ങളും ബിസിനസ് ലോണുകളും ഉള്‍പ്പെടുന്നു. ആട് വളര്‍ത്തല്‍ ബിസിനസ് MSMEയുടെ ഭാഗമാണ്. MSME ഘടകം അനുസരിച്ച് ഈ ബിസിനസ്സിന് സര്‍ക്കാര്‍ വായ്പയ്ക്ക് അര്‍ഹതയുണ്ട്.

വാണിജ്യ ബാങ്ക്,എസ്ബിഐ,പ്രാദേശിക ഹോം ബാങ്ക്,സ്‌റ്റേറ്റ് ബാങ്ക് കോ ഓപ്പറേറ്റീവ്,അര്‍ബന്‍ ബാങ്ക്,കാനറ ബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ ആട് വളര്‍ത്തലിന് വായ്പ നല്‍കുന്നു.വായ്പയെടുക്കുന്നതിന് മുന്‍പ് നബാര്‍ഡ്,ആട് വളര്‍ത്തല്‍ പദ്ധതിയനുസരിച്ചുള്ള വായ്പ ലഭിക്കാന്‍ ഏതെങ്കിലും ബാങ്കില്‍ ക്രെഡിറ്റ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ആധാര്‍ കാര്‍ഡ് നമ്പര്‍,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍.ആറ് മാസത്തെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്.മേല്‍വിലാസം,വരുമാന സര്‍ട്ടിഫിക്കേറ്റ്,ബിപിഎല്‍ കാര്‍ഡുടമയാണെങ്കില്‍ റേഷന്‍ കാര്‍ഡ്,ജാതി സര്‍ട്ടിഫിക്കറ്റ്,കരം അടച്ച രസീത്,ആട് വളര്‍ത്തല്‍ പദ്ധതി റിപ്പോര്‍ട്ട് എന്നിവയാണ് വായ്പയ്ക്കായി നല്‍കേണ്ട രേഖകള്‍.

 

Story highlights: With good planning and proper management one can easily make goat farming business profitable.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.