- Trending Now:
നമ്മുടെ നാട്ടില്‍ നിര്‍മ്മാണ മേഖലയില്‍ ഓട്ടോമൊബൈല്‍ രംഗത്ത് പെയിന്റിംഗ് , പോളിഷിംഗ്, വര്‍ക്ക്ഷോപ്പ് ജോലികള്‍ രാസവ്യവസായങ്ങള്‍ തുടങ്ങി കോട്ടണ്‍ വേസ്റ്റിന്റെ ഉപഭോഗം നിരവധിയാണ്. കോട്ടണ്‍ വേസ്റ്റിന്റെ നിര്‍മ്മാണവും വിതരണവും ഒക്കെ തമിഴ്‌നാട്ടുകാരുടെ കൈയിലാണ്. നിലവില്‍ പല ഇടങ്ങളിലും കോട്ടണ്‍ വേസ്റ്റിന് ദൗര്‍ലഭ്യം നേരിടുന്ന സ്ഥിതിയാണ് ഉള്ളത്. ബ്രാന്റിന് പ്രസക്തി ഇല്ലാത്തതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പായ്ക്കിങ് നടത്തിയാല്‍ വിപണി ഉറപ്പാണ്.
ചെറിയ മുതല്‍ മുടക്കും ഈ വ്യവസായത്തിന്റെ ആകര്‍ഷണീയഘടകം തന്നെയാണ്. ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍, വയറിംഗ് പ്ലംബിംഗ് ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, സ്പെയര്‍ പാര്‍ട്‌സ് ഷോപ്പുകള്‍, പെയിന്റ്റ് കടകള്‍ തുടങ്ങി കോട്ടണ്‍ വേസ്റ്റിന്റെ വില്പന കേന്ദ്രങ്ങള്‍ പലതാണ്. തിരുപ്പൂര്‍ ബനിയന്‍ കമ്പനികളില്‍ നിന്നാണ് അസംസ്‌കൃത വസ്തു എത്തുന്നത്.
വളരെ ലളിതമായ നിര്‍മ്മാണ രീതിയാണ് കോട്ടണ്‍ വേസ്റ്റിനുള്ളത്. ബനിയന്‍ നിര്‍മ്മിച്ചതിന് ശേഷം കമ്പനികളില്‍ വരുന്ന കട്ടിംഗ് വേസ്റ്റ് ആണ് കോട്ടണ്‍ വേസ്റ്റ് നിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്തു, കട്ടിംഗ് വേസ്റ്റ് വെളുത്ത നിറത്തിലുള്ളത് തനിയേയും നിറങ്ങളിലുള്ളവയെല്ലാം ഒന്നിച്ചുമാണ് ലഭിക്കുന്നത്. ബനിയന്‍ കമ്പനികളില്‍ നിന്ന് കട്ടിംഗ് വേസ്റ്റ് ശേഖരിച്ച് വന്‍ തോതില്‍ എത്തിച്ച് തരുന്ന ഏജന്റുമാരുണ്ട്. അതുകൊണ്ട് തന്നെ അസംസ്‌കൃത വസ്തു ബുദ്ധിമുട്ട് കൂടാതെ ലഭിക്കും.
കട്ടിംഗ് വേസ്റ്റ് നിര്‍മ്മാണ യന്ത്രത്തിലൂടെ ഒന്നിനു പിറകെ ഒന്നായി കടത്തി വിടുംന്പോള്‍ മെഷ്യനില്‍ നിന്ന് കോട്ടണ്‍ വേസ്റ്റ് പുറത്ത് വരും. വേസ്റ്റ് തൂക്കി പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി വില്‍പന കേന്ദ്രങ്ങളില്‍ എത്തിക്കാം. വെളുത്ത നിറത്തിലുള്ള വേസ്റ്റിന് വില കൂടുതല്‍ ലഭിക്കും.
നിര്‍മ്മാണ യന്ത്രത്തിന് ഏകദേശം 1 ലക്ഷം രൂപയോട് അടുത്ത് വിലവരും ഇതു തന്നെയാണ് ആകെയുള്ള ചെലവ്.പ്രതിദിനം 100 കിലോ ഗ്രാം കോട്ടണ്‍വേസ്റ്റ് നിര്‍മ്മിക്കാന്‍ 5000 രൂപയോളം ചെലവു വരും ഇത് വില്‍പ്പന നടത്തിയാല്‍ 5000 രൂപയോളം തന്നെ ലാഭവും നേടാന്‍ സാധിക്കും.
ഉദ്യോഗ് ആധാര്‍ , ഗുഡ്‌സ് സര്‍വീസ് ടാക്‌സ് എന്നീ ലൈസന്‍സുകള്‍ നേടണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ വ്യവസായ വകുപ്പില്‍ നിന്ന് സബ്‌സിഡി ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.