Sections

ബിസിനസ് വിജയത്തിനായി അവസരങ്ങൾ എങ്ങനെ കണ്ടെത്താം

Thursday, Jul 18, 2024
Reported By Soumya
How to spot opportunities for business success

ഒരു ബിസിനസുകാരന് ഉണ്ടാകേണ്ട ഏറ്റവും വലിയ കഴിവാണ് അവസരങ്ങൾ കണ്ടെത്തുവാനുള്ള കഴിവ്. പലപ്പോഴും നിങ്ങൾക്ക് ചുറ്റുപാടും നിരവധി അവസരങ്ങൾ ഉണ്ടാകും. അത് നിങ്ങൾക്ക് കാണാൻ സാധിക്കാത്തതുകൊണ്ടാണ് പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താൻ സാധിക്കാതെ പോകുന്നത്. പലരും ബിസിനസ് ആരംഭിക്കുന്നത് ആരെങ്കിലും ചെയ്ത് വിജയിച്ച ഒരു രീതി അനുകരിക്കുക എന്ന രീതിയാണ് പൊതുവേ ഉള്ളത്. അത് പൂർണ്ണമായും തെറ്റാണെന്ന് പറയാൻ ഇല്ല. നിങ്ങളുടെ ഒരു സിഗ്നേച്ചർ അതിൽ ഉണ്ടാകില്ല. അതിന് പകരം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അല്ലെങ്കിൽ കണ്ടെത്തുന്നതിന് അപാരമായ കഴിവുണ്ടാകണം. മൈക്രോസോഫ്റ്റ്, ആപ്പിൾ ഇതുപോലുള്ള സംരംഭങ്ങൾ ആരെയും അനുകരിച്ചതല്ല വളരെ വ്യത്യസ്തമായ രീതിയിൽ സഞ്ചരിച്ചത് കൊണ്ട് ഉണ്ടായ സംരംഭങ്ങൾ ആണ്. അവർക്ക് അങ്ങനെ സഞ്ചരിക്കാൻ കഴിഞ്ഞത് അവസരങ്ങൾ കണ്ടെത്തുവാനുള്ള അപാരമായ കഴിവുള്ളത് കൊണ്ടാണ്. എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ മികച്ച അവസരങ്ങൾ കണ്ടെത്താം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • നല്ല ശീലങ്ങൾ ഉള്ള ഒരാൾ ആയിരിക്കണം നിങ്ങൾ. നിങ്ങൾക്കെന്തിലായിരിക്കുമോ കൂടുതൽ ശ്രദ്ധ അതനുസരിച്ച് ആയിരിക്കും നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കുക. ദിവസവും നല്ല കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്ന ഒരാൾ നല്ല കാര്യങ്ങൾ കണ്ടെത്തുവാൻ കഴിവുള്ള ആളായിരിക്കും. മോശം കാര്യങ്ങളിലാണ് നിങ്ങളുടെ ശ്രദ്ധ എങ്കിൽ മോശം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും എന്ന് പറയാറുണ്ട്. എപ്പോഴും ശ്രദ്ധ നല്ല കാര്യങ്ങൾക്ക് വേണ്ടി ആയിരിക്കണം. നല്ല പോസിറ്റീവായ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ കഴിവുള്ള ആൾ ആയിരിക്കണം.
  • രണ്ടാമത് ഉണ്ടാകേണ്ടത് ശുഭാപ്തി വിശ്വാസമാണ്. പല പ്രതിസന്ധികളും ഉണ്ടാകും പക്ഷേ നിങ്ങളുടെ ശുഭാപ്തി വിശ്വാസം കൈവിടാൻ പാടില്ല.
  • പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള താല്പര്യം ഉണ്ടാവുക. താല്പര്യങ്ങളാണ് പുതിയ അവസരങ്ങൾ കാണിച്ചുതരുന്നത്. എപ്പോഴും ഇതിന് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്.
  • ചില ആളുകൾ ആദ്യം കുറച്ചു ദിവസം വളരെ ആക്ടീവായി നിൽക്കും എങ്കിലും കുറെ ദിവസം കഴിയുമ്പോൾ ഉത്സാഹം നഷ്ടപ്പെട്ട് വേറെ പല വഴിയിലും പോകും. ആപ്പിൾ എന്ന സ്വപ്നത്തിലേക്ക് സ്റ്റീവ് ജോബ്സ് എത്തുവാൻ ഉണ്ടായിരുന്ന ഉത്സാഹം വളരെ വലുതായിരുന്നു. ഒറ്റ സ്റ്റെപ്പിലും ഒരു കാര്യം വിജയിക്കുകയില്ല അതിന് അതിന്റെതായ സമയം ആവശ്യമാണ്.
  • ഉണ്ടായിരിക്കേണ്ട മറ്റൊരു ഗുണമാണ് ദീർഘവീക്ഷണം. ഭാവിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരാൻ പോകുന്നത് ഏത് രീതിയിൽ നിങ്ങൾ മുന്നോട്ടുപോകണം എന്നതിനെ കുറിച്ചുള്ള ചിന്തകളിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് ദീർഘവീക്ഷണം ഉള്ള ഒരാളായിരിക്കും.
  • എപ്പോഴും തയ്യാറായിരിക്കുക അവസരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ മുന്നിലെത്താം. പലപ്പോഴും അപ്രതീക്ഷിത മാർഗ്ഗങ്ങളിലൂടെയാണ് അവസരങ്ങൾ എത്താറുള്ളത്. കെ എഫ് സി ചിക്കൻ കോളനിൽ ഹാർലൻഡ് സൺഡേഴ്സ് ആരംഭിച്ചത് അദ്ദേഹത്തിന്റെ 62 മത്തെ വയസ്സിലാണ്. അതിനുവേണ്ടി ഒരുപാട് നാളത്തെ കാത്തിരിപ്പ് അദ്ദേഹത്തിന് ആവശ്യമായി വന്നു. അവസരങ്ങൾ എപ്പോഴാണ് നിങ്ങളുടെ മുന്നിലെത്തുക എന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ കഴിവുകൾ മനസ്സിലാക്കി എപ്പോഴും തയ്യാറായിരിക്കുക.
  • നിങ്ങൾക്ക് എന്താണ് ആവശ്യം അതിന് ചുറ്റുമുള്ള ആൾക്കാരുമായി ബന്ധങ്ങൾ സ്ഥാപിക്കുക. ഇതിനെക്കുറിച്ച് ബിസിനസിനെക്കുറിച്ച് അറിയാൻ സാധിക്കുന്ന മീഡിയകളും വാർത്താ ചാനലുകളും ഉണ്ട്. ഇതൊക്കെ എപ്പോഴും നോക്കുകയും സെർച്ച് ചെയ്തുകൊണ്ടിരിക്കുകയും വേണം. അവസരങ്ങൾ കണ്ടെത്താൻ വേണ്ടി ചുറ്റുപാടും എപ്പോഴും നോക്കി കൊണ്ടിരിക്കണം. അത് ഫലപ്രാപ്തിയിൽ കൊണ്ടുവരുവാനും നിങ്ങൾക്ക് സാധിക്കും.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.