- Trending Now:
ലക്ഷ്യമില്ലാത്തവരുടെ ജീവിതം ഒരിക്കലും പരിപൂർണ്ണ ജീവിതമാകില്ല എന്ന് പറയാറുണ്ട്. എന്നാൽ പലരും നിരവധി കാര്യങ്ങൾ ലക്ഷ്യം വയ്ക്കാറുണ്ട്. പക്ഷേ അത് ശരിയായ ലക്ഷ്യമാണോ, പലതും അവരുടെ ആഗ്രഹ മാത്രമായി അവശേഷിക്കാറുണ്ട്. ശരിയായ ലക്ഷ്യത്തെ എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
നിങ്ങളുടെ ലക്ഷ്യങ്ങൾ ശരിയാണെങ്കിൽ അത് സാക്ഷാത്കരിക്കുന്നതിന് വേണ്ടി കൂടുതൽ അവസരങ്ങൾ ലഭിക്കും. അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യങ്ങളെ സ്മാർട്ട് ആയി മനസ്സിലാക്കാൻ വേണ്ടിയുള്ള ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
സ്‌പെസിഫിക്കായി നിങ്ങളുടെ ലക്ഷ്യങ്ങൾ നിർവചിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആരെ, എന്ത്, എവിടെ, എപ്പോൾ, എന്തുകൊണ്ട്, എങ്ങനെ എന്ന് തുടങ്ങിയവ നിങ്ങളുടെ ലക്ഷ്യത്തിനു ഉണ്ടാകണം. ഉദാഹരണമായിട്ട് നിങ്ങളുടെ ലക്ഷ്യത്തിന് എന്തുകൊണ്ട് നിങ്ങൾക്ക് ലക്ഷ്യം ഉണ്ടാകണം, അത് എങ്ങനെയാണ് ചെയ്യേണ്ടത്, ഈ ലക്ഷ്യം കൊണ്ട് സമൂഹത്തിന് ഉണ്ടാകുന്ന ഗുണം എന്താണ്, നിങ്ങൾക്കുണ്ടാകുന്ന ഗുണം എന്താണ്, എന്നിവയെക്കുറിച്ച് സ്‌പെസിഫിക്കായി ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം.
നിങ്ങൾ എത്രത്തോളം ലക്ഷ്യത്തിലെത്തി എന്ന് എങ്ങനെ നിങ്ങൾ അറിയും എന്നും, അത് ട്രാക്ക് ചെയ്യാൻ പറ്റുന്ന ലക്ഷ്യവുമായിരിക്കണം. അതിന് അളവ്, പണം, സമയം തുടങ്ങിയവയിലൂടെ അത് അളക്കാൻ കഴിയണം. ഉദാഹരണമായിട്ട് ഇപ്പോൾ നിങ്ങളുടെ വെയിറ്റ് 90 കിലോയാണ്. ഒരു വർഷത്തെ വർക്കൗട്ട് കൊണ്ട് ഇത് 80 കിലോയിൽ എത്തണം എന്ന ലക്ഷ്യം വയ്ക്കുന്ന ഒരാൾക്ക്, ഓരോ മാസത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് അളന്ന് കുറയ്ക്കാൻ പറ്റുന്ന തരത്തിലുള്ളതായി മാറണം.
ലക്ഷ്യങ്ങൾ നിങ്ങളെക്കൊണ്ട് കഴിയുന്നകാര്യമായിരിക്കണം. വെല്ലുവിളി നിറഞ്ഞതാകുന്നത് തെറ്റില്ല. പക്ഷേ ഒരിക്കലും സാധ്യമല്ലാത്ത കാര്യത്തെക്കുറിച്ച് ലക്ഷ്യം വച്ചു കഴിഞ്ഞാൽ അത് പൂർത്തീകരിക്കാൻ പറ്റില്ല എന്നുള്ളതാണ് വാസ്തവം.
ലക്ഷ്യം സന്ദർഭോചിതമാണോ അല്ലെങ്കിൽ നിങ്ങൾക്ക് ദീർഘകാല ലക്ഷ്യങ്ങളോ, കാഴ്ചപ്പാടുകളെ സാക്ഷാത്കരിക്കാൻ സാധിക്കും. പ്രസക്തമല്ലാത്ത ഒരു ലക്ഷ്യമാണെങ്കിൽ അത് മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമല്ലാതെ വരികയും ആ ലക്ഷ്യം പിന്നീട് നമ്മൾ മറന്നു പോവുകയും ചെയ്യും.
എല്ലാ ലക്ഷ്യങ്ങൾക്കും നിശ്ചിതമായ ഒരു കാലയളവ് ഉണ്ടാകണം. ആ സമയത്തിനുള്ളിൽ പൂർണമായി ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കണം. തീയതി, മാസം,വർഷം എല്ലാം അതിൽ ഉണ്ടാകണം.
ഒരു ലക്ഷ്യം സെറ്റ് ചെയ്യുമ്പോൾ അത് എഴുതി തയ്യാറാക്കി ഇത് തന്റെ ലക്ഷ്യമാണെന്ന് ഉറപ്പിച്ചതിനുശേഷമാണ് അതിനുവേണ്ടി പ്രയത്‌നിക്കാൻ തുടങ്ങേണ്ടത്. ലക്ഷ്യം സെറ്റ് ചെയ്യുന്ന സമയത്ത് വികാരപരമായി ചെയ്യാൻ പാടില്ല. ഒരു പ്രത്യേക സന്ദർഭം ഉണ്ടായി അതിനനുസരിച്ച് ലക്ഷ്യം സെറ്റ് ചെയ്യുകയാണെങ്കിൽ, ഈ വികാരം എപ്പോഴും തീവ്രമായി നിൽക്കണമെന്നില്ല ആ വികാര തീവ്രത കുറയുമ്പോൾ വീണ്ടും പഴയപോലെ ആകാൻ സാധ്യതയുണ്ട്. അതുകൊണ്ട് അങ്ങനെയല്ല ലക്ഷ്യം വയ്‌ക്കേണ്ടത് നിങ്ങൾ പല പ്രാവശ്യം ആലോചിച്ച് സ്മാർട്ട് ആയിട്ടുള്ള ലക്ഷ്യമാണോ എന്ന് ഉറപ്പിച്ചതിനുശേഷം മാത്രമാണ് അത് നിങ്ങളുടെ ലക്ഷ്യമായി സെറ്റ് ചെയ്യേണ്ടത്.
ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുമ്പോൾ അത് മൂന്ന് തരത്തിൽ ഉണ്ട്. ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ട് അഞ്ചുവർഷത്തിൽ കൂടുതൽ കാലം പൂർത്തീകരിക്കുന്ന ലക്ഷ്യങ്ങൾ ഉണ്ട്. ഇടക്കാല ലക്ഷ്യങ്ങൾ ഉണ്ട് ഒരു വർഷം മുതൽ അഞ്ചു വർഷക്കാലയളവിനിടയിൽ പൂർത്തീകരിക്കുന്നവ. ഹസ്വകാല ലക്ഷ്യങ്ങൾ ഉണ്ട് അവ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നവയാണ്. ഉദാഹരണമായി 100 കിലോ വെയിറ്റ് ഉള്ള ഒരാളെ 80 കിലോ വെയിറ്റ് ആയി കുറയ്ക്കണം എന്ന് ലക്ഷ്യം വയ്ക്കുന്ന ഒരാൾ. അഞ്ചുവർഷം കൊണ്ട് 20 കിലോ കുറയ്ക്കാം എന്ന് സെറ്റ് ചെയ്യുകയും ഇതോടൊപ്പം തന്നെ ഇടക്കാല ലക്ഷ്യം എന്ന രീതിയിൽ ഓരോ വർഷവും 5 കിലോ വച്ച് കുറയ്ക്കാം എന്ന് ലക്ഷ്യം കൂടെ സെറ്റ് ചെയ്യുകയാണെങ്കിൽ അയാൾക്ക് അത് വളരെ വേഗത്തിൽ സാധിക്കാൻ കഴിയും. ഇടക്കാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും തമ്മിൽ കണക്ഷൻ ഉണ്ടെങ്കിൽ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ വളരെ വേഗത്തിൽ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.