Sections

സന്തോഷം നൽകുന്ന മാനസികാവസ്ഥ എങ്ങനെ വളർത്തിയെടുക്കാം

Thursday, Sep 07, 2023
Reported By Soumya
Happiness

സന്തോഷം എല്ലാരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. സന്തോഷം നൽകുന്ന മാനസികാവസ്ഥ സൃഷ്ടിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. സന്തോഷം നൽകുന്ന മാനസിക അവസ്ഥ വളർത്തിയെടുക്കാൻ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ഏതൊരു അവസ്ഥയിലും സന്തോഷം കണ്ടെത്തുവാനുള്ള ശ്രമം നടത്തുക.
  • എപ്പോഴും ശുഭ കാര്യങ്ങൾ മാത്രം ദർശിക്കുക.
  • ബുദ്ധിപൂർവ്വം നിങ്ങളുടെ മാനദണ്ഡങ്ങൾ സൃഷ്ടിക്കുക.
  • നിങ്ങൾക്ക് വ്യക്തമായ ഒരു ലക്ഷ്യബോധം ഉണ്ടാക്കുക.
  • എല്ലാകാലവും ഒരുപോലെയല്ല എന്ന് ഓർക്കുക ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്.
  • എല്ലാ അവസരവും പൂർണ്ണമായി വിനിയോഗിക്കുക.
  • ശരീരത്തെ എപ്പോഴും സംരക്ഷിക്കുക.
  • എപ്പോഴും നിർമ്മാണാത്മകമായ പ്രവർത്തികളിൽ ഏർപ്പെടുക.
  • നിങ്ങളെക്കാളും സൗഭാഗ്യം കുറഞ്ഞ അല്ലെങ്കിൽ കഴിവ് കുറഞ്ഞ ആളുകളെ സഹായിക്കുക.
  • അശുഭകരമായ ചിന്തകൾ ഉണ്ടാകുന്നെങ്കിൽ അതിൽ നിന്ന് പെട്ടെന്ന് മാറുക.
  • മറ്റുള്ളവരോടും നിങ്ങളോടും എപ്പോഴും ക്ഷമിക്കാൻ ശീലിക്കുക.
  • ദേഷ്യം വൈകാരികമായ പരാജയത്തിന്റെ ഫലമാണ്. ഇത് നിങ്ങളുടെ നന്മ ചെയ്യാനുള്ള കഴിവിനെ തളർത്തുന്നു.
  • നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തുക.
  • പറയുന്ന വാക്കും പ്രവർത്തിയുമായി ചേർന്ന് പോവുക.
  • മികച്ച സെൽഫ് അഫർമേഷൻ പറയാൻ വേണ്ടി ശ്രമിക്കുക.
  • കഴിവുള്ള സുഹൃത്ത് വലയങ്ങൾ നിങ്ങൾക്ക് ചുറ്റും ഉണ്ടാക്കുക.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ സന്തോഷകരമായ ഒരു മാനസിക അവസ്ഥ വളർത്തിയെടുക്കാൻ സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.