Sections

കസ്റ്റമേഴ്സിന്റെ എതിർപ്പിനെ മറിടന്ന് എങ്ങനെ പ്രൊഡക്ട് സെയിൽ ചെയ്യാം

Thursday, Jul 27, 2023
Reported By Soumya
Sales

കസ്റ്റമറിന്റെ എതിർപ്പ് കൈകാര്യം ചെയ്യുന്നതിൽ സെയിൽസ്മാൻ വിദഗ്ദ്ധനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വ്യത്യസ്ത തരത്തിലുള്ള വിൽപ്പന എതിർപ്പുകളും അവ എങ്ങനെ പരിഹരിക്കാമെന്നും നിങ്ങൾ പഠിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കസ്റ്റമറിന്റെ ഭാഗത്ത് നിന്നും വരാവുന്ന 6 എതിർപ്പുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്

പ്രോഡക്റ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കുക

കസ്റ്റമർ പ്രോഡക്റ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കാം അല്ലെങ്കിൽ ഇതിന്റെ ഡീറ്റെയിൽ വാട്സ്ആപ്പ് ആയോ മെയിൽ ആയോ അയക്കാൻ പറഞ്ഞേക്കാം. കസ്റ്റമർ ഇത് ആവശ്യപ്പെട്ട ഉടൻതന്നെ നിങ്ങൾക്ക് അത് അയച്ചു കൊടുക്കാൻ കഴിയണം. ഒരു സെയിൽസ്മാൻ കസ്റ്റമറെ കാണാൻ പോകുമ്പോൾ അയാളുടെ സെയിൽസ് ടൂൾ കിറ്റിൽ പ്രോഡക്റ്റിനെ കുറിച്ച് ഡീറ്റെയിൽ ആയിട്ടുള്ള ഡിജിറ്റൽ കോപ്പി അല്ലെങ്കിൽ ബ്രോഷർ ഉണ്ടാകണം. കസ്റ്റമർ ചിലപ്പോൾ നമ്മളെ ഒഴിവാക്കാൻ വേണ്ടിയായിരിക്കും ഡീറ്റെയിൽസ് അയച്ചിരുന്നാൽ മതി ഞാൻ നോക്കാം എന്ന് പറയുന്നത്. പക്ഷേ ആ കസ്റ്റമർ ഇത് ആവശ്യപ്പെടുമ്പോൾ ഉടൻതന്നെ കസ്റ്റമർക്ക് അത് അയച്ചുകൊടുക്കാൻ നമ്മൾ പ്രാപ്തരായിരിക്കണം.

മനസ്സിലുള്ളത് തുറന്നു പറയാതിരിക്കുക

നിങ്ങൾ പ്രോഡക്റ്റിനെ കുറിച്ച് എല്ലാം വ്യക്തമായി അല്ലെങ്കിൽ എല്ലാ ഡീറ്റെയിൽസും കസ്റ്റമറിന് പറഞ്ഞുകൊടുത്തിട്ടും അത് വാങ്ങാൻ അവർ തയ്യാറാകുന്നില്ല. അവരുടെ മനസ്സിലെ സംശയമെന്താണെന്ന് അവർ തുറന്നു പറയാൻ തയ്യാറാക്കുന്നില്ല. ഈ സിറ്റുവേഷനിൽ നിങ്ങൾ ചെയ്യേണ്ടത് റിലവന്റായ ക്വസ്റ്റ്യൻസ് കസ്റ്റമറിനോട് ചോദിച്ച് അവരുടെ മനസ്സിലുള്ളത് പുറത്തുകൊണ്ടുവരാൻ ശ്രമിക്കുക. നമ്മൾ നേരത്തെ പറഞ്ഞതുപോലെ കൈ കെട്ടി നിന്ന് സംസാരിക്കുന്ന ഒരു കസ്റ്റമർ ആണെങ്കിൽ അയാൾക്ക് നമ്മൾ പറയുന്നത് വിശ്വാസം വന്നിട്ടില്ല അല്ലെങ്കിൽ മനസ്സിലുള്ളത് തുറന്നു പറയാൻ തയ്യാറാകില്ല എന്നുള്ളതാണ് ആ പോസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആ കസ്റ്റമറിനോട് കൂടുതൽ നമ്മൾ അങ്ങോട്ട് ചോദ്യങ്ങൾ ചോദിച്ച് സംശയം എന്താണെന്നുള്ളത് ദൂരീകരിച്ചു കൊടുക്കുക. കസ്റ്റമറിന് സെയിൽസ്മാനോടും, പ്രോഡക്റ്റിനോടും, കമ്പനിയോടും വിശ്വാസം വന്നാൽ മാത്രമേ പ്രോഡക്റ്റ് വാങ്ങാൻ തയ്യാറാവുകയുള്ളൂ. ഇതിൽ ഏതിനെ കുറിച്ചാണ് കസ്റ്റമറിന് സംശയമുള്ളത് ആ വിഷയത്തിനെ കൂടുതൽ ക്ലാരിഫൈ ചെയ്തു കൊടുക്കുക.

ഒഴിവുകഴിവുകൾ പറയുക

ചില കസ്റ്റമേഴ്സ് നമ്മളെ ഒഴിവാക്കാൻ വേണ്ടിയിട്ട് എന്തെങ്കിലും ഒഴിവ് കഴിവുകൾ പറഞ്ഞേക്കാം. അങ്ങനെയുള്ള കസ്റ്റമറിന് നമ്മുടെ പ്രോഡക്ട് വാങ്ങാൻ അവസരം നഷ്ടപ്പെട്ട കസ്റ്റ്മേഴ്സിന്റെ അനുഭവങ്ങൾ പറഞ്ഞു കൊടുക്കുക. പ്രോഡക്റ്റ് സമയത്ത് വാങ്ങിക്കാതിരുന്നതിനാൽ ആ കസ്റ്മറിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുക.

ദേഷ്യപ്പെടുക

ഒരു കാരണവുമില്ലാതെ ചില കസ്റ്റമേഴ്സ് സെയിൽസ്മാനോട് ദേഷ്യപ്പെടാറുണ്ട്. ചിലപ്പോൾ കസ്റ്റമർ വീട്ടിൽനിന്ന് വഴക്കുണ്ടാക്കിയിട്ട് ആയിരിക്കും വരുന്നത് ഇല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രശ്നം അയാൾക്ക് ഉണ്ടായിരിക്കും. ആ സിറ്റുവേഷൻ നമ്മൾ മനസ്സിലാക്കി അങ്ങനെയുള്ള കസ്റ്റമറിനോട് ആ സമയം സംസാരിക്കാതിരിക്കുക നമ്മൾ സംയമനം പാലിക്കുക. കസ്റ്റമറിനോട് പറയുക സാറിന് ഇന്ന് സമയമില്ലെങ്കിൽ നാളെ അല്ലെങ്കിൽ മറ്റൊരു ദിവസം നമുക്ക് കാണാം എന്ന്. നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ചുള്ള പ്രസന്റേഷൻ അന്ന് നടത്തരുത്. പ്രസന്റേഷൻ നടത്തുകയാണെങ്കിൽ കസ്റ്റമർ പ്രോഡക്റ്റ് വാങ്ങിക്കാനുള്ള സാധ്യത 90% കുറവായിരിക്കും

സെയിൽസ്മാനെ ഇഷ്ടപ്പെടാതിരിക്കുക

ഒരു കാരണവുമില്ലാതെ സേയിൽസ്മാനെ കസ്റ്റമറിന് ഇഷ്ടപ്പെടാതെ വരിക. അങ്ങനെയുള്ള കസ്റ്റമറിനോട് പേഴ്സണൽ കാര്യങ്ങൾ ചോദിക്കരുത്. പേഴ്സണൽ റാപ്പോ അല്ലെങ്കിൽ ഒരു ആത്മബന്ധം ഉണ്ടാക്കാൻ ശ്രമിക്കരുത്. നമ്മുടെ പ്രോഡക്റ്റിനെ കുറിച്ചും സെയിൽസിനെക്കുറിച്ചും മാത്രം കസ്റ്റമറിനോട് സംസാരിക്കുക.

സംശയത്തോടെയുള്ള എതിർപ്പ്

ചില കസ്റ്റ്മേഴ്സിന് ഡീറ്റെയിൽസ് എത്ര പറഞ്ഞു കൊടുത്താലും സംശയം മാറണമെന്നില്ല. അങ്ങനെയുള്ള കസ്റ്റമറിന് പ്രോഡക്റ്റ് ഡെമോ കാണിച്ചുകൊടുക്കുക.

ഇത്തരത്തിലുള്ള കസ്റ്റമാസിന്റെ എതിർപ്പ് തരണം ചെയ്യാൻ സാധിക്കുന്ന ഒരു സെയിൽസ്മാന് പ്രോഡക്റ്റ് ക്ലോസിംഗ് വളരെ എളുപ്പത്തിൽ നടക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.