Sections

എങ്ങനെ നന്ദി പറയണം എന്തിനൊക്കെ നന്ദി പറയണം

Friday, Sep 08, 2023
Reported By Soumya
Gratitude

ഗ്രാറ്റിറ്റൂടിനെ കുറിച്ച് ലോക്കൽ എക്കോണമി ചാനലിൽ നിരവധി ലേഖനങ്ങൾ വന്നിട്ടുണ്ട്. പലരുടെയും സംശയമാണ് എങ്ങനെയാണ് നന്ദി പറയുക എന്നത്. നന്ദി പറയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാമെങ്കിലും അത് ചെയ്യുന്ന രീതികളെക്കുറിച്ച് പലർക്കും സംശയങ്ങൾ ഉണ്ട്. എന്തിനാണ് നന്ദി പറയേണ്ടത്, എങ്ങനെ നന്ദി പറയാം തുടങ്ങിയവയെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്. അതിനു മുൻപ് നന്ദി പറയാൻ ഒരു നിശ്ചിതസമയം ജീവിതത്തിൽ മാറ്റിവയ്ക്കുന്നത് വളരെ നല്ലതാണ്. ഗ്രാറ്റിറ്റിയൂഡ് ജേർണൽ ചെയ്യുന്ന സമയത്ത് ഏതൊക്കെ കാര്യങ്ങൾക്ക് വേണ്ടി നന്ദി പറയണം എന്നതിനെക്കുറച്ച് ഒരു മെത്തേഡ് ആണ്. ഈ മെത്തേഡ് ഇതേ രീതിയിൽ ഫോളോ ചെയ്യണമെന്നില്ല ഇത് ഒരു മോഡലാണ് ഇത് വച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ ഗ്രാറ്റിറ്റിയൂഡ് ജെർണൽ നിങ്ങൾക്ക് എഴുകയോ പറയുകയോ ചെയ്യാം.

ആരോഗ്യത്തിന് നന്ദി പറയുക

ആരോഗ്യത്തിന് നന്ദി പറയുമ്പോൾ അത് ഫീൽ ചെയ്തു കൊണ്ടു വേണം എഴുതുകയോ പറയുകയോ ചെയ്യേണ്ടത്. ലോകത്ത് കോടിക്കണക്കിന് ആളുകൾ വികലാംഗരും ആരോഗ്യമില്ലാത്തവരുമാണ്, നിങ്ങൾക്ക് അത്തരത്തിൽ ഒരു ആരോഗ്യപ്രശ്നവും ഇല്ലാത്തതിന് നന്ദി പറയുക.

സമ്പത്തിന് വേണ്ടി

ലോകത്ത് പല ആളുകളും സമ്പത്തില്ലാതെ പട്ടിണികിടന്ന് ബുദ്ധിമുട്ടുന്ന സമയത്ത് നിങ്ങൾക്ക് മനോഹരമായ ഒരു ജീവിതം തന്നതിന്, സമ്പത്തിന് നന്ദി പറയാം.

സ്നേഹിക്കാൻ സാധിക്കുന്നതിന് നന്ദി പറയുക

നിങ്ങളെ ആരും സ്നേഹിക്കുന്നില്ല എന്നതിന് പരാതി പറയുകയല്ല ചെയ്യേണ്ടത് നിങ്ങൾക്ക് മറ്റുള്ളവർക്ക് സ്നേഹം കൊടുക്കാൻ സാധിക്കുന്നതിന് നന്ദി പറയാം.

നല്ല സൗഹൃദങ്ങൾക്ക് നന്ദി പറയാം

ചതിയും, കാപട്യവും നിറഞ്ഞ ലോകത്ത് നിങ്ങൾക്ക് കിട്ടിയ നല്ല സുഹൃത്തുക്കൾക്ക് വേണ്ടി നന്ദി പറയാം.

നല്ല ബന്ധങ്ങൾക്ക് നന്ദി പറയാം

ഭാര്യയോട്, അമ്മയോട്, അച്ഛനോട് നിങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങളോട് നന്ദി പറയാം.

നിങ്ങളുടെ ജോലിയോട് അല്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന ബിസിനസിന് നന്ദി പറയാം.

ജോലി അല്ലെങ്കിൽ ബിസിനസ് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും സമ്പത്ത് ഉണ്ടായി കാണുമല്ലോ, ആ സമ്പത്ത് കിട്ടാൻ നിങ്ങളെ സഹായിച്ച തൊഴിലിനോട് നിങ്ങൾക്ക് നന്ദി പറയാം.

പോസിറ്റീവായി ഇരിക്കാൻ സാധിച്ചതിന് നന്ദി പറയാം

നെഗറ്റീവ് ചിന്തകൾ ഒഴിവാക്കിക്കൊണ്ട് പോസിറ്റീവ് ചിന്തകൾ തന്നതിന് നന്ദി പറയാം.

ഇങ്ങനെ പോസിറ്റീവ് ആയ കാര്യങ്ങളെക്കുറിച്ച് നന്ദിയോട് കൂടി എഴുതണം. ഗ്രാറ്റിറ്റിയൂഡ് ജെർണൽ എഴുതുന്നവർക്ക് ജീവിതത്തിൽ വളരെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും എന്നതിൽ സംശയമില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.