Sections

സെയിൽസിന് ശേഷമുണ്ടാകുന്ന സർവ്വീസ് ഇഷ്യൂസിന് എങ്ങനെ പരിഹാരം കാണാം

Thursday, May 02, 2024
Reported By Soumya
After Sales Service

സെയിൽസിൽ പ്രവർത്തിക്കുന്ന ആളുകളുടെ ഒരു ബുദ്ധിമുട്ടാണ് സർവീസ് കറക്റ്റായിട്ട് ചെയ്യാൻ പറ്റാത്ത ഒരു അനുഭവം. അല്ലെങ്കിൽ കസ്റ്റമർ നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങിച്ചു അതിന് എന്തെങ്കിലും ഡാമേജ് ഉണ്ടാക്കുന്ന സമയത്ത് എങ്ങനെ നേരിടണമെന്നത്. ഇത് പലപ്പോഴും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. സെയിൽസ് രംഗത്തുള്ള ഒരാൾക്ക് സർവീസ് കൂടി ശ്രദ്ധിക്കാൻ കഴിഞ്ഞു എന്ന് വരില്ല അത് മറ്റൊരു മേഖലയാണ്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് തന്നെ അത് പരിഹരിക്കാൻ കഴിയാതെ വരാറുണ്ട്. ഈ സമയത്ത് കസ്റ്റമർ സെയിൽസ്മാന്റെ അടുത്താണ് ദേഷ്യം മുഴുവൻ കാണിക്കാറുള്ളത്. ഇതിനെ എങ്ങനെ മാനസികമായി നേരിടാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. പരിപൂർണ്ണമായി രക്ഷപ്പെടുക എന്ന മാർഗമല്ല, ആ സമയത്ത് താൽക്കാലികമായി എങ്ങനെ ആശ്വാസം കണ്ടെത്താം എന്നതാണ് നോക്കുന്നത്. സെയിൽസിൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് സർവീസ് മേഖലയിൽ ഉള്ളവരാണ് അവരെക്കൊണ്ട് അത് പരിഹരിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ രീതി. പക്ഷേ അതിനു മുൻപ് എങ്ങനെ മോശകരമായി ഒരുതരം സന്ദർഭം ഉണ്ടായിക്കഴിഞ്ഞാൽ അത് എങ്ങനെയാണ് പരിഹരിക്കുക എന്നുള്ളതാണ്.

  • സർവീസിന്റെ പ്രശ്നമായി ഷോപ്പിലാണ് ഒരു കസ്റ്റമർ വരുന്നതെങ്കിൽ, അയാളുടെ മുഖഭാവം കണ്ട് എന്തോ സർവീസിൽ പ്രശ്നം ഉണ്ട് എന്ന് മനസ്സിലാക്കുക. നിങ്ങൾ ഇരിക്കുന്ന സീറ്റിൽ തന്നെ ഇരിക്കാതെ അദ്ദേഹത്തിന്റെ അടുത്ത് പോയി കണ്ടു ക്ഷമ ചോദിച്ചുകൊണ്ട് സംസാരിക്കുവാൻ ആദ്യമേ തയ്യാറാക്കണം. നിങ്ങളുടെ ബോഡി ലാംഗ്വേജ് അല്പം തലകുനിച്ചുകൊണ്ട് ആകുന്നതാണ് ഏറ്റവും മികച്ചത്. കസ്റ്റമറുടെ വിഷമം അംഗീകരിച്ചു കൊണ്ടുള്ള ഒരു ബോഡി ലാംഗ്വേജ് ആണ് നിങ്ങൾക്ക് ഉണ്ടാകേണ്ടത്. അതോടൊപ്പം തന്നെ അവർ പറയുന്നത് വ്യക്തമായി മുഴുവനും കേൾക്കുവാനുള്ള ക്ഷമ നിങ്ങൾക്ക് ഉണ്ടാകണം. ചിലപ്പോൾ അത് ശകാരമോ അല്ലെങ്കിൽ വിഷമമോ ആയിരിക്കും അവർ പറയുന്നത്. എന്ത് തന്നെ ആയാലും അത് കേൾക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ് എന്നത് ഒരിക്കലും മറക്കരുത്.
  • കസ്റ്റമറിന് സർവീസിൽ ബുദ്ധിമുട്ട് ഉണ്ടായതിൽ ക്ഷമ വീണ്ടും ചോദിക്കുകയും, സർവീസ് ടീമിന്റെ ഭാഗമായി ഉള്ളതാണ് ഇത് എങ്കിലും ഞാൻ കൂടുതൽ ശ്രദ്ധിച്ച് അത് പരിഹരിക്കാൻ ശ്രമിക്കാം എന്ന് അവർക്ക് ഒരു ഉറപ്പ് നൽകുവാൻ ശ്രമിക്കണം.
  • ഈ സമയത്ത് ശബ്ദം വളരെ ഉയർത്തി സംസാരിക്കരുത്. ക്ഷമാപണത്തോട് കൂടി സമാധാനത്തോടെ കൂടി സംസാരിക്കാൻ ശ്രമിക്കണം. കസ്റ്റ്മറിനോട് ഇരിക്കാൻ ആവശ്യപ്പെടുകയും മധുരമുള്ള എന്തെങ്കിലും ചായ കോപ്പിയോ കൊടുക്കാൻ നിങ്ങൾ തയ്യാറാകണം. ഇല്ലെങ്കിൽ കുടിക്കാനുള്ള വെള്ളം കൊടുത്ത് അവരെ കൂളാക്കാൻ വേണ്ടി ശ്രമിക്കണം. ചിലപ്പോൾ ഭാര്യയും ഭർത്താവും രണ്ടുപേരും ചേർന്നാണ് വരുന്നതെങ്കിൽ രണ്ടുപേരുടെ മുഖത്ത് നോക്കിയും സംസാരിക്കാൻ വേണ്ടി ശ്രമിക്കാം. പ്രത്യേകിച്ച് അതോറിറ്റി കൂടുതലുള്ളത് ആർക്കാണോ അവരോടാണ് കൂടുതൽ ക്ഷമ ചോദിക്കേണ്ടത്.
  • പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കാൻ വേണ്ടി ശ്രമിക്കുക. അവരുടെ കണ്ണിൽ നോക്കി സംസാരിക്കാനുള്ള കോൺഫിഡൻസ് നിങ്ങൾക്ക് ഉണ്ടായിരിക്കണം. നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അവരുടെ കണ്ണിൽ നോക്കി സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണ് പക്ഷേ എക്സ്പീരിയൻസ് കൊണ്ട് അത് നേടാവുന്നതേയുള്ളൂ.
  • കസ്റ്റമർ പോയതിനുശേഷം എത്രയും പെട്ടെന്ന് തന്നെ സർവീസ് ടീമുമായി ബന്ധപ്പെട്ട് ആ പ്രശ്നം പരിഹരിക്കാൻ വേണ്ടി ശ്രമിക്കുക. അത് പരിഹരിക്കാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ അതിന് മറ്റൊരു ഓപ്ഷൻ ഇല്ല എന്നതുകൂടി മനസ്സിലാക്കുക. പക്ഷേ അതേസമയം നിങ്ങൾ അത് പരിഹരിക്കുകയാണെങ്കിൽ അവർ നിങ്ങൾക്ക് എന്നും ഒരു വിലപ്പെട്ട കസ്റ്റമർ തന്നെ ആയിരിക്കും. നിങ്ങളുടെ സെയിൽസിൽ വളരെ ഉപകരിക്കുന്ന ഒരു ടൂൾ ആയി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു കസ്റ്റമർ ആയി മാറും എന്ന കാര്യം പ്രത്യേകം ഓർമിക്കണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.